ദേശവാർത്ത

  • Published on October 24, 1908
  • By Staff Reporter
  • 1074 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ദീപാവലി പ്രമാണിച്ച് ആഫീസ് ഒഴിവാക്കുകയാല്‍, ഇന്നത്തെ "സ്വദേശാഭിമാനി,, പത്രത്തില്‍ രണ്ടു പുറം കുറയ്ക്കേണ്ടിവന്നിരിക്കുന്നു.

                                                          തിരുവിതാംകൂര്‍.

 -ദിവാന്‍ മിസ്റ്റര്‍ രാജഗോപാലാചാരി,  തെക്കന്‍ സര്‍ക്കീട്ടുകഴിഞ്ഞു മടങ്ങിയിരിക്കുന്നു.

 -ഈയിട ഏതാനുംദിവസമായി ഇവിടങ്ങളില്‍ മഴ കലശലായി പെയ്തുവരുന്നു.

 -പട്ടം കൊലക്കേസ്സിലെ പ്രതിയെ തിരുവനന്തപുരം സെഷന്‍സ് കോടതി മുമ്പാകെ കമ്മിറ്റുചെയ്തിരിക്കുന്നു.

 - പബ്‍ളിക്‍പണിമരാമത്തു ഓവര്‍സീയര്‍ മിസ്റ്റര്‍ ഷെഡന്‍, ആന്ത്രീയജ്വരം നിമിത്തം മിനിഞ്ഞാന്ന് മരിച്ചുപോയിരിക്കുന്നു.

 - കോട്ടയം ഡിവിഷന്‍പേഷ്കാര്‍ മിസ്റ്റര്‍ സുബ്രഹ്മണ്യരെ പൂജപ്പുരജേല്‍ സൂപ്രെണ്ടായി വിളിക്കാന്‍ ഇടയുള്ളതായി ഒരു ജനശ്രുതിനടക്കുന്നു.

 -പുതിയ റെവന്യൂവകുപ്പു പരിഷ്കാരം, ഈ വൃശ്ചികമാസം മുതല്‍, തെക്കന്‍ഡിവിഷനില്‍ ഏര്‍പ്പെടുത്തുവാന്‍ ആലോചിച്ചിരിക്കുന്നു.

 -കൊല്ലത്തിനും തിരുവനന്തപുരത്തിനും മദ്ധ്യേ മോട്ടോര്‍വണ്ടിത്തപാല്‍ എര്‍പ്പെടുത്താന്‍ ഒരു സായിപ്പ് ഇവിടെ എത്തി ആലോചിച്ചുവരുന്നതായി അറിയുന്നു.

 -ചാല ലഹളക്കേസ്സ് സംബന്ധിച്ചു പൂജപ്പുര ജേലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന പുള്ളികളില്‍ ബ്രാഹ്മണരെയും ശൈവരെയും, പൊലീസ് സ്റ്റേഷന്‍ പാറാപ്പുരകളിലേക്കു അയച്ചിരിക്കുന്നു.

 -തണ്ണീര്‍മുക്കം ക്ഷേത്രത്തില്‍ നടന്ന കളവു കേസ്സിനെ, ആലപ്പുഴെ സെഷന്‍സ് കോടതിയില്‍നിന്നു പറവൂരേക്കു മാററിക്കിട്ടുവാന്‍ പൊലീസ് സൂപ്രണ്ട് ശിപാര്‍ശചെയ്തിരിക്കുന്നു.

 - ഫൌസദാരികമിഷണര്‍ അനന്തരാമയ്യരുടെ മഠത്തില്‍ നടന്ന കളവുകേസ് സംബന്ധിച്ചു, കരമനെ ഒരുവീട്ടില്‍ നിന്ന് ഇപ്പൊള്‍ 500 - ക വിലയ്ക്കുള്ള തൊണ്ടികള്‍ എടുത്തിരിക്കുന്നു.

 -കായങ്കുളം സബ് രജിസ്ട്രാര്‍ മിസ്റ്റര്‍ ശങ്കരന്‍പണ്ടാല ബീ. ഏ. ആ വേല രാജിവച്ചൊഴികയാല്‍, പകരം, പ്രൊബേഷണറിരജിസ്ട്രാര്‍ മിസ്റ്റര്‍ കേ. നാരായണപിള്ള ബി. ഏ. യെ നിയമിച്ചിരിക്കുന്നു.

