ഇന്ത്യയിലെ രണ്ടു മഹാന്മാർ

  • Published on August 29, 1906
  • By Staff Reporter
  • 1343 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്ത്യയുടെ ക്ഷേമാഭിവൃദ്ധിയിൽ താല്പര്യം വച്ച് പ്രവർത്തിച്ചുപോന്ന ഡബ്ളിയു. സി. ബാനർജിയുടെ മരണത്തോടു ചേർന്നു തന്നെ, രണ്ടു മഹാന്മാരുടെ ചരമം കൂടെ ഈയിടെ കഴിഞ്ഞിരിക്കുന്നു. ബോംബെയിലുള്ള മുഹമ്മദീയരുടെ ഇടയിൽ മാത്രമല്ല, ഇന്ത്യയിലുള്ള പല നാട്ടുകാരുടെയും കൂട്ടത്തിൽ ഒരു ഉന്നത പദവിയെ പ്രാപിച്ചിരുന്ന മിസ്റ്റർ. ജസ്റ്റിസ് ബദ്‌റുദീൻ തയാബ്ജി അവർകളും, അതിന്മണ്ണം പ്രസിദ്ധനായ കൽക്കത്തയിലെ ബാബുആനന്ദമോഹൻബോസും മരിച്ചു പോയിരിക്കുന്നു. 

മിസ്റ്റർ തയാബ്ജി, ബോംബെയിലെ മുഹമ്മദീയരിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം സമ്പാദിക്കുവാനും, ഉയർന്ന പദവിയിലെത്തുവാനും ഭാഗ്യമുണ്ടായ ആൾ ആകുന്നു. ഇദ്ദേഹം 1844 ആം മാണ്ട് ബോംബെയിലെ ഒരു പ്രസിദ്ധപ്പെട്ട അറബ് കുടുംബത്തിൽ ജാതനായി. മൂന്നു നൂറ്റാണ്ടിനു മുമ്പ് ഗുജറാത്തിൽ കംബേ  എന്നെടുത്ത് വന്നു കൂടി പാർത്ത ശേഷം മുമ്പേയിലേക്ക് മാറിയ ഈ ഉൽകൃഷ്ടകുടുംബത്തിലാണ് മിസ്റ്റർ തയാബ്ജിയുടെ  ജനനം. ഇദ്ദേഹത്തിൻെറ അച്ഛൻ ഏറെ ധനികനായ ഒരു വ്യാപാരിയായിരുന്നതുകൊണ്ട്, പാശ്ചാത്യ വിദ്യാഭ്യാസത്തിൻെറ  മഹിമയെ മനസ്സിലാക്കുകയും തൻെറ ജാതിക്കാരിൽ പലരും വിരോധം കാണിച്ചിരുന്ന ഇംഗ്ലീഷ് പഠനത്തിന് പുത്രന്മാരെ നിയോഗിക്കുകയും ചെയ്തു. മിസ്റ്റർ തയാബ്ജി ബോംബെയിലെ എൽഫിൻസ്റ്റൺ കോളേജിലാണ് ആദ്യം പഠിച്ചിരുന്നത്. അവിടത്തെ പഠിത്തം, കണ്ണിനുള്ള സുഖക്കേടു നിമിത്തം, മതിയാക്കീട്ട്, നേത്രരോഗം ഭേദപ്പെടുത്തുവാനായി ഫ്രാൻസിൽ പോയി. അതുകഴിഞ്ഞു, നിയമ ശാസ്ത്രവിദ്യാഭ്യാസത്തിനായി ലണ്ടനിൽ പോവുകയും ബാരിസ്റ്റർ പദവിയോടെ മടങ്ങി ബോംബെയിൽ എത്തി വക്കീലാവുകയും ചെയ്തു. ബുദ്ധിസാമർത്ഥ്യം കൊണ്ടും, പബ്ലിക് കാര്യങ്ങളിലുള്ള താല്പര്യം കൊണ്ടും പൊതുജനങ്ങളുടെ പ്രീതിയെ സമ്പാദിച്ച് ഇദ്ദേഹം ജസ്റ്റിസ് മിസ്റ്റർ ടിലാങ്, മിസ്റ്റർ ഫെറോഷാ മെട്ടാ എന്നിവരോടു കൂടി പൊതുജനകാര്യങ്ങളിൽ ഉത്സാഹിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻെറ നടത്തിപ്പിൽ ഇദ്ദേഹം അതിപ്രിയനായിരുന്നു. ബോംബെയിലെ അഞ്ജുമൻ ഇ- ഇസ്‌ലാംസഭ ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു. ഇദ്ദേഹത്തെ 1882 ആമാണ്ട് ബോംബെയിലെ നിയമനിർമ്മാണ സഭയിൽ സാമാജികനായി സ്വീകരിച്ചു. 1884 - ൽ മദ്രാസ്സിൽ വെച്ച് കൂടിയ നാഷണൽ കോൺഗ്രസിൻെറ ആധ്യക്ഷം വഹിക്കുകയുണ്ടായി. 1897 -ൽ ബോംബെയിലെ ഹൈക്കോടതി ജഡ്ജിസ്ഥാനം കിട്ടുകയും, തൻ്റെ പത്തു വത്സരത്തെ ജഡ്ജിയുദ്യോഗനിർവഹണത്തിനിടയിൽ ഹിന്ദുക്കളുടെയും മുഹമ്മദീയരുടെയും മറ്റു ചില ജാതിക്കാരുടെയും തൃപ്തിക്ക് പാത്രീഭവിക്കുകയും ചെയ്തു. മാന്യനായ  ഈ പുരുഷൻ എത്ര ഉന്നത പദവിയിലെത്തിയിരുന്നിട്ടും ആഡംബരങ്ങളിൽ ഇച്ഛയില്ലാതെയും പ്രതാപത്തെ കാമിക്കാതെയും ഒരു ഒതുങ്ങിയ മട്ടിലാണ് ജീവിച്ചിരുന്നത്. ഇദ്ദേഹത്തിൻെറ വിയോഗം നമുക്ക് ഒരു നഷ്ടം  തന്നെയാകുന്നു. 

