പലവക വാർത്ത

  • Published on August 29, 1906
  • By Staff Reporter
  • 409 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തുർക്കി സുൽത്താൻ്റെ ശീലായ്മ ഭേദമായിരിക്കുന്നു. 

രാജപട്ടാനയിൽ ഇയ്യിടെ ചെറിയ ഒരു ഭൂകമ്പമുണ്ടായി. 

ബർമയിൽ മഴയില്ലാതെ കൃഷി ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. 

അലഹബാദിൽ ഒരു ബി. എൽ. കോളേജ് തുടങ്ങുവാൻ ആലോചനയുണ്ട്. 

സാൻഷ്യാഗോവിൽ ഇപ്പോഴും ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടുപോൽ. 

...........രാമേശ്വരം  തീവണ്ടിപ്പാത ഈ സപ്തംബർ 1 നു മുതൽ തുറക്കപ്പെടുന്നതാണ്. 

റഷ്യയിലെ അന്ത: ഛിദ്രം മൂത്തിരിക്കുന്നു. വളരെ ലഹളകളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. 

സർ. വി. ദേശികാചാരിയെ മദ്രാസ് നിയമനിർമ്മാണസഭാ സാമാജികനായി സ്വീകരിച്ചിരിക്കുന്നു.

തുർക്കിയിലെ സുൽത്താനുണ്ടായിരുന്ന രോഗം  ഭേദമായതിനാൽ അനവധി തടവുകാരെ ജേലിൽ നിന്നു വിടുവിച്ചിരിക്കുന്നു. 

മൈസൂർ ദിവാൻ മാധവറാവു അവർകൾടെ മാസപ്പടി 3000 രൂപയിൽ നിന്ന് 4000 രൂപ ആക്കിക്കൊടുപ്പാൻ മഹാരാജാവു തീർച്ചയാക്കിയിരിക്കുന്നു. 

ബങ്കാളത്തിൽ ടിപ്പാറ എന്ന ജില്ലയിൽ ക്ഷാമം അതികഠിനം. ഉറുപ്പികയ്ക്ക് 4 പടി അരി കൂടി കിട്ടുന്നില്ല. ഇയ്യിടെ ഒരു അതിവർഷം നിമിത്തം പുറവെള്ളം കൊണ്ട് കൃഷികളും നശിച്ചിരിക്കുന്നു.

You May Also Like