മരുമക്കത്തായം കമ്മീഷൻ വിചാരണ

  • Published on May 30, 1908
  • By Staff Reporter
  • 325 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                    (സ്വദേശാഭിമാനി പ്രതിനിധി)

                                                           തിരുവല്ലാ

                                                      559 ാം സാക്ഷി

                                                            (തുടര്‍ച്ച)

9    എ       2     മക്കത്തായസ്വത്ത് അമ്മ മരിച്ചാല്‍ ഭാഗിക്കാം    4   ബി   ഭാഗമാവാം    16     മൂപ്പീന്നൊ ഭൂരിപക്ഷമോ ശേഷം 541 ാം സാക്ഷിയോടു യോജിക്കുന്നു. എന്‍റെ തറവാട്ടു വസ്തുക്കള്‍ 1070-ല്‍ 6 താവഴികള്‍ക്കും പൊതുവിലേയ്ക്കും ഇങ്ങനെ 7 ഭാഗങ്ങളായി വീതിച്ചു അനുഭവഭാഗമായിരുന്നു. എല്ലാവരും ചേര്‍ന്നും ചേരാതെയും അന്യാധീനങ്ങള്‍ ചെയ്തിട്ടുണ്ട്. ആ അന്യാധീനങ്ങളില്‍ ചിലതിനെ ആക്ഷേപിക്കുന്ന വ്യവഹാരം നടക്കുന്നു. അറ്റഭാഗമായാല്‍ ഈവക വ്യവഹാരാദികള്‍ ഉണ്ടാകയില്ല.

                                                    560 ാം സാക്ഷി.

