വൃത്തസംഗ്രഹം
- Published on May 05, 1909
- By Staff Reporter
- 802 Views
(ഇംഗ്ലീഷ് പ്രതിദിന പത്രങ്ങളില്‍ നിന്ന്)
വിദേശം.
ഹാളണ്ടിലെ രാജ്ഞി വില്ലേമിനിയായ്ക്ക് ഒരു പുത്രി ജനിച്ചിരിക്കുന്നു.
റഷ്യന്‍ സൈന്യങ്ങള്‍ പര്‍ഷ്യയിലെ ടാബ്രിസ് നഗരത്തില്‍ എത്തിയിരിക്കുന്നു.
തുര്‍ക്കിയില്‍ പുതിയ സുല്‍ത്താന്‍റെ സിംഹാസനാരോഹണത്തെക്കുറിച്ചു, പൊതുവേ സന്തുഷ്ടി വളര്‍ന്നുവരുന്നു.
മദ്യം, പുകയില ഇവയ്ക്കു ചുങ്കം കൂട്ടുവാനും, മോട്ടോര്‍ യന്ത്രങ്ങള്‍ക്കു കരം ചുമത്താനും ബ്രിട്ടീഷ് ഗവര്‍ന്മെണ്ട് നിശ്ചയിച്ചിരിക്കുന്നു.
തുര്‍ക്കിസുല്‍ത്താനായ അബ്ദല്‍ ഹമീദിനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍, ഏഷ്യാററിക് തുര്‍ക്കി രാജ്യത്ത് സന്തുഷ്ടിപരക്കുകയും, ലഹള കുറയുകയും ചെയ്തുവരുന്നു!
അമേരിക്കയില്‍ ഒട്ടവ്വാ പ്രദേശത്ത് പണ്ടില്ലാത്തവിധം കലശലായി മഴപെയ്കയാല്‍, നയാഗരാ നദിയില്‍ 20-മൈല്‍ ദൂരം മഞ്ഞുകട്ട മുതലായവ നിറഞ്ഞുകിടക്കുന്നു.
എഡ്വവര്‍ഡു മഹാരാജാവും രാജ്ഞിയും **************************രാജ്ഞിയേയും ബയയില്‍ വച്ച് കണ്ടു തമ്മില്‍ കുശലപ്രശ്നം കഴിച്ചിരിക്കുന്നു.
പര്‍ഷ്യന്‍ ഷാഹ് ചക്രവര്‍ത്തി ഇപ്പോഴത്തെ വലിയ ദിവാന്‍ജിയേയും, യുദ്ധകാര്യമന്ത്രിയെയും ഉദ്യോഗത്തില്‍ നിന്നൊഴിച്ച് പകരം തന്‍റെ അമ്മാമനെ നിയമിച്ചിരിക്കുന്നതിനെപ്പററി അന്യരാജ്യങ്ങള്‍ അതൃപ്തിപ്പെടുന്നു.
ഇന്ത്യാഭരണ പരിഷ്കരണ ബില്ലില്‍ ബ്രിട്ടീഷ് പാര്‍ളിമെണ്ടിലെ കാമണ്‍സ് സഭക്കാര്‍ ഭേദഗതി ചെയ്തുകഴിഞ്ഞാല്‍, പ്രഭുസഭക്കാര്‍, പ്രൊവിന്‍ഷ്യല്‍ കൌണ്‍സില്‍ (സാംസ്ഥാനികഭരണസഭാ) സ്ഥാപനം പ്രമാണിച്ചുള്ള വകുപ്പിനെ ഭേദപ്പെടുത്തുന്നതിനു ആലോചനയുണ്ട്. ബെംഗാളത്തുമാത്രമേ സഭസ്ഥാപിക്കുന്നതിനു അധികാരം നല്‍കപ്പെടുവാന്‍ പാടുള്ളു എന്ന് പ്രഭുസഭയില്‍ പിടിവാദം വരുന്നതാണ്.