മരുമക്കത്തായം കമീഷൻ വിചാരണ

  • Published on April 25, 1908
  • By Staff Reporter
  • 725 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                           (സ്വദേശാഭിമാനി പ്രതിനിധി)

                                           തിരുവനന്തപുരം (തുടര്‍ച്ച)

                                                      24-ാം സാക്ഷി

          കണക്കു വേലായുധന്‍പത്മനാഭന്‍-

237ാം മൊഴികേട്ടു. വ്യത്യാസങ്ങള്‍:-

1 സി വസ്ത്രദാനം കൂടാതെ ആഭരണങ്ങളും 

 3 എ ഇല്ലാ. ബി. ഇല്ലാ. കഴിഞ്ഞതു സാധു

4 ബി 2-ം 3-ം ആവാം

 സി. പ്രതിഫലത്തുകയെപ്പറ്റിമാത്രംമതി

 ഡി .മതി

 6 ബി പാടില്ലാ

10 എ പകുതിയാവാം

13 ബി സഹോദരിമക്കള്‍ മുതല്‍

 സി വസ്തു കൊടുത്താണ്

 14 എ. സമാധാനരക്ഷയുണ്ട്. വര്‍ദ്ധനയില്ലാ

   ബി . അറ്റഭാഗം ആവശ്യം

   ഡി. തായ് വഴി എണ്ണം മാത്രംനോക്കിമതി.

 15 എപ്പൊള്‍ ആവശ്യപ്പെടുമോ അപ്പോള്‍- അല്ലെങ്കില്‍ വളരെ ദോഷമുണ്ട്.

 16 എ. പ്രാപ്തിയുള്ള ഒരാള്‍ ആയാലുംമതി. മറ്റുള്ളവരെ കക്ഷിചേര്‍ക്കണം

 18 എ. ബി. അസാധ്യം, സി സാധ്യം

 ഡി. അതു മതി

 19 ബി. പാടില്ലാ. ഡി. അന്ത:ഛിദ്രംമുതലായവ  ഇവ ഭാഗത്താല്‍ നീങ്ങുന്നതാണ്.

 പുനര്‍വിവാഹംനടത്തിയാല്‍ ശിക്ഷിക്കണം. സംബന്ധം ചെയ്യുന്നയാള്‍തന്നെ താലി കെട്ടണം. അതു 16 വയസ്സിനകം വേണം. സ്വജാതിയില്‍ (ഉള്‍പ്പിരിവില്‍) വിവാഹം ചെയ്യാത്തവര്‍ക്കു തറവാട്ടില്‍ അവകാശം ഇല്ലെന്നുവയ്ക്കണം. 16 വയസ്സിനകം ഭര്‍ത്താവുണ്ടാകാതെ പോകയില്ലാ.

 ശേഷം യോജിക്കുന്നു.

                                                     242ാം  സാക്ഷി

 കുമാരപിള്ള ഗോവിന്ദപ്പിള്ള, വയസ്സ് 30- ശാഖയില്‍ രണ്ടാമന്‍, പയ്യമ്പള്ളില്‍വീട്, നെടുമ്പ്രം, തിരുവല്ലാ, സുഭാഷിണിപത്രത്തിന്‍റെ അധിപരും ഉടമസ്ഥരും.

 237ാം മൊഴി കേട്ടു, വ്യത്യാസങ്ങള്‍:-

 1 എ. ജാതകംവാങ്ങല്‍ പതിവില്ലാ. തീയതി നിശ്ചയിച്ച് ഇരുകക്ഷിയുടെയും വീട്ടുകാര്‍ എഴുത്തുകുത്തു നടത്തും. പിന്നീട് മുഹൂര്‍ത്തം നിശ്ചയിക്കും. വിവാഹമണ്ഡപത്തില്‍ വിളക്കുകൊളുത്തി നിറപറമുതലായവവയ്ക്കും. അതിനു അഗ്നിസാക്ഷിയെന്നാണ് പറകപതിവ്. കൂടാതെ പണയംകെട്ടു എന്നും ഏര്‍പ്പാടുണ്ട്, ദക്ഷിണമുതലായവ അനാചാരം എന്നു വിചാരിക്കുന്നു.