 മാതേവന്‍ ഗോവിന്ദന്‍ വക്കീല്‍ 54 വയസ്സ് കൈനിക്കരവീട് ചങ്ങനാശേരി കരം 50 രൂപാ കാരണവന്‍. താലികെട്ടുസംബന്ധിച്ചും ഋതുസ്നാനം സംബന്ധിച്ചും കൈനീട്ടംകൊടുത്തു സംബന്ധം ചെയ്യുന്നപതിവുണ്ട്. വസ്ത്രംകൊടുക്കുകയാണ് പ്രധാനമായിട്ടുള്ളത്. അത് സ്വജനങ്ങളാദിയായവരുടെ സദസ്സില്‍വച്ചാണ് നടത്തുന്നത്. 2 എ ഉണ്ട് ബി ആണ്  3  എ  സമത്വവും അനുലോമവും സാധുതന്നെ പ്രതിലോമം സാധുവല്ലാ. അതുനിമിത്തം തറവാട്ടവകാശം കിട്ടുന്നില്ല. 12 വര്‍ഷത്തിനകം പ്രതിലോമസംബന്ധത്തില്‍ ചേന്നസ്ത്രിയെ തറവാട്ടില്‍നിന്നു തള്ളിക്കളഞ്ഞതായി രണ്ടുമൂന്നുസംഗതികള്‍ അറിയാം. ഇത് ചെങ്ങന്നൂര്‍ ചങ്ങനാശേരി തിരുവല്ല എന്നീ താലൂക്കുകളിലെ നടപ്പാണ്. അവകാശം പൊയ്പോകുമെന്നു കോർട്ടുവിധിയുള്ളതായി അറിഞ്ഞുകൂട. ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മുന്‍പറയപ്പെട്ട സംഗതികളിലുള്‍പ്പെട്ട സ്ത്രീകള്‍ അവരുടെ വീട്ടുകാരാലും കരക്കാരാലും ഉപേക്ഷിക്കപ്പെടുകയും ആസ്ത്രീകള്‍ ആ ഉപേക്ഷിക്കലിനു കീഴടങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. 3  ബി  ഉണ്ടു.  4  എ  നിറുത്തണം  ബി  1  2 3  ആവാം   സി  പ്രതിഫലത്തുകമാത്രം  ഡി  മതി  5  എ ആണ്  ബി  ഉണ്ട്  6  എ  ബി  പാടില്ല  7  ഉണ്ട്  8  എ ഉണ്ട്  ബി  പാതി;  (3 ബി.)യും ഉള്‍പ്പെടുത്തണം  സി  പാതി  9  എ  1  സ്വന്തംതാവഴിയില്‍  2 ഡി  ഭാഗിക്കാം  3  ഭാര്യയ്ക്കോ ഭര്‍ത്താവിനൊ രക്തസംബന്ധികള്‍ക്കും 10  എ ആയിരിക്കും  ബി ഉള്‍പ്പെടുത്തണം  11  എ  ബി  ഉണ്ടു  12  എ  ബി  ഇല്ല  13  എ ഉണ്ട്  ബി  പൊതുക്കാരണവനും കാരണവത്തിയും ഇല്ലാത്തപ്പോള്‍  സി  വസ്തു 14  എ ചെയ്യുന്നതാണ്   ബി ആയിരിക്കും അറ്റഭാഗം പാടില്ല. അന്യാധീനത്തിന് എല്ലാശാഖകളിലെയും എല്ലാപ്രായമായവരും ചേരണം; താവഴികള്‍ക്കു തുല്യമായി 16  ഭാഗിക്കണം താവഴിയിലെ മൂത്തപുരുഷനൊ സ്ത്രീയൊ ഭൂരിപക്ഷമൊ ശാഖാസമ്പാദ്യം ശാഖയ്ക്കു തന്നെ അഴിച്ചുഭാഗംപാടില്ല. ശാഖയി ************************************************************************************************ആവശ്യങ്ങള്‍ വസ്തുവന്യാധീനം ചെയ്തിട്ട് ********************സാധിക്കേണ്ട. നായന്മാരോടു വാങ്ങീട്ട് ************************പാടില്ല, വസ്തുവന്യാധീനംചെയ്താലുണ്ടാകാവുന്ന ഗുണങ്ങള്‍ വേണ്ടെന്നുവയ്ക്കണം. 15   സഹോദരിമാരായ സ്ത്രീകളുടെ സഹോദരന്മാര്‍ മരിച്ചശേഷം  17  ഇല്ല  18  എ  100 രൂപാ ആദായമുള്ളവര്‍ കണക്കുവയ്ക്കണം മൂത്തപുരുഷനെയൊ സ്ത്രീയെയൊ കാണിക്കണം. ബി  ചേര്‍ക്കണം  സി  ഭൂരിപക്ഷം  ഡി  പോര  19  എ മേല്പറഞ്ഞതില്‍ കൂടുതലായി ഒന്നും വേണ്ട.  ബി  കാലസംഖ്യയില്ലാത്ത പ്രമാണമെങ്കില്‍ സാധു (പണത്തോളം) സി  ക്ഷയം വേണ്ടകാര്യങ്ങള്‍ക്കു  ഡി  ശരിയായ നിയമമില്ലാഴിക  1046 ാമാണ്ടിടയ്ക്ക് അമ്മയുടെയും പേരമ്മയുടെയും വഴിക്കാര്‍ക്കു അനുഭവഭാഗം കിട്ടി. പിന്നീട് 6- 7- വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനും എന്‍റെ സന്താനമില്ലാത്ത സഹോദരിയും എന്‍റെ അനന്തരവനും തമ്മില്‍ അറ്റഭാഗം ചെയ്തു

                                                   561 ാം സാക്ഷി

 റാന്നി ശക്തിവിക്രമര് കുഞ്ഞുകൊച്ചുകര്‍ത്താവ് 64 വയസ്സ് കാരണവന്‍ കയ്മൾ വീട് കരം 70 രൂപാ, 8 ബി പാതി.  സി കാല്‍ഭാഗം. 9 എ 2 തള്ള മരിച്ചാല്‍ ഭാഗിക്കാം. 14 ബി താവഴികള്‍ക്ക് വീതിച്ചുകൊടുക്കാം. അനുഭവഭാഗവും അററഭാഗവുമാവാം. എങ്കിലും, അറ്റഭാഗം പാടില്ലാ. കാരണവനും തറവാട്ടുപൊതുച്ചിലവിനും വേണ്ടതുവയ്ക്കണം. ചെലവിനുമാത്രമേ കൊടുക്കാവൂ. ശാഖസമ്പാദ്യം ശാഖയ്ക്കുതന്നെ. ഒരിക്കല്‍ ചെയ്തഭാഗത്തിനെ അഴിച്ചുഭാഗിക്കാം. ശേഷം എല്ലാത്തിലും 541ാം സാക്ഷിയോട് യോജിക്കുന്നു. എന്‍റെ തറവാട്ടിലെ വസ്തുക്കള്‍ അമ്മക്കും കൊച്ചമ്മയ്ക്കുമായി 62 ല്‍ അനുഭവഭാഗമായിവീതിച്ചു. ഭാഗാനന്തരം കൂടുതല്‍ ശ്രദ്ധ വസ്തുദേഹണ്ഡത്തില്‍ കാണുന്നുണ്ട്.

