ലേഖനം

  • Published on September 05, 1910
  • By Staff Reporter
  • 648 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

           " അഹിംസാ പരമോധർമ്മഃ ,,  എന്നാണു ഹിന്തുശാസ്ത്രപ്രമാണമെങ്കിലും, ഹിന്തുരാജ്യമായ ഈ സംസ്ഥാനത്തു ഈ പ്രമാണത്തെ ലംഘിക്കുന്നതിനു ധാരാളം അവകാശം അനുവദിച്ചുപോയിട്ടുണ്ട്. ജന്തുക്കളുടെ നേരെയുള്ള ഹിംസാശീലത്തെ തടുക്കുന്നതിനു, പാശ്ചാത്യരാജ്യക്കാരുടെ ധർമ്മസ്ഥാപനങ്ങളെ ഇവിടെ പകർത്തെടുക്കേണ്ടിവന്നതിന്മണ്ണം ഈ നഗരത്തിലും ഒരു ജന്തുഹിംസാനിരോധനസംഘം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  ഈ സംഘത്താൽ നടത്തപ്പെട്ട പ്രവൃത്തികളുടെ വിവരങ്ങൾ ഞങ്ങൾ കുറേ മാസം മുമ്പ് പ്രസിദ്ധമാക്കിയിരുന്നതും, ഈ സംഘം തന്നെ ഇതിനിടെ ഒരു മൃഗപ്രദർശനം നടത്തിയിരുന്നതും വായനക്കാർ അറിഞ്ഞിട്ടുള്ളതാണ്. ഈ സംഘക്കാരുടെ പ്രയത്നങ്ങൾ അഭിനന്ദനീയമാണെന്നുമാത്രമല്ലാ, ബഹുജനങ്ങളാൽ സഹായിക്കപ്പെടേണ്ടതുമാണ്. എന്നാൽ ജന്തുഹിംസ എന്നാലെന്തെന്നു അറിവുള്ളവർകൂടിയും അഹിംസ പരമമായ ധർമ്മം ആണെന്നു അർത്ഥമാക്കുന്നതിനുപകരം, അഹിംസ പരമമായ അധർമ്മം എന്നു അർത്ഥമാക്കി പ്രവർത്തിക്കാറാണുള്ളതു എന്നതിനു,  മേല്പടി സംഘത്താൽ തന്നെ ഗർഹണം ചെയ്യപ്പെട്ട ഒരു ഉദ്യോഗസ്ഥൻ്റെ കുതിരയുടെ അവശതതന്നെ ഒരു ലക്ഷ്യമാണ്. അതങ്ങനെ നിൽക്കട്ടെ . ഈ സംഘക്കാരുടെ ശ്രദ്ധ പതിയേണ്ടതായ ഒന്നു രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി, ഈ സംസ്ഥാനത്തു പലെടത്തും വേലിക്കായി മുൾക്കമ്പികൾ ഉപയോഗപ്പെടുത്തിവരുന്ന നടപ്പിനെ നിറുത്തലാക്കുകയാണ്. ഈ നാട് കൃഷിപ്രധാനമായ പ്രദേശമാണ്.  അതിനാൽ ധാരാളം കന്നുകാലികൾ വളരുന്നുമുണ്ട്.  അവയെ എല്ലാ പ്രദേശങ്ങളിലും എല്ലാ ജനങ്ങളും എല്ലാ സമയങ്ങളിലും ഗോശാലകളിൽ അടച്ച് രക്ഷിക്കുന്നില്ലാ;  ഏറിയകൂറും അനാഥമെന്ന നിലയിൽ അലഞ്ഞുതിരിഞ്ഞ് തീറ്റി അന്വേഷിച്ച് ഉപജീവിക്കുന്നു. രാത്രികാലത്തു ശാലകളിൽ ചെന്നുപറ്റി ശയിച്ചുകൊള്ളുകയോ, ചിലവ തെരുവുകളിൽതന്നെ കിടക്കുകയോ ചെയ്യുന്നു. മുൾക്കമ്പിവേലികൾ ഇത്തരം കന്നുകാലികളുടെ അതിക്രമണത്തെ തടുക്കുന്നതിനായി കെട്ടിയിരിക്കുന്നവയാണ് :  അതുനിമിത്തം കാലികൾക്കു ഹിംസയും തട്ടുന്നു. പറമ്പുടമസ്ഥന്മാർ തങ്ങളുടെ പറമ്പുകളെ കാലികളുടെ ആക്രമത്തിൽ നിന്നു രക്ഷിക്കുവാൻ വേണ്ട ഉപായം തേടുന്നത് ന്യായം തന്നെ:  എന്നാൽ , അങ്ങനെ ചെയ്യുന്ന സംരക്ഷണം ഈ ജന്തുക്കളെ അപായപ്പെടുത്തുന്നതിന്നുള്ളതായിരിപ്പാൻ പാടില്ലാ എന്നാണ് ഞങ്ങൾ പറയുന്നത്.  