 ബി വസ്ത്രദാനം സി ഇല്ലാ

 2 ഏ ഉണ്ട്. ബി അല്ലാ

 3. എ. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സമീപപ്രദേശങ്ങളില്‍ സാധുവായി വിചാരിക്കുന്നു.

 ഇണങ്ങര്‍ എന്നല്ലാ. ഇനങ്ങള്‍ എന്നാണ്. അതിനാല്‍ അതു സാധുതന്നെ.

 ബി. മലയാളബ്രാഹ്മണരുടെ മാത്രംസാധുതന്നെ. 

4 എ. നിറുത്തണം.

 ബി. 1-ം  2-ം  3-ം സമ്മതിക്കുന്നു

 സി. പാടില്ലാ. പ്രതിഫലത്തുക കോര്‍ട്ടില്‍നിന്ന് തീരുമാനിക്കേണ്ടതാണ്.

 ഡി. മതി

 5 എ. അതേ ബി സി ഉണ്ട്

 6 ഏ ബി പാടില്ലാ

7 ഉണ്ട്

8 എ ഉണ്ട്

 ബി 1 രണ്ടുകൂട്ടരുംചെയ്യണം. മഹാരാജാവിന്‍റെ കുഡുംബം മാത്രം ഒഴിക്കാം

 2, പകുതി

 സി 1. ആവാം; 2 പകുതി

 9 എ 1-ം  2-ം  3-ം രക്ത സംബന്ധികള്‍ക്ക് 

 10 എ. ഭാര്യയ്ക്കും മക്കള്‍ക്കുംകൊടുത്തശേഷമാവാം

 14 ബി പൊതുക്കാരണവന്‍റെ ശേഷം അറ്റഭാഗം ആവാം

 ഡി തായ് വഴിനോക്കിമതി

 15 പറഞ്ഞുപോയി

16 ഏ ബി സി പ്രാപ്തിയുള്ള സ്ത്രീയോ, പുരുഷനോ ചോദിച്ചാല്‍ ആവാം.

 18 ഏ അസാധ്യം

 ബി തറവാട്ടില്‍ കാരണവനും മൂത്ത ശേഷകാരനും ഒരു ഇളമുറക്കാരനും.

സി. ഓരോശാഖയില്‍ പ്രായംചെന്നവരെമതി

 19 എ. പുതിയതായ ഒരാള്‍ കാരണവസ്ഥാനം ഏല്ക്കുമ്പൊള്‍ തറവാട്ടുസ്വത്തിന്‍റെ കണക്കു എടുത്തു വയ്ക്കേണ്ടതാണ്.

 ഡി. നിലയില്ലായ്മ; അശ്രദ്ധ

  ഞങ്ങളുടെ കുഡുംബത്തില്‍ 1048-73-79- ഈയാണ്ടുകളിലായി 3 ഭാഗങ്ങളുണ്ടായിട്ടുണ്ട്. ഭാഗകാരണം ഭരണദോഷാരംഭം - കാരണവര്‍ക്കു കൊടുത്തതു രണ്ടുപേര്‍  എഴുതി വിറ്റു. ഞങ്ങളുടെ തായ് വഴിക്കുകിട്ടിയതു വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

                                            243- ാം സാക്ഷി

 ഈശ്വരന്‍പരമേശ്വരന്‍, ബി. ഏ., ക്ലാര്‍ക്ക് - ഹജൂര്‍, വയസ്സ് 28, ഇളമുറ, കാരക്കോണത്തുവീട്, നെയ്യാറ്റിങ്കര