                                                     562 ാം സാക്ഷി

 കണ്ഠന്‍ രാമന്‍ വയസ്സ് 63 ഇലത്തൂര്‍ പനയക്കുഴി കാരണവന്‍ കുമ്പഴ പ്രവൃത്തി കരം 70 രൂപാ. 8 ബി പാതി.  സി കാല്‍ഭാഗം.  9  എ 2   തള്ളമരിച്ചാല്‍ വീതിക്കും.  14  ബി ഭാഗിക്കാം.  (അറ്റഭാഗമായി) ആളെണ്ണം നോക്കി താവഴികള്‍ക്ക് ഭാഗം കൊടുക്കണം. ശേഷം എല്ലാത്തിലും 560 ാം സാക്ഷിയോട് യോജിക്കുന്നു.

                                                    563 ാം സാക്ഷി

 വേലായുധന്‍ പരമേശ്വരന്‍ മഠത്തില്‍ വീട് 555 ാം സാക്ഷിയുടെ അനുജന്‍ (ശാഖയില്‍) 8  ബി  പാതി.  സി  പാതി.  9  എ  2 വീതിക്കാം.  14  ബി  അറ്റഭാഗം സന്താനമില്ലാത്ത ശാഖയ്ക്ക് അനുഭവയോഗമേ ആവൂ.  3 എ സാധുതന്നെ. ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോട് യോജിക്കുന്നു.

                                                    564 ാം സാക്ഷി

 പറവൂര്‍വീട്ടില്‍ നാരായണന്‍ കൃഷ്ണന്‍ 56 വയസ്സ് കാരണവന്‍ 100 രൂപാ കരം. വടക്കേക്കര.  8 ബി പാതി. സി കാല്‍ഭാഗം. 9 എ 2 വീതിക്കാം. (അമ്മമരിച്ചശേഷം.) 14  ബി  ഭാഗിക്കാം. ഭാഗിക്കാതിരിക്കുന്നത് ദോഷമാണ്.

 ഭാഗിച്ചവീടുകള്‍ പത്തിരുപത് എന്‍റെ ദിക്കില്‍ തന്നെ അറിയാം. ഒന്നിലും അധികം ദോഷം കാണുന്നില്ലാ.

 ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോട് യോജിക്കുന്നു. അമ്മയും വല്യമ്മൂമ്മയും രണ്ടുവഴിക്കാരുണ്ട്. 36 ാമാണ്ടുമുതല്‍ വാചാഭാഗപ്രകാരം വെവ്വെറെയായിരിക്കുന്നു.

                                                          565 ാം സാക്ഷി

 രാമന്‍ പത്മ*******************62 വയസ്സ്, അനുഭവമാര്‍ഗം മതിപിന്നീട് അറ്റഭാഗം പരിണമിച്ചുകൊള്ളട്ടെ (25 വര്‍ഷം കഴിയുമ്പോള്‍) ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോട് യോജിക്കുന്നു. നാലുശാഖകള്‍ 4-5 കൊല്ലമായി നിശ്ചയപത്രപ്രകാരം വെവ്വേറെ പാര്‍ത്തുവരുന്നു. (വസ്തുവനുഭവത്തോടുകൂടി)

                                                         566 ാം സാക്ഷി

 കൃഷ്ണന്‍ ഗോവിന്ദന്‍ കോന്നോത്തുവീടു 250 രൂപാകരം 32 വയസ്സ് 8 ബി  പാതി. സി പാതി. 9 എ 2 ഭാഗിച്ചുകൂടാ. (അമ്മയുള്ളപ്പോള്‍) 14 ബി അനുഭവത്തിന് വീതിച്ചുകൊടുക്കാം. ആള്‍കണക്കിന്‍പ്രകാരം താവഴികള്‍ക്ക് കൊടുക്കണം. ശേഷം എല്ലാത്തിലും541 ാം സാക്ഷിയോട് യോജിക്കുന്നു.

