പോലീസ്

  • Published on January 09, 1907
  • By Staff Reporter
  • 388 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഈ സൈന്യത്തില്‍ 1729-പേര്‍ ഉണ്ടായിരുന്നു. പോലീസുകാരുടെ ശരാശരി, 5   7/1000 ചതുരശ്രനാഴിക സ്ഥലത്തേക്ക് ഒരുവന്‍ വീതവും, 2084 ജനങ്ങള്‍ക്ക് ഒരുവന്‍ വീതവും ആയിരുന്നു. 4734 കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇവയില്‍ 1912- കേസ്സുകളും കളവെന്നു റിഫെര്‍ ചെയ്യപ്പെട്ടു. ചാര്‍ജ് ചെയ്ത  കേസ്സുകളുടെ എണ്ണം 2757 ആയിരുന്നു.  കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവയുടെ തുക, മുന്നാണ്ടില്‍ നൂറ്റിന് 83  7/10 വീതം ആയിരുന്നത് തന്നാണ്ടില്‍ 87  1/100 വീതം ആകയും; ശിക്ഷിക്കപ്പെട്ട പ്രതികളുടെ തുക, മുന്നാണ്ടില്‍, നൂറ്റിന് 69ല്‍-വീതം ആയിരുന്നത് തന്നാണ്ടില്‍, 74 ല്‍-വീതം ആകയും ചെയ്തു.

You May Also Like