കേരളീയ നായർസമാജം

  • Published on April 22, 1910
  • By Staff Reporter
  • 42 Views

                                                   നോട്ടീസ്.

           "കേരളീയ നായർസമാജ,, ത്തിൻ്റെ ചതുർത്ഥ വാർഷികയോഗം ഈ വരുന്ന ഇടവം 1 -ം 2- ം നു കളിൽ, മദ്രാസ് ഹൈക്കോർട്ടു ജഡ് ജി ആണറബിൾ ശങ്കരൻനായർ അവർകളുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു വച്ചു നടത്തണമെന്നു നിശ്ചയിച്ചിരിക്കുന്നു.

    പ്രസ്തുതയോഗത്തിൽ സന്നിഹിതരായിരിക്കുന്നതിനു സമാജാംഗങ്ങളെയും മറ്റു മാന്യ സുഹൃത്തുക്കളെയും ഇതിനാൽ ക്ഷണിച്ചു കൊള്ളുന്നു. ഈ യോഗത്തിനു വന്നു ചേരണമെന്നു വിചാരിക്കുന്നവർ മുൻകൂട്ടി മേടം 15- ാനുക്കകം വിവരം സിക്രട്ടരിയെ ഗ്രഹി പ്പിക്കേണ്ടതും അതോടുകൂടി ഇതിൻ്റെ നടത്തിപ്പിലെക്കായി യഥാശക്തി ദ്രവ്യസഹായം  ചെയ്യേണ്ടതുമാകുന്നു.

                     പ്രവേശനം ടിക്കറ്റുമുഖേന  ആയിരിക്കും. ഇതിനെപ്പറ്റി വേണ്ട വിവരങ്ങൾ സിക്രട്ടരിയോടു എഴുതി ചോദിച്ചാൽ അറിയാവുന്നതാകുന്നു.

       തിരുവനന്തപുരം                                                     സി. കൃഷ്ണപിള്ള,

          6- 9- 25.                                                                                           സിക്രട്ടരി.

You May Also Like