സ്വദേശാഭിമാനി ഭാഗ്യപരീക്ഷ സമ്മാനാവകാശം
- Published on January 15, 1908
- By Staff Reporter
- 305 Views
സ്വദേശാഭിമാനി ഭാഗ്യപരീക്ഷ
സമ്മാനവകാശം.
തവണതോറുമുള്ള പത്രത്തിന്‍റെ ഏതെങ്കിലും ഒരു പ്രതിയിൽ ഒരു സമ്മാനാവകാശ പത്രം കൂടെ അടങ്ങിയിരിക്കും. ഇത് ഏതൊരു വരിക്കാരനു കിട്ടുന്നുവോ, ആ വരിക്കാരന്‍ ഒരു കൊല്ലത്തെ വരിപ്പണം മുന്‍കൂട്ടി അടച്ചിരിക്കയോ, അപ്പോള്‍ അടയ്ക്കുകയോ ചെയ്താല്‍ മേല്പടി സമ്മാനാവകാശ പത്രത്തെ ആവശ്യപ്പെട്ട പേരുവിവരങ്ങളെഴുതി പൂര്‍ത്തിവരുത്തി ഈ ആഫീസില്‍ തിരിച്ചെത്തിക്കുന്ന പക്ഷം, ആ വരിക്കാരന് 1- രൂപയില്‍ കുറയാതെയും 2- രൂപയില്‍ കവിയാതെയുമുള്ള ഒരു സമ്മാനം അയച്ചുകൊടുക്കുന്നതാകുന്നു. സമ്മാനം ലഭിച്ച വരിക്കാരന്‍റെ രജിസ്തര്‍ നമ്പരൊ, പേരോ ആവശ്യംപോലെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനം തപാലോ അഞ്ചലോ മുഖേന എത്തിച്ചുകൊടുക്കണമെങ്കില്‍, രണ്ടണവിലയ്ക്കു സ്റ്റാമ്പുകൂടെ അയച്ചുതന്നിരിക്കണം.
എന്ന്, മാനേജിങ്- പ്രൊപ്രൈറ്റര്‍
സ്വദേശാഭിമാനി.