നോട്ടീസ്
- Published on October 23, 1907
- By Staff Reporter
- 458 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സൗജന്യം
പാറപ്പുറം ഒന്നാം പുസ്തകം , കഴിഞ്ഞ കൊല്ലത്തില്‍ സ്വദേശാഭിമാനി വരിക്കാര്‍ക്ക്, പകുതിവിലയ്ക്കു കൊടുത്തിരുന്നതുപോലെ, ഇപ്പോള്‍ രണ്ടാംപുസ്തകത്തിനും ഈ സൗജന്യം അനുവദിക്കണമെന്ന് പലേ വരിക്കാരും അപേക്ഷിക്കുകയാല്‍, 1083 തുലാം - 9 വരെ അപേക്ഷിക്കുന്ന സ്വദേശാഭിമാനി വരിക്കാര്‍ക്ക് ഓരോപ്രതിമാത്രം, പകുതിവിലയായ 1- രൂപയ്ക്കു കൊടുക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. അപേക്ഷക്കാര്‍, പേരും രജിസ്തര്നമ്പരും വ്യക്തമായി എഴുതിയിരിക്കണം.
സ്വദേശാഭിമാനി മാനേജര്‍ ,
തിരുവനന്തപുരം.