                                                          567 ാം സാക്ഷി

 564 ാം സാക്ഷിയുടെ അനന്തരവന്‍ കൃഷ്ണന്‍ കൃഷ്ണന്‍ കാരണവന്‍റെ മൊഴിയെ ശരിവയ്ക്കുന്നു.

                                                          568 ാം സാക്ഷി

 നാരായണന്‍ നാരായണന്‍, വയസ്സ് 39 കീഴെവീട്ടില്‍ വടക്കേക്കര കരം 70 രൂപാ: 8 ബി പാതി സി പാതി 14 ബി താവഴിയെണ്ണപ്രകാരം അറ്റഭാഗം ആവാം. ശേഷം എല്ലാത്തിലും 541 ാം സാക്ഷിയോടു യോജിക്കുന്നു. 41 ല്‍ കുറെ മുമ്പ് എന്‍റെ തറവാടു മൂന്നുതാവഴിയായി ഭാഗിച്ചു. ഇപ്പോള്‍ അഞ്ചുതാവഴിയുണ്ട്.

                                                           569 ാം സാക്ഷി

 ഗോവിന്ദന്‍മാധവന്‍, മുല്ലശ്ശേരി, കരം 700 -രൂപാ, 37 വയസ്സ്, പാവുക്കര മാന്നാറ്. 2 ബി ആണ്. 3 എ സാധാരണ സാധുവല്ല; ക്രമപ്രകാരം സംബന്ധം ചെയ്താല്‍ സാധൂ. ബി സി പാതി; 9- എ 2 അമ്മ മരിച്ചാല്‍ വീതിക്കാം.14 ബി ഭാഗിക്കാം. അറ്റഭാഗമായി സന്താനമില്ലെങ്കില്‍ താവഴിക്കു അനുഭവഭാഗംമാത്രം കൊടുക്കണം. 16 ഭൂരിപക്ഷം. ശേഷം 51 ാം സാക്ഷിയൊടു യോജിക്കുന്നു.

 എന്‍റെ തറവാട്ടിലെ രണ്ടു താവഴികള്‍ വെവ്വേറെ ചെലവിനുള്ള വസ്തുവനുഭവത്തൊടുകൂടി പാര്‍ക്കുന്നു

                                                    570 ാം സാക്ഷി

 രാമന്‍നീലകണ്ഠന്‍, 500 രൂപാ കരംകുന്നമ്പള്ളില്‍, കാരണവന്‍, മാന്നാര്‍, 53 വയസ്സ് 3എ സാധു; 8 ബി സി പാതി പ്രതിലോമം സാധുവല്ല; തറവാട്ടവകാശത്തിനു ദോഷമുണ്ട്; അച്ഛന്‍റെ മുതല്‍ കിട്ടുന്നതില്‍ തരക്കേടില്ല; വീട്ടുകാരുടെ സമ്മതപ്രകാരം സംബന്ധം നടന്നാല്‍ സാധുതന്നെ.

 9 ഏ 2 തള്ള മരിച്ചാല്‍ പകുക്കാം 14 ബി അനുഭവഭാഗമാവാം. ശേഷം 541 ാം സാക്ഷിയോടു യോജിക്കുന്നു

 ഞങ്ങള്‍ നാലു താവഴിക്കാര്‍ അഞ്ചു വീടുകളിലായി പാര്‍ക്കുന്നു. ചെലവിനു നെല്ലും പണവും വാങ്ങുന്നു.

                                                   571 ാം സാക്ഷി

 ഗോവിന്ദന്‍ കേശവന്‍. വയസ്സ് 59 കാരണവന്‍, മുല്ലശ്ശേരി, കരം 700 രൂപാ കടപ്ര, മാന്നാര്‍

1 (മറ്റുസാക്ഷികളുടെമൊഴിപോലെ)

