വാർത്ത

  • Published on April 04, 1910
  • By Staff Reporter
  • 692 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഹരിദ്വാരത്തിലെ ഭാരതശുദ്ധി സഭ ക്രമേണ അഭിവൃദ്ധിയെ പ്രാപിച്ചു വരുന്നു. ഈ സഭ ഇതിനിടെ മൂന്നു മുഹമ്മദീയരെ ഹിന്തുമതത്തിലെക്കു ചേര്‍ത്തിരിക്കുന്നു. ഇതേവരെ രണ്ടായിരത്തില്‍ പരം ജനങ്ങളോളം ഇപ്രകാരം മതപരിവര്‍ത്തനം ചെയ്തു ഈ സഭാംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.

 ബൂത്താന്‍ മഹാരാജാവിന്‍റെ അലവന്‍സ് അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.


You May Also Like