സമുദായ പരിഷ്കാരിണി

  • Published on October 06, 1909
  • By Staff Reporter
  • 324 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

              മാസത്തിൽ രണ്ടു വീതം പ്രസിദ്ധപ്പെടുത്തുന്ന ഒരു പുതിയ പത്രിക.

    സമുദായാചാരപരിഷ്കാരം, സമുദായ ധനകാര്യങ്ങൾ, മതാചാരങ്ങൾ മുതലായ വിഷയങ്ങളെ ഈ പത്രികയിൽ പ്രതിപാദിക്കുന്നു. 

     തവണതോറും ഫുൾസ്താപ്പ് 8 - പുറം ഉണ്ടായിരിക്കും .

       ഈ പത്രിക   പ്രത്യേകിച്ചൊരു സമുദായത്തിന്നു മാത്രമായുള്ളതല്ലാ;  എല്ലാ സമുദായങ്ങളുടേയും കാര്യങ്ങളെപ്പറ്റി പറയുന്നതാകുന്നു. 

    വരിപ്പണം, തപാൽകൂലി ഉൾപ്പെടെ, കൊല്ലത്തിൽ 2-  ബ്രി. രൂപ മാത്രം. മുൻകൂറായി പണമടയ്ക്കുകയോ, ആദ്യലക്കം വി.പി.യായി അയപ്പാൻ സമ്മതിക്കയോ ചെയ്യാതെ വരിക്കാരായി ചേർക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കപ്പെടുന്നതല്ലാ.

           ഈ പത്രികയുടെ  പ്രസാധകൻ രാജശ്രീ സി.കൃഷ്ണപിള്ള, ബി. ഏ.അവർകളായിരിക്കുന്നതാണ്.

   വരിക്കാരായി ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ അപേക്ഷിക്കണം.

                                                          മാനേജർ,  " സമുദായപരിഷ്കാരിണി,,

                                                             മരുതങ്കുഴി, തിരുവനന്തപുരം.

You May Also Like