ചിദംബരം പിള്ളക്ക് ജീവപര്യന്തം

Chidambaram Pillai and Subramania Sivan were convicted for anti national activities

This news item appeared on the Svadesabhimani dated July 8, 1908.

രാജ്യദ്രോഹക്കുറ്റത്തിനായി ചിദംബരം പിള്ളയെയും സുബ്രമണ്യശിവനേയും പ്രതികളാക്കി തിരുന്നെൽവേലിയിൽ നടത്തിവന്ന കേസിൽ പിള്ളയെ ജീവപര്യന്തവും, ശിവനെ 10 കൊല്ലവും നാട് കടത്തുന്നതിനാണ് വിധി . ജഡ്ജി അസെസ്സർ മാരോട് പ്രസംഗിച്ച അവസരത്തിൽ ഇപ്രകാരം അഭിപ്രായപ്പെട്ടതായിക്കാണുന്നു . ബി. സി . പാൾ , ലിയാക്കത്ത് ഹുസ്സൈൻ ഇവരെപ്പോലെ ഗൗരവപ്പെട്ട ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ബഹുമാനിക്കുന്നതിനായി സഭായോഗങ്ങൾ കൂടുന്നത് തന്നെയും രാജ്യദ്രോഹം ആകുന്നു . അസെസ്സർമാർ പ്രതികൾ കുറ്റക്കാരാണെന്ന് തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു.

You May Also Like