 -ഹൊമിയൊപ്പതി എന്ന ചികിത്സാസമ്പ്രദായം കൂടെ ഈനാട്ടില്‍ നടപ്പിലാക്കി ആവക വൈദ്യന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് ഈവരുന്ന ശ്രീമൂലം പ്രജാസഭയില്‍ ഒരു വടക്കന്‍ പ്രതിനിധി പ്രസ്താവിക്കുന്നതാണെന്നറിയുന്നു.

 -കോട്ടയം 1ാംക്ലാസ് മജിസ്ട്രേററ് വേലനോക്കുന്ന മിസ്റ്റര്‍ സി. ഗോവിന്ദപ്പിള്ളയേയും, നെയ്യാറ്റിങ്കരെ ആലങ്ങാടു താലൂക്കുകളിലെ തഹശീല്‍ദാരന്മാരായ എസ്. രംഗയ്യങ്കാര്‍, എസ്. കെ. മഹാദേവയ്യര്‍  എന്നിവരെയും കണ്ടെഴുത്തസിസ്റ്റന്‍‍റ് പേഷ്കാര്‍മാരായി നിശ്‍ചയിച്ചിരിക്കുന്നു.

 -ഒരുലേഖകന്‍ എഴുതുന്നത്.- "എക്സൈസ് വകുപ്പില്‍ വേലയായിരുന്നപ്പോള്‍ ജാമ്യത്തുക കെട്ടിവച്ചിരുന്ന ഒരാള്‍ക്ക് ഈയിട ആ തുകയെ സര്‍ക്കാര്‍ തിരികെകൊടുത്തു. ഇദ്ദേഹത്തിന്‍റെ ഡേമണിപ്പണം അര്‍ബത്ത് നട്ട് കമ്പനി പൊളിഞ്ഞതില്‍ പൊയ്പോയി എന്നാണ് വിചാരിച്ചിരുന്നത്: കമ്പനിബാങ്കിലിടുവാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ലാത്തതിനാലാണ് പണം തിരികെ കിട്ടുവാനിടയായത്. ഇത്തരം ന്യായമുള്ളവര്‍ വേറേയുമുണ്ടു- അവര്‍ക്കു കൊടുക്കാത്തതു എന്താണോ?,,

News Round UP: Travancore

  • Published on October 24, 1908
  • 1074 Views

Due to the holiday for the office on the occasion of Diwali, today's "Svadesbhimani" newspaper has been reduced to two pages.

***

The Dewan Mr. Rajagopalachari has returned from the Southern area circuit.

***

It has been raining heavily here for the past few days.

***

The accused in the Pattom murder case has been committed before the Thiruvananthapuram Sessions Court.

***

Mr. Shedden, Overseer of the Public Works department, died a few days ago of dysentery.

***

There is a rumour that the Kottayam Division Peshkar Mr. Subramaniam may be appointed as the Superintendent of Poojapura Jail.

***

 The new revenue department reform is planned to be introduced in the southern division from this Vrischikam (M.E.).

***

 It is known that a foreigner has arrived here and is planning to run a motor vehicle for postal services between Kollam and Thiruvananthapuram.

***

The Brahmins and the Shaivas, who were lodged in Poojapura Jail in connection with the Chala riot case, have been sent to the Police Station guard houses.

***

The Superintendent of Police has recommended that the theft case in Thanneermukkam temple be transferred from Alappuzha Sessions Court to Paravur.

***

In the theft case at Fausadari Commissioner Anantharama Iyer's Math, mainour worth Rupees 500 have now been confiscated from a house in Karamana.

 ***

The probationary registrar Mr. K. Narayana Pillai B. A. has been appointed to replace the Kayamkulam Sub-Registrar Mr. Shankaran Pandala B. A., who has resigned from the job.

 ***

It is known that the case for encouraging and implementing the treatment system called homeopathy in this country will be raised by a northern representative in the upcoming Shri. Moolam Popular assembly.

 ***

Kottayam 1st Class Magistrate Mr C. Govinda Pillai and Tehsildars of Neyyattinkara and Alangadu taluks, S. Ranga Iyenkar and S. K. Mahadeva Iyer, have been identified to be appointed as revenue assistant officers.

 ***

A reporter writes: The Government has recently returned the money to a man who had pledged bail while working in the Excise Department. His guarantee deposit was thought to have been lost in the collapse of the Arbuthnot Company bank. The money was returned because he had not agreed to pay it to the company bank. There are others who are just like the aforesaid employee. Wonder why others are not treated the same?


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like