Dr. H. L. Batliwala

  • Published on December 12, 1908
  • By Staff Reporter
  • 240 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

വിഷജ്വരം, ഇൻഫ്ളവൻസാ, ലഘുവായ പ്ലേഗ് ഈ രോഗങ്ങൾക്ക് ബാറ്റ് ലിവാലയുടെ ജ്വരത്തിനുള്ള കൂട്ട് അഥവാ, ഗുളികകൾ ഉപയോഗിക്കുക. വില 1 രൂപ. വിഷൂചികക്ക് ബാറ്റ്ലിവാലയുടെ "കാളറാൽ' തന്നെ ഒരേ ഒരു മരുന്ന്, വില 1 രൂപ.

നരച്ച മുടിയെ സ്വതേയുള്ള നിറത്തിലാക്കുന്നതിനു ബാറ്റ്ലിവാലയുടെ ഹേർടോൺ എന്ന കേശതൈലം ഈയിടെ പരിഷ്ക്കരിക്കപ്പെട്ടതാണ്. വില 2 രൂപ 8 അണ.

സിരകളുടെ ക്ഷീണം, ശരീരപ്രവർത്തിയിലുള്ള ബലഹീനത ഇവയെ ഭേദപ്പെടുത്താൻ ബാറ്റ്ലിവാലയുടെ ടോണിക് പിൽസ് എന്ന ഗുളികകൾ ഉപയോഗിക്കണം. വില 1 രൂപ 8 അണ. ബാറ്റ്ലിവാലയുടെ ദന്തശോധനചൂർണ്ണം, നാട്ടുമരുന്നുകളും ഇംഗ്ലീഷ്  മരുന്നുകളും ചേർത്തുണ്ടാക്കീട്ടുള്ളതാണു. വില അണ 4.

ബാറ്റ്ലിവാലയുടെ മണ്ഡലകുഷ്ടഹരം കുഴമ്പിനു വില 4 അണ. ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും. താഴെ പറയുന്ന ആളോടും ചോദിക്കുക. എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം.

Dr. Batliwala,

Worli Laboratory, Dadar

Bombay

You May Also Like