 242-ാം മൊഴികേട്ടു. വ്യത്യാസങ്ങള്‍:-

 4  സി  വിവാഹമോചനകാരണം പഞ്ചായത്തു അന്വേഷിച്ചാല്‍മതി. പ്രതിഫലത്തുകമാത്രം കോര്‍ട്ടില്‍നിന്ന് വേണം. തക്കകാരണമില്ലെങ്കില്‍ വിവാഹമോചനം അനുവദിച്ചുകൂടാ. ഭാര്യയ്ക്കോ ഭര്‍ത്താവിനോ ശമിക്കാത്തരോഗം, വ്യഭിചാരകുറ്റം എന്നിങ്ങനേയുള്ളതാണ് കാരണം

 6 ഏ ബി പാടില്ലാ

8 സി 2. മൂന്നിലൊന്ന്

 9 ഏ, 2. മൂന്നിലൊരുഭാഗം ഭാര്യയ്ക്കും മക്കള്‍ക്കും ശേഷം തറവാട്ടിനും

 13. ബി. പൊതുക്കാരണവന്‍റെ മരണശേഷം

 14 ബി. നേരെകാരണവന്‍ മരിക്കുമ്പോള്‍ ആവാം

                                            244-ാം സാക്ഷി

 അയ്യപ്പന്‍കേശവന്‍, കാരണവന്‍, കരം ഇരുന്നൂറുരൂപാ, അകരത്തില്‍വീട്, കഴക്കൂട്ടം

 242- ാം സാക്ഷിയൊടു പൂര്‍ണ്ണമായി യോജിക്കുന്നു.

                                                           245 ാം സാക്ഷി

 കാളിനാരായണന്‍ വയസ് 46, ടൌണ്‍ ഹൈസ്കൂള്‍വാധ്യാര്‍, നാലാം ശേഷകാരന്‍, പുതുപ്പുരയ്ക്കല്‍, നെയ്യാറ്റിങ്കര, 18കൊല്ലം സര്‍വീസ്.

        242-ാം മൊഴികേട്ടു. വ്യത്യാസങ്ങള്‍:-

 3 എ ബി അനുലോമമായാലും പ്രതിലോമമായാലും ബന്ധുക്കള്‍ മുതലായവര്‍ ചേര്‍ന്നിരുന്നുനടത്തുന്ന വിവാഹം സാധുതന്നെ

 14 ബി അറ്റഭാഗം പാടില്ലാ. ചെലവിനായി വസ്തു അന്യാധീനപ്പെടുത്താന്‍ അനുവദിക്കാതെ വീതിച്ചുകൊടുക്കാം. ശേഷം യോജിക്കുന്നു.

                                                       246 ാം സാക്ഷി

 കൃഷ്ണന്‍രാമന്‍, വയസ്സ് 39, കൃഷി, കാരണവര്‍, കരം 1000- പണത്തിനുമേല്‍, പടിപ്പുരവീട്, വഞ്ചിയൂര്‍

 245 ാം സാക്ഷി പറഞ്ഞ വ്യത്യാസങ്ങളോടുകൂടി 242ാം സാക്ഷിമൊഴിയൊടു യോജിക്കുന്നു.

                                                       247ാം സാക്ഷി

 കണക്കു കുമാരന്‍മാതേവന്‍, കരം 1000- പണം, തുണ്ടംവിളാകത്തുവീട്, 52 വയസ്സ്

 245 ാം സാക്ഷിപറഞ്ഞ ഭേദഗതികളൊടു കൂടി 242ാം സാക്ഷിമൊഴിയൊടു യോജിക്കുന്നു.

