കേരളചിന്താമണി
- Published on March 14, 1906
- By Staff Reporter
- 632 Views
പുസ്തകശാല - തൃച്ചൂര്‍
ഒരു പുതിയ ഏര്‍പ്പാട്
1. പ്രസിദ്ധ കവിയായ വെണ്മണിനമ്പൂരിപ്പാട്ടിലെ 2-ാം കൃതി (പൂരപ്രബന്ധം, അതിമോഹംനാടകം, അബോപദേശശതകം, പുരന്ദരാരുണം നാടകം, തുടങ്ങിയുള്ള വിശേഷകൃതിയുള്ളത്) വില 1 ക.
2. സംഗീതനൈഷധം 3-ാംപതിപ്പു (ടി. സി. അച്ചുതമേനോന്‍ അവര്‍കള്‍. പുതിയ വൃത്തിയുള്ള പതിപ്പും ബയിണ്ടും) വില 8 ണ.
3. പഞ്ചതന്ത്രം മണിപ്രവാളകാവ്യം. സരസശ്ലോകസംപൂര്‍ണ്ണമായ ഈ നൂതനകാവ്യം മലയാളഭാഷയ്ക്കു ഒരുഅനശ്വരസ്വത്തായി പരിണമിക്കുമെന്ന് പല പത്രങ്ങളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിലെ ശ്ലോകങ്ങള്‍ ഓര്‍മ്മയില്‍ വെയ്പാനും സന്ദര്‍ഭോചിതം പ്രയോഗിപ്പാനും എത്രയോ വിശേഷങ്ങളാണ്. ഈ പുസ്തകത്തിന് 12 ണ. മാത്രമേ വില നിശ്ചയിച്ചിട്ടുള്ളു.
4. ഇന്ത്യയിലെ മഹാന്മാര്‍. ജി. പരമേശ്വരന്‍പിള്ള എഴുതീട്ടുള്ള റിപ്രസന്‍ റ്റെറ്റിവ് ഇന്‍ഡ്യന്‍സ് എന്ന പുസ്തകത്തിന്‍റെ മലയാളതര്‍ജമയാണ്. ഈ പുസ്തകം രാജരാജവര്‍മ്മ തമ്പുരാന്‍ എം, ഏ. തിരുമനസ്സുകൊണ്ടും, തോട്ടക്കാട്ടു കുഞ്ഞുകൃഷ്ണമേനോന്‍ ബി. ഏ. അവര്‍കളും മറ്റുംകൂടി തര്‍ജിമ ചെയ്തിട്ടുള്ളതാകുന്നു. വില 1ക. 8 ണ മാത്രം.
5. ചക്കീചങ്കരം ഭാഷാനാടകം- ഇരുവനാട്ടു കേ. സി. നാരായണന്‍നമ്പ്യാര്‍ അവര്‍കള്‍ ഉണ്ടാക്കിയതു വായിച്ചാല്‍ ചിരി വരാതിരിക്കയില്ല. വില 6 ണ മാത്രം.
6. ശ്രതബോധം വ്യാഖ്യാനമുള്ളത്. കവികള്‍ക്കും കവികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിശേഷമായ ഒരുപുസ്തകം വില 3 ണ 6 പൈ.
7. ഇന്ദ്രഗോപാലം നാടകം വില 2 ണ 6 പൈ.
8. ഭാരതവ്യവഹാരം സിവില്‍കേസ്സ്. ഇരുവനാട്ടു കേ. സി. നാരായണന്‍ നമ്പ്യാര്‍ അവര്‍കള്‍ ഉണ്ടാക്കിയത്. വ്യവഹാരികള്‍ക്കും ഭഗവല്‍ഭക്തന്മാര്‍ക്കും പാരായണം ചെയ്വാന്‍ വിശേഷമായ ഒരു ബുക്ക് വില 8 ണ മാത്രം.
9. ജഞാനവാസിഷ്ഠം കിളിപ്പാട്ട്. വരവൂര് ശാമുമേനോന്‍ അവര്‍കള്‍ ഉണ്ടാക്കിയത്. വില 1 ക. 8 ണ.
10. അത്ഭുതരാമായണം കിളിപ്പാട്ട്. ടിശാമുമേനോന്‍ അവര്‍കള്‍. എഴുത്തച്ഛന്‍റെ രാമായണത്തിലില്ലാത്തതായ പല അത്ഭുത കഥകളും ഇതില്‍നിന്നു അറിയാം. വില 1 ക മാത്രം.
11. വെണ്മണി 1-ാം കൃതി (ഭൂതിഭൂഷചരിതം, കാമതിലകംഭാണം, ജൂബിലിമഹോത്സവം ഓട്ടംതുള്ളല്‍, പാഞ്ചാലീസ്വയംവരം ഓട്ടംതുള്ളല്‍, കവിപുഷ്പമാല തുടങ്ങീട്ടുള്ള പല വിശേഷകൃതികളുമുള്ളത്) വില 1 ക മാത്രം.
12. വെണ്മണി 3-ാം കൃതി. ഇതിൽ ഒറ്റ ശ്ലോകങ്ങളും മറ്റും നമ്പൂരിപ്പാട്ടിലെ പല വിശേഷപൊടിക്കൈകളും അടങ്ങിയിരിക്കുന്നു. വില 12 ണ.
13. പ്രാചീനാര്യാവര്‍ത്തം. ടി.കെ.കുഞ്ഞികൃഷ്ണമേനോന്‍ ബി.ഏ അവര്‍കള്‍. ഇക്കൊല്ലത്തെ എഫ്.ഏ ടെക്സ്റ്റ്. മറ്റൊരുത്തരിലും വില്പനയ്ക്കു കിട്ടുകയില്ല. വില 1 ക മാത്രം
വിശേഷിച്ച് എല്ലാ അച്ചുക്കൂടങ്ങളിലുമുള്ള മിക്കവാറും എല്ലാതരം പുസ്തകങ്ങളും പല പത്രങ്ങളില്‍ ഓരോരുത്തര്‍ വില്പനയ്ക്കു തയ്യാറുള്ളതായി പരസ്യം ചെയ്തുകാണുന്ന മിക്കവാറും എല്ലാതരം പുസ്തകങ്ങളും എന്‍റെ പുസ്തകശാലയില്‍ വില്പനയ്ക്ക് തയ്യാറുണ്ട്. പുസ്തകപട്ടിക ആവശ്യക്കാര്‍ക്കു പുസ്തകശാലവക ചിലവിന്മേല്‍ അയച്ചു തരുന്നതാണ്.
കേരളചിന്താമണി പുസ്തകശാല
തൃശ്ശിവപേരൂര്‍