കന്നുകാലികൾക്കു ഈ വേലികളിലെ മുള്ളുകളൊക്കെ തങ്ങളെ വേദനപ്പെടുത്തുവാൻ വെച്ചിരിക്കുന്നവയാണെന്നു കാഴ്ചയിൽ അറിവുണ്ടാകുന്നില്ലാ;  വേദന അനുഭവിക്കുമ്പോൾ അറിയുന്നു. ഇതേവിധം മുള്ളുകൾ മറ്റുസ്ഥലങ്ങളിൽ പിന്നീടു കാണുമ്പോഴും അവ തങ്ങളെ മുമ്പു വേദനപ്പെടുത്തിയവയുടെ കൂട്ടത്തിലുള്ളവയാണെന്നുള്ള പ്രത്യഭിജ്ഞാനം ഉണ്ടാകുന്ന കാര്യം സംശയഗ്രസ്തമാണ്. എന്നാൽ, ഈ മുള്ളുകളുടെ ഉപയോഗം ഇന്നതാണെന്നു മനുഷ്യന്നു അറിവുണ്ട് ;  ആ അറിവോടുകൂടി അവയെ ഈ കാലികളെ ഹിംസിപ്പാനായി വെച്ചിരിക്കുന്നത് പാപവും കുറ്റവുമാണ്.  കാലികൾക്കു ഇതു എൻ്റെത്, അതു എൻ്റെതല്ലാ, മറ്റൊരാളുടേതാണ്, അതിനെ ഞാൻ വശപ്പെടുത്തരുത് എന്ന ന്യായാന്യായവിവേകം ഉണ്ടായിരുന്നു എങ്കിൽ അവയുടെ ആക്രമത്തെപ്പറ്റി അവയെ കുറ്റപ്പെടുത്താമായിരുന്നു : എന്നാൽ അങ്ങനെയൊരു വിവേകം മൃഗങ്ങൾക്കില്ലല്ലൊ. ഉണ്ടായിരുന്നാൽ കൂടെയും, അവ പറമ്പിൽ കടക്കുമെന്ന അറിവോടുകൂടി അവയെ അപായപ്പെടുത്താനായി മന: പൂർവം ഒരു കണ്ടകത്തെ നിർമ്മിച്ചുവയ്ക്കുന്നത് നിയമത്താൽ സാധൂകരിക്കപ്പെടാവുന്നതുമല്ലാ.  ഈ ജന്തുഹിംസയെ തടയുവാൻ ചില നഗരങ്ങളിൽ ചട്ടം ഏർപ്പെടുത്തീട്ടുണ്ടെന്നു ഞങ്ങൾ ഓർക്കുന്നുണ്ട്.  മൃഗഹിംസാനിരോധനസംഘക്കാരുടെ ശ്രദ്ധയെ അർഹിക്കുന്ന മറ്റൊരു സംഗതി, ഈ നഗരത്തിൽ ഇപ്പോൾ വണ്ടിക്കാരുടെയിടയിൽ നടപ്പായി വന്നിരിക്കുന്ന ഒരുമാതിരി സൂചിക്കമ്പുകളുടെ ഉപയോഗമാണ്.  കാളകളെയും കുതിരകളെയും ഓടിക്കുന്നതിനു വണ്ടിക്കാർ  ചാട്ടക്കമ്പിൽ ഒരുമാതിരി സൂചിവെച്ചുപിടിപ്പിച്ച് അതിനെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.  ഇതിനിടെ, ഉണ്ടായ ഒരു സംഭവം ഇതിനെക്കുറിച്ച് ഒരു നല്ല പാഠം തരുന്നുണ്ട് . ഒരു ജടുക്കാവണ്ടിയുടെ ഉടമസ്ഥൻ തൻ്റെ വണ്ടിയിൽ പോകവെ, കുതിരയ്ക്കു വേഗം പോരെന്നുകണ്ട്, താൻതന്നെ വണ്ടിക്കാരൻ്റെ കൈക്കൽനിന്നു ചാട്ടക്കമ്പുവാങ്ങി കുതിരയുടെ പിന്നിൽ കുത്തി.  കമ്പിൽ മേല്പറഞ്ഞതരം സൂചിയുണ്ടായിരുന്നത്  കുതിരയുടെ മാംസത്തിൽ കുത്തിയിറങ്ങിയിരിക്കയും അയാൾ വളരെ പ്രയാസപ്പെട്ട് കമ്പിനെ ഊക്കോടെ വലിച്ചെടുത്തപ്പോൾ ഉണ്ടായ വേദനയാൽ കുതിര കുത്തേറ്റ പിൻകാലിനെ മേലോട്ട് കുതറുകയും, അതു അയാളുടെ താടിയിൽകൊണ്ട് കീഴത്തെ പല്ലുകളും ഊനും താടിയുമൊക്കെ പിളർന്നു ചതഞ്ഞ് അയാൾ അവശനായി നിലത്തുവീണ് കഠിനമായ പരുക്കുകൾ ഏൽക്കുകയും ചെയ്തു. ഞങ്ങൾ പറഞ്ഞത് വെറും കെട്ടുകഥയല്ലാ.  ഈ വണ്ടിയുടമസ്ഥൻ ഇപ്പോൾ ഡാക് ടറുടെ ചികിത്സയിൽ പാൽക്കുളങ്ങരെ ഒരു വീട്ടിൽ കിടക്കുന്നുണ്ട്. ജന്തുഹിംസാനിരോധനസംഘക്കാർ ഈ നഗരത്തിലെ വണ്ടിക്കാരുടെ ചാട്ടക്കമ്പുകളെ അപ്രതീക്ഷിതമായി പരിശോധിച്ചാൽ, ഇത്തരം സംഗതികൾ  കണ്ടുപിടിക്കാൻ കഴിയുന്നതാണ്.

