വരിക്കാരറിവാൻ

  • Published on December 13, 1909
  • By Staff Reporter
  • 178 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

              " സ്വദേശാഭിമാനി ,, യുടെ 5 -ാം കൊല്ലം ഈ ഡിസംബറിൽ തികയുന്നു. വരിപ്പണം വകയിൽ കുടിശ്ശിഖക്കാരായി ഉള്ള ഏതാനുംപേർ, ഇതേവരെ അവരവരടയ്ക്കേണ്ട  തുകകൾ എത്തിച്ചു തരാത്തതിൽ ഞങ്ങൾ വ്യസനിക്കുന്നു. ഈ ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ  ഒതുക്കേണ്ടിയിരിക്കയാൽ, വരിക്കാർ ദയവുചെയ്ത് ബാക്കി ഉടൻ എത്തിച്ചുതരണമെന്നു അപേക്ഷിക്കുന്നു. പത്രത്തിൽ ചില പരിഷ്കാരങ്ങൾ ചെയ്യുന്നതിനു ആലോചിച്ചിരിക്കുന്നതുകൊണ്ട് പത്രബന്ധുക്കൾ ഞങ്ങളുടെ പണാപേക്ഷയെ അഗണ്യമായിത്തള്ളുകയില്ലെന്നു വിശ്വസിക്കുന്നു.

                                                                                                          എന്ന്

                      09- 12- 4-                                                             മാനേജർ.

You May Also Like