വാർത്ത
- Published on December 13, 1909
- By Staff Reporter
- 547 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
കഴിഞ്ഞ ചൊവ്വാഴ്ച ചന്ദ്രനഗൂർകാരനായ പൂർണ്ണചന്ദ്രവർക്കി എന്ന ഒരു ബെങ്കാളിയുവാവിനെ മദ്രാസിൽവച്ച് ഡിപ് ടി പൊലീസ് സൂപ്രണ്ടു അറസ്റ്റ് ചെയ്തിരിക്കുന്നു. ഇയ്യാൾ രാജദ്രാോഹക്കുറ്റത്തിനു ഏഴുവർഷത്തേക്കു ശിക്ഷിച്ചു ആഗ്രാ ജെയിലിൽ കിടക്കുന്ന ഹൊട്ടിലാൽ വർമ്മൻ്റെ കൂട്ടുകാരനാണെന്നും ഇവർ രണ്ടുപേരും കൂടി ഗവർന്മേണ്ടിനു എതിരായി രണ്ടുവത്സരത്തിനു മുമ്പ് ഓരോന്നു പ്രവർത്തിച്ചിട്ടുണ്ടെന്നും , ഇവരുടെ കൂട്ടർ എല്ലാം ചേർന്ന് ഒരുപടം എടുപ്പിച്ചിട്ടുണ്ടായിരുന്നു എന്നും ആ പടം ഡിപ് ടി സൂപ്രണ്ടിനു കിട്ടിയതിൽ നിന്നും ഉള്ള ഛായ കൊണ്ടാണ് ഈ ബെങ്കാളിയെ മദ്രാസിൽ വച്ച് പിടിക്കാൻ ഇടയായിട്ടുള്ളതെന്നും അറിയുന്നു. ഈ സന്ദർഭത്തിൽ ഇയ്യാളുടെ വരവ് എന്തോ സംശയത്തെ ജനിപ്പിക്കയാൽ അയാളെ ഡിസംബർ 15- നു വരെ ജെയിലിൽ വച്ചു സൂക്ഷിക്കാൻ മജിസ്ട്രേട്ട് കല്പന കൊടുത്തിരിക്കുന്നു.