ശ്രീമൂലരാമവർമ്മ പുസ്തകാവലി

  • Published on July 29, 1908
  • By Staff Reporter
  • 404 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                         എക്സര്‍സൈസ് പുസ്തകങ്ങള്‍.

             ഈ എക്സര്‍സൈസ് പുസ്തകങ്ങള്‍ക്കു തുല്യമായി മറ്റൊന്നില്ലാ. ഇവ പ്രത്യേകം നല്ല കവടിയിട്ട കടലാസുകൊണ്ടുണ്ടാക്കപ്പെട്ടവയാണ്. ശ്രദ്ധവച്ച് വരയിട്ടിട്ടുള്ളവയും, കട്ടിയും അഴകുമുള്ള പുറങ്കടലാസിട്ടു കെട്ടീട്ടുള്ളവയും ആണ്. മുന്‍പുറത്ത് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലെ ഛായ അച്ചടിച്ചിട്ടുണ്ട്.

             ഈ പുസ്തകാവലി ബഹുജനങ്ങളുടെ പ്രീതിയെ നേടിയിരിക്കുന്നു: വാധ്യാന്മാര്‍, പാഠശാലാ മാനേജര്‍മാര്‍, സംസ്ഥാനത്തിലെ മറ്റുള്ള വിദ്യാഭ്യാസാധികാരികള്‍ എന്നിവരുടെ അഭിനന്ദനവും സഹായവും സിദ്ധിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ കടലാസിന്‍റെ മെന്മയും, പുറങ്ങളുടെ എണ്ണവും, കാഴ്ചയിലുള്ള മനോഹരത്വവും ചിന്തിച്ചാല്‍, ഈ വിലയ്ക്കു ഇതിനെക്കാള്‍ മെച്ചമായ പുസ്തകങ്ങള്‍ കിട്ടുകയില്ലാ.

                                       പുസ്തകങ്ങളുടെ ലിസ്റ്റ്.

 1 -ാംനമ്പര്‍. 40 പുറം.                                ... വില ചക്രം ഒന്ന് .

2-ാം നമ്പര്‍. 80 പുറം                                  ...         ,,    ചക്രം രണ്ട്.

3-ാം നമ്പര്‍. 160 പുറം.                               ...         ,, ചക്രം നാല്.

8-ാം നമ്പര്‍. 60 പുറം.(ചതുരശ്രറൂളിട്ടത് ) ,, ചക്രംരണ്ട്.

          ഈ പുസ്തകാവലിയിലുള്ള താഴെ പറയുന്ന നമ്പര്‍ പുസ്തകങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിക്കപ്പെടും. അവ, കട്ടിയുള്ള കാര്‍ഡ്ബോര്‍ഡുകൊണ്ടു പുറം കെട്ടി മുഴുവന്‍ ക്യാലിക്കൊ പൊതിഞ്ഞവയും, അക്ഷരങ്ങള്‍ക്കു തങ്കരേഖയിട്ടവയും ആകുന്നു.

    4-ാം നമ്പര്‍ 240 പുറം. 6 -ാം നമ്പര്‍ 400 പുറം.

    5 -ാംനമ്പര്‍ 320 പുറം. 7 -ാംനമ്പര്‍. 500 പുറം.

                                      എ. ആര്‍ .പിള്ള ആന്‍ഡ് കമ്പനി

 തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സിലെ തിരുവുള്ളത്താല്‍ നിയമിക്കപ്പെട്ട

                      പുസ്തകവ്യാപാരികള്‍, പ്രസിദ്ധീകര്‍ത്താക്കന്മാര്‍, ലേഖനസാമഗ്രീവിക്രയികള്‍.

ഇന്ത്യാഗവര്‍ന്മേണ്ടു വക പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ എജണ്ടന്മാര്‍;

                                                                                                     തിരുവനന്തപുരം.

You May Also Like