                                                     248ാം സാക്ഷി

 എം. ഗോവിന്ദപ്പിള്ള ബി. ഏ 23 വയസ്സ്. ഹജൂര്‍ ക്ലാര്‍ക്ക്, ഇളമുറ, കരിമ്പുവിളാകംവീട് - വഞ്ചിയൂര്‍

                                242 ാം സാക്ഷിമൊഴി കേട്ടു

 4 എ പാടില്ലാ. ബി ആവാം

 9 ഏ 2. മുഴുവനും ഭാര്യയ്ക്കുംമക്കള്‍ക്കും. മക്കള്‍ക്കുതമ്മില്‍ഭാഗിക്കാം. മക്കളില്ലെങ്കില്‍ ശേഷകാര്‍ക്കും

 10 എ ആയിരിക്കും

14 സി അറ്റഭാഗം ആവശ്യം

 ശേഷം യോജിക്കുന്നു.

                                                          249 ാം സാക്ഷി

 ഉടയാന്‍കൃഷ്ണന്‍; വയസ്സ് 44, നെല്‍പ്പുര സൂപ്രണ്ട്, ആണ്ടിയറവീട്, കരമന, കരം 500 രൂപ

 242 ാം മൊഴികേട്ടു, വ്യത്യാസങ്ങള്‍:- 

 3 ഏ സാധുവാണ്

 4 സി വിവാഹമോചന കാരണം പഞ്ചായത്തുമുഖേനയും അന്വെഷിച്ചിട്ടാവശ്യമില്ല - തുക കോര്‍ട്ടില്‍നിന്ന് അന്വേഷിക്കണം

 14 സി അറ്റംഭാഗം വെണം

 ഡി ആള്‍ എണ്ണം നോക്കി

 18 എ സാധ്യമാകും, പരിശോധനയ്ക്ക് അനുവദിക്കാം. എഴുത്തറിയാന്‍ പാടില്ലാത്ത കാരണവരെങ്കിലും വ്യയം ചെയ്തു എഴുതിക്കണം

 19 ബി സാധുവാക്കണം

 ശേഷം യോജിക്കുന്നു

                                            250 ാം സാക്ഷി

 കേ രാമകൃഷ്ണപിള്ള ബി. ഏ. വയസ്സ് 29, ശേഷകാരന്‍ , പത്രപ്രവര്‍ത്തനം, തെക്കേക്കൂടില്ലാ വീട്, നെയ്യാറ്റിങ്കര.

 നെയ്യാറ്റിങ്കര 93 ാം സാക്ഷിമൊഴിയൊടു മിക്കവാറും യോജിക്കുന്നു. ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആ സാക്ഷി എന്‍റെ അമ്മാവന്‍ ആണ്.

 3 എ നായന്മാരുടെ ഇടയില്‍ വിഭാഗം ഉള്ളതായി ഞാന്‍ ഗണിക്കുന്നില്ല. നായരാണെങ്കില്‍ വിവാഹം ആവാം

 3 സി നായന്മാരെക്കാള്‍ ഉയര്‍ന്നജാതി എന്നത് വ്യക്തമാകുന്നില്ലാ. നായന്മാര്‍ **************ശ്രേഷ്ഠവര്‍ഗ്ഗക്കാരാണ്. ബ്രാഹ്മണര്‍ ഉയര്‍ന്ന ജാതി എന്ന് ഞാന്‍ വിചാരിക്കുന്നില്ല. ജാതിവിഭാഗം ആര്യന്മാരുടെ ഇടയിലാണ്. നായന്മാര്‍ ചതുര്‍വര്‍ണ്ണത്തില്‍ ഉള്‍പ്പെട്ടവരല്ലാ. യോഗ്യതനോക്കി വിവാഹം അനുവദിക്കാം. യോഗ്യതയോ - ആചാരം, നടവടി, ഭാഷ മുതലായ സംഗതികളില്‍യോജിപ്പുണ്ടായിരിക്കയാണ്. അങ്ങനെയില്ലാത്തവരുടെ സംബന്ധംപാടില്ലാ. ഉയര്‍ന്നജാതിഇല്ലെങ്കില്‍, താഴ്ന്ന ജാതിയെ സമ്മതിക്കുന്നുണ്ടോ എന്ന് ചോദ്യം ഇല്ലാ. താണ ജാതിയെന്ന് ഞാന്‍ ആരെയും വിചാരിക്കുന്നില്ലാ