മിസ്റ്റർ ആനന്ദമോഹൻബോസ് ബംഗാളിലെ ഹിന്ദുക്കളിൽ ഒരു പ്രമാണിയായിരുന്നു. കേംബ്രിജിൽ പോയി  ഗണിതശാസ്ത്രപരീക്ഷയിൽ ഉയർന്ന വിജയത്തെ ലഭിച്ച്, അനന്തരം ബാരിസ്റ്റർ അറ്റ്ലാ  പരീക്ഷജയിച്ചു ആ പദവിയെ സമ്പാദിച്ച് മടങ്ങി വന്ന മിസ്റ്റർ ബോസ് മറ്റൊരു ദേശാഭിമാനിയായിരുന്നു. ഇദ്ദേഹം കോൺഗ്രസ്സിൻെറ നടത്തിപ്പിൽ ബന്ധശ്രദ്ധനായിരുന്നു. 1898 ൽ മദ്രാസിൽ കൂടിയ കോൺഗ്രസ്സ് യോഗത്തിന് അഗ്രാസനം വഹിച്ചത് മിസ്റ്റർ ബോസായിരുന്നു. ബംഗാളിലെ പല പബ്ലിക് കാര്യങ്ങളിലും ഏർപ്പെട്ടിരുന്നു ഇദ്ദേഹത്തിന് ബംഗാൾ വ്യവച്ഛേദ  സംഗതിയിൽ എതിരഭിപ്രായം താനെയാണുണ്ടായതിരുന്നത്. മിസ്റ്റർ ബോസ് വളരെകാലമായിട്ട് രോഗിയായിരുന്നു. ഇദ്ദേഹവും ഇന്ത്യക്കാരുടെ  അഭ്യുദയത്തിനായി വേല ചെയ്തിട്ടുള്ള മഹാന്മാരിൽ ഒരാളായിരുന്നു. ഇദ്ദേഹത്തിൻെറ വിയോഗവും  ഇന്ത്യയ്ക്ക് ഒരു നഷ്ടം  തന്നെ.

Two great men of India

  • Published on August 29, 1906
  • 1343 Views

Close to the demise of W. C. Banerjee, who worked with a deep passion for the welfare and development of India, two other great men have also passed away recently. Mr. Justice Badruddin Tyabji, who held an esteemed position not only among the Mohammedans of Bombay, but among many of the natives of India, and Babu Ananda Mohan Bose of Calcutta, who was equally famous, passed away.

Mr. Tyabji was the first of the Mohammedans of Bombay who was fortunate enough to acquire an English education and to rise to a high position in his profession. He was born in 1844 into a prominent Arab family of Bombay. He was born into this noble family that came to Cambay in Gujarat three centuries ago and moved to Mumbai later.

As his father was a very wealthy merchant, who understood the worth of western education, he enrolled his sons to study English, which many in his religion resented. Mr. Tyabji first studied at Elphinstone College, Bombay. His education there was discontinued due to his eye problems, and he went to France for treatment. After that, he went to London for legal studies and returned to Bombay as a barrister. He won public accolades because of his intelligence and interest in public affairs. Along with Justices Mr. Telang and Mr. Pherozesha Mehta, he continued to participate in social service activities. He was very popular in the administration of the Indian National Congress. He also founded the Anjuman-i-Islam Society in Bombay. He was elected as a member of the Bombay Legislative Assembly in 1882. He was appointed as a judge of the Bombay High Court in 1897. During his ten years’ tenure as a judge there, he served and received appreciation of the Hindus, Mohammedans, and some other castes. This noble man, despite his high position, lived a modest life, with no desire for luxuries and no desire for glory. His death is indeed a great loss to us.

Mr. Ananda Mohan Bose was a leader of the Hindus of Bengal. Mr. Bose, a true patriot, went to Cambridge and earned high distinction in the Mathematics examination, followed by a degree in law examination, and earned the title of Barrister-at-law before returning to India. He was keenly involved in the running of the Indian National Congress. Mr. Bose presided over the Congress meeting held at Madras in 1898. He was involved in the field of public affairs in Bengal and held an opposing opinion on the issue of the partition of Bengal. Mr. Bose had been ill for a long time. He was also one of the great people who worked for the welfare of Indians. His demise is also a great loss for India.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like