നോട്ടീസ്
- Published on December 26, 1906
- By Staff Reporter
- 394 Views
നോട്ടീസ്
ഉടനടി ഗുണം കിട്ടുന്നതായ
"വിഷൂചികാന്തകം,,
കുപ്പി ഒന്നിനു വില 12 അണ മാത്രം
കൈകണ്ടുവരുന്ന ഈ പുതിയ സിദ്ധൌഷധം കൈവശമുള്ളവർ 'വിഷൂചിക'യേയും പലേ വിധത്തിലുണ്ടാകുന്ന വയര്‍വേദനകളെയും തീരെ സാരപ്പെടുത്തേണ്ടി വരുന്നില്ല.
"ജ്വരവിനാശിനീഗുളിക,,
കുപ്പി ഒന്നിനു വില രൂപാ 2
ഏതു പനിയേയും നിര്‍ദ്ദിഷ്ടാവസ്ഥയിൽതന്നെ കണിശമായി സുഖപ്പെടുത്തുന്നതിന് വളരെ അത്ഭുതശക്തിയുള്ള മരുന്നാകുന്നു.
ഇതിനെ ആവശ്യപ്പെടുന്നവര്‍ക്ക് വി പി യായി അയയ്ക്കുന്നതിനും ഇവിടെ തയ്യാറുണ്ട്.
മേല്‍വിലാസം
കേ. എം. കൃഷ്ണന്‍ വൈദ്യന്‍
നാട്ടുവൈദ്യശാല
കഠിനംകുളം
(പെരുമാതുറ പോസ്റ്റ്)