   6 ബി പാടില്ലാ

 14 ഭാഗംവേണം. തായ് വഴിമാത്രംനോക്കിയാല്‍മതി. ആളെണ്ണം നോക്കണ്ടാ. സര്‍വസ്വാതന്ത്യത്തോടുകൂടികൊടുക്കണം

 16 എ ഭാഗം ചോദിക്കാന്‍ അവകാശം സ്ത്രീകള്‍ക്കുമാത്രം ഇരിക്കണം. പുരുഷന്‍ തന്‍റെ ഭാഗം സ്വത്തുവീതിച്ച് പിരിഞ്ഞുപൊയ്ക്കൂടാ. ഭാഗിക്കുമ്പൊള്‍, പുരുഷന് സ്ത്രീയുടെ പങ്കില്‍ പകുതിയേ കൊടുക്കാവൂ. മേല്‍ ചോദ്യങ്ങളെ സംബന്ധിച്ച് വിശദമായും സവിസ്തരമായും ഉത്തരം എഴുതിഅയച്ചു കൊള്ളാം.

                                        251ാം സാക്ഷി

 ടി. എന്‍. വേലുപ്പിള്ള, ബി. ഏ. വാധ്യാര്‍, തമ്പാനൂര്‍

242ാം മൊഴിയൊടുയോജിക്കുന്നു.

                                        252ാം സാക്ഷി

 കാളിഗോവിന്ദന്‍, വയസ്സ് 49, 3ാംമുറ, ആറ്റുപുറത്തുചിറയിങ്കീഴ്, എന്‍റെ ഭാഗം 35 രൂപ കരം

 237ാംസാക്ഷിമൊഴികേട്ടു. വ്യത്യാസങ്ങള്‍:-

4 എ ബി സി സമ്മതിക്കുന്നു

 ഡി മതിയാകും

 10 എ  പകുതിമതിയാകും

 19 ബി ആധാരം സാധുവല്ലാ. തുക കൊടുക്കണം.

 എന്‍റെ തറവാട്ടില്‍ ഭാഗം 1079-ല്‍ ഉണ്ടായി. തറവാടു ക്ഷയിച്ചതുകൊണ്ടും, ഛിദ്രങ്കൊണ്ടും വ്യവഹാരവര്‍ദ്ധനകൊണ്ടുംമറ്റുമാണ്. വ്യവഹാരം 30  വര്‍ഷംനടന്നു - ഭാഗം അഞ്ചായി. തായ് വഴി 5. ഭാഗസമയം വസ്തു മോശമായിരുന്നു. ഇപ്പൊള്‍ വളരെ അഭിവൃദ്ധി. ഞാന്‍തന്നെ 400  തെങ്ങു വച്ചിട്ടുണ്ട്. കടവുംവീതിച്ചു. അന്യാധീനപ്പെടുത്താന്‍ പാടില്ലാഎന്നു വ്യവസ്ഥയുണ്ട്. ഇതുകൊണ്ട് വളരെ ക്ഷേമംതന്നെ. ഭാഗിച്ചസമയം വസ്തുക്കള്‍ക്കു ഒരുവന്‍കാണുന്ന നിലയില്‍ ഇരട്ടി ഇപ്പൊള്‍ ഒരുവന്‍ കാണും.

