ശ്രുതിപ്പെട്ട ദന്തചൂർണ്ണം

  • Published on June 03, 1910
  • By Staff Reporter
  • 304 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കണ്ണന്നൂരില്‍വെച്ചുണ്ടായ പ്രദര്‍ശനത്തില്‍ ഒരു വെള്ളിമുദ്രയും, പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പലേഭാഗങ്ങളില്‍ നിന്നും അനേകം യോഗ്യത സാക്ഷ്യപത്രങ്ങള്‍ ലഭിച്ചിരിക്കുന്നു.

   *******ഇതുവരെ പുറത്തിറങ്ങീട്ടുള്ള ദന്തചൂര്‍ണ്ണങ്ങളില്‍ വെച്ചു ഇതു ഏററവും ഉത്തമമായതാകുന്നു, ലോഹസംബന്ധമായോ മററു ദോഷകരമായോ ഉള്ള യാതൊന്നും ചേര്‍ക്കാതെ അതു നിര്‍മ്മലം ആയതും മേത്തരം സസ്യസാധനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതുമായ ഔഷധങ്ങള്‍ ചേര്‍ന്നതാകുന്നു. ഇതില്‍ ചേര്‍ക്കപ്പെട്ട ഓരോ ഔഷധവും പല്ലുകള്‍ക്കും ഊനുകള്‍ക്കം ഗുണകരമായതാണെന്നതിന് കേള്‍വിപ്പെട്ടതാണ്. ഊനുകളുടെ മൃദുഭാഗങ്ങളെക്കൊണ്ടു ഉപജീവിച്ചു അവയെ നശിപ്പിക്കുന്ന ഏററവും സൂക്ഷ്മമായ പുഴുക്കളെ ഈ ചൂര്‍ണ്ണം ഹനിക്കുന്നതാകുന്നു. പുഴുക്കള്‍ക്കു നാശം തട്ടുമ്പോള്‍ ഊനു ക്ഷയിച്ചുപോകുന്നതിനുള്ള കാരണം നീങ്ങിപ്പോകുന്നതുമാണ്. ഊനുകള്‍ സുഖസ്ഥിതിയെ പ്രാപിക്കുമ്പോള്‍ പല്ലുകള്‍ അവയുടെ കുഴികളില്‍ ഉറച്ചു നില്‍ക്കുന്നതും വളരെ വാര്‍ദ്ധക്യം പ്രാപിക്കുന്നതുവരെ പല്ലുകള്‍ അവയുടെ പ്രവൃത്തികളെ ശരിയായി ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. ഈ ചൂര്‍ണ്ണത്തിന്‍റെ രസം ഏററവും ഹൃദ്യവും ചൂര്‍ണ്ണം ഉപയോഗിക്കുന്നതുകൊണ്ടു പല്ലുകള്‍ മുത്തുപോലെ ധാവള്യമുള്ളതായി ഏററവും ശോഭിക്കുന്നതിനു പുറമെ ശ്വാസ്വോഛ്വാസങ്ങള്‍ക്ക് അത്യന്തം രുചിപ്രദമായ സുഗന്ധത്തെ നല്‍കുന്നതുമാകുന്നു.                                            ക. ണ. പ.

 ഒരു പെട്ടിക്ക്                                                     വില     0- 4- 0

കെട്ടിഅയയ്ക്കുന്നതിനും തപ്പാല്‍

                                   കൂലിക്കും                                           0-- 3 -- 0

ഒരു ഡജന്‍ (12) പെട്ടിക്ക്                                             2-12--0

തപ്പാല്‍ കൂലി                                                                       0-13-0

രണ്ടു ഡജന്‍                                                                           5--0--0

                                                 തപ്പാല്‍കൂലി പുറമെ.

                  ടി. എസ്. സുബ്രഹ്മണ്യന്‍ ആന്‍റ് കമ്പനി,

                   32, ആര്‍മീനിയന്‍തെരുവ് - മദിരാശി.

You May Also Like