Article

  • Published on September 05, 1910
  • 648 Views

Ahimsa Paramodharma (Non-violence should be at the zenith of all morals) is a fundamental precept of the Hindu religion. But in this Hindu State (of Travancore) people who violate this principle considerably have latitude at their disposal. Following the example of some charity organizations in certain western countries, this city too has formed an Association for preventing cruelty to animals. Our readers should be well aware of the news stories about the activities of this Association published in this paper as well as of an exhibition of animals conducted by them in the meantime. The activities of the Association are not only admirable but also deserve to be helped to go forward by the people at large. However, even those who are seized of the truth that non-violence is the pinnacle of all morals can be seen as acting against this precept as though non-violence should be at the zenith of all immoral activities. The pathetic condition of a horse belonging to an officer derided by the aforementioned Association itself can be cited as an illustrative example of this depravity. Let us leave it there for the time being.

The urgent attention of this Association should be focused on one or two things. First of all, the use of barbed wire for fencing at many places in this land must be stopped immediately. This is a land that lives on agriculture. Therefore, the cattle population is growing day after day. They are not kept in cowsheds at all places all the time by all those who rear them. They wander about mostly unattended and live by grazing here and there. When it is night, some of them get to their cowsheds for taking rest, whereas some of them lie on the streets. The barbed wire fences have been erected to prevent the wandering cattle from trespassing into private lands. The cattle are injured on account of them. The owners of the landed property cannot be faulted for erecting some kind of fencing to protect their lands from being ruined by the cattle. But such a measure should not be at the cost of causing danger to these animals. This is what we have to say about it. At the sight of the barbed wires, the cattle do not know that such a device is put in place with the aim of causing injury to them. They come to know of it only when they are injured by it. When the injured animals happen to see barbed wire fencing at a different place, it is doubtful whether they will become conscious of the fact that the barbed wires belong to the same kind of fence which had injured them earlier.

But man certainly knows for what purpose the barbed wire fencing has been erected. It is a sin and crime on the part of man to knowingly erect such fencing with the sole aim of causing injury to animals. If animals had discretionary powers or the ability to discern that it is wrong for them to trespass into another’s property, they could have been blamed for the devastation caused by them. But animals lack such ability. Even if they had discretionary power, erecting dangerous devices on purpose to ward off their forays cannot be legally justified. We recall that rules and regulations are in force in certain cities to prevent people from committing cruelty to animals.

The Association for preventing cruelty to animals should also take note of the widespread use by cart drivers of some kind of sticks with a nail or needle stuck into the tips of them for driving or prodding horses and bullocks. An incident that took place is a good lesson about how abominable the use of such sticks can be. An owner of a jutka cart was travelling in his cart. When he noticed that the horse was slow in pulling the cart, he himself took the stick from the cart driver and stuck it into the back of the horse. He may not have known that the stick had a nail stuck into the tip of it. When he pulled it out, the horse, out of unbearable pain kicked him with all force causing serious injury to him. The horse kicked him in his lower jaw lacerating it along with the gums and teeth. He was badly bruised. This is not a cooked-up story. The cart owner is at present undergoing treatment at a house in Palkulangara under the supervision of a physician. If the Association for preventing cruelty to animals launches a random check, it could detect many such sticks which are being used as whips.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Sajitha

You May Also Like