                                                   253ാം സാക്ഷി

 പി. കേശവപിള്ള ബി. ഏ., വയസ്സ് 36, വാധ്യാര്‍, തിരുവനന്തപുരം പെണ്‍പള്ളിക്കൂടം, പണിക്കപ്പറമ്പില്‍ വീട്, പറവൂര്‍

 242ാം മൊഴികേട്ടു. വ്യത്യാസങ്ങള്‍:-

 1 ബി ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍വസ്ത്രദാനം

 സി ഒരു നമ്പൂരിയൊ ഒരു ബ്രാഹ്മണനോ സംബന്ധംചെയ്യുന്ന വിഷയത്തില്‍; അയാള്‍ വസ്ത്രദാനം ചെയ്തുഎന്നുവരില്ല. പകരം സ്ത്രീയുടെ അമ്മൂമ്മയോമറ്റോ ചെയ്യും. അങ്ങനെ ചില പ്രത്യേക കുഡുംബങ്ങളില്‍ മാത്രം അപൂര്‍വമായി ചെയ്യുന്നുണ്ട്.

 4 സി പ്രതിഫലത്തുകയെപ്പറ്റിമാത്രം

 5 എ അപൂര്‍വം

 8 ബി 2 പകുതി

 9 എ 1. പകുതി ഭാര്യാമക്കള്‍ക്കും പകുതി മറ്റു രക്ത സംബന്ധികള്‍ക്കും

 2. പകുതി കുട്ടികള്‍ക്കും, പകുതിസ്വാര്‍ജിതംപോലെയും

 മക്കള്‍ക്ക് അനുഭവത്തിനായിമാത്രം വീതിക്കാം.

 9 ഏ 3. പുരുഷനെങ്കില്‍ ഭാര്യയ്ക്ക്. സ്ത്രീയെങ്കില്‍ ഭര്‍ത്താവിന്- മകന്‍റെ കുട്ടികള്‍ക്ക് കൊടുക്കാം.

  10 എ പകുതി ഭാര്യയ്ക്കുംമക്കള്‍ക്കുംമാത്രം. പകുതി ആവാം

 ബി വേണം

 13 ബി അമ്മുമ്മ രണ്ടാകുമ്പൊള്‍

            സി വസ്തുകൊടുത്താണ്

 14 ഏ ക്ഷേമംതന്നെ;

 ബി ആയിരിക്കും. അറ്റഭാഗമല്ലാ. അനുഭവത്തിനായിമാത്രം. അറ്റഭാഗം ഒരിക്കലും പാടില്ലാ. ഇങ്ങനെയാകുമ്പൊള്‍ മിക്കവാറും പൊതുക്കാരണവന്‍ വെറും കാരണവന്‍ എന്നേയിരിക്കയുള്ളു. ഓരോ ശാഖയിലും മൂത്തയാള്‍ കാരണവനായിരിക്കണം, എഴുതിക്കൊടുക്കാന്‍എല്ലാ ശാഖക്കാരും ചേരണം. വളരെലാഭമുണ്ടാകുന്ന ഒരേര്‍പ്പാടു ഉണ്ടാക അപൂര്‍വ്വമാകയാല്‍ അതിനു ശാഖകള്‍എല്ലാം ചേര്‍ന്നില്ലെങ്കില്‍ ആ ലാഭത്തെ ഉപേക്ഷിക്കതന്നെവേണം. ഓരോശാഖ വര്‍ദ്ധിപ്പിക്കുന്ന സ്വത്ത് ആ ശാഖയ്ക്കു തന്നെ ഇരിക്കണം. എന്‍റെ ദിക്കില്‍ അങ്ങനെഒരു കുടുംബമുള്ളതായി എനിക്കറിവില്ലാ. അറ്റഭാഗം കൊണ്ടു ദോഷംവരുന്ന കുടുംബങ്ങളുമുണ്ട്. ചെലവിനായി വീതിച്ച കുഡുംബങ്ങള്‍ ക്ഷയിച്ചതായി അറിവില്ലാ

 14 ഡി തായ് വഴിനോക്കി മതി

 18 എ സാധ്യം

                         ശേഷം യോജിക്കുന്നു. 

                                       തിരിവനന്തപുരം കഴിഞ്ഞു


 

 

You May Also Like