2 ഏ ഉണ്ട്; ബി ആണ് 3 എ  പ്രതിലോമം പാടില്ല  പ്രതിലോമവിഷയത്തിലും അവകാശത്തിനു തരക്കേടില്ലാ ബി ഉണ്ട്  4 എ  നിറുത്തണം ബി-1-2-3 ആവാം  സി പ്രതിഫലം മാത്രം  ഡി മതി  5  ഏ ആണ്; ബി ഉണ്ട്   സി ഉണ്ട്  6 എ ബി പാടില്ല; ആദ്യഭാര്യ വന്ധ്യയോ ദീര്‍ഘരോഗിണിയോ ആയിപോയാല്‍ വീണ്ടും ആവാം. എ ഉണ്ട്. ബി സി **********************എ 1 2 സ്വന്തശാഖയില്‍ അമ്മ മരിച്ചാല്‍ ഭാഗിക്കാം. 3 ഭാര്യയ്ക്കു അല്ലെങ്കില്‍ ഭര്‍ത്താവിന് സഹോദരമക്കള്‍ക്കും മകന്‍റെ മക്കള്‍ക്ക് 10 എ ഇല്ലാ  ബി ഉള്‍പ്പെടുത്തണം. 11 എ ഉണ്ട്. ബി ഉണ്ട്  12  എ ഇല്ലാ  ബി ഇല്ലാ  13 എ ഉണ്ട്  ബി സഹോദരികള്‍ക്കു മക്കളുണ്ടാകുമ്പൊള്‍   സി- നെല്ലാണ് കൊടുക്കുന്നത്  14  ഏ ചെയ്യുന്നതാണ്  ബി നിശ്ചയപത്രപ്രകാരം ചെലവിനായി താവഴികള്‍ക്കു വസ്തു മുഴുവന്‍ ആളെണ്ണം നോക്കി വീതിക്കാം. വസ്തുവന്യാധീനംചെയ്യാം  എന്‍റെ കുടുംബത്തില്‍ 1081-ല്‍ മൂന്നമ്മമാരുടെ താവഴികള്‍ക്കു ചെലവിനുമാത്രമായി വസ്തുവീതിച്ചു. കുറെ വസ്തു പൊതുവില്‍ വച്ചിട്ടുമുണ്ട്. അനന്തരവരുടെ അലസത നിമിത്തമായിരുന്നു നിശ്ചയപത്രം വേണ്ടിവന്നത്. കുറെ കടമുണ്ടായിരുന്നു. കടത്തിന്‍റെ തുകയോളം അന്യാധീനം ചെയ്യാന്‍ അനുവാദമുണ്ട്  15   സഹോദരികള്‍ക്കു മക്കള്‍ ഉണ്ടാകുമ്പോള്‍ 16     ഭൂരിപക്ഷം  17   ഇല്ല. 18  എ 100 രൂപായ്ക്കുമേല്‍ കരമുള്ള കാരണവന്മാര്‍ കണക്കുവയ്ക്കണം. ശേഷകാരെകാണിക്കാം  ബി മൂത്ത രണ്ടനന്തരവര്‍ചേരണം  സി അസാധ്യം  ഡി  പോരാ. എന്‍റെ അറിവില്‍ കാരണവന്മാര്‍ ശരിയായി കണക്കു വയ്ക്കുന്നില്ലാ  19  ഏ  ഇല്ലാ  ബി  പണത്തോളം മാത്രംസാധു സി ക്ഷയം  ഡി ഛിദ്രം

                                                         572 ാം സാക്ഷി

 അയ്യപ്പന്‍ പത്മനാഭന്‍. 46 വയസ്സ് ആലാ, ചെറിയനാട് മലയില്‍, കരം നൂറുരൂപാ 8സികാല്‍ഭാഗം; 14 ബി അറ്റഭാഗമാവാം  (താവഴിക്രമത്തിന്)  സന്താനമില്ലാത്ത ശാഖയ്ക്കു ചെലവിനു മാത്രം കൊടുക്കണം. ഭാഗം തായ് വഴിയെണ്ണം മാത്രം നോക്കിവേണം  16  മൂത്തയാളോ ഭൂരിപക്ഷമോ ചോദിക്കണം. ശേഷം 571ാംസാക്ഷിയൊടു യോജിക്കുന്നു എന്‍റെ തറവാട്ടില്‍ മൂന്നമ്മൂമ്മമാരുടെ താവഴികളുണ്ട്. അവര്‍ പല വീടുകളിലായി പാര്‍ക്കുന്നു

                                                        573ാം സാക്ഷി

 കൃഷ്ണന്‍ കേശവന്‍, മാമ്പള്ളി, കരം 150 രൂപാ, വയസ്സ് 36, ആലാ

 തുല്യമായി എല്ലാതാവഴികള്‍ക്കും അറ്റഭാഗം കൊടുക്കണം 8 സി പാതി. 16 മൂപ്പനോ ഭൂരിപക്ഷമോ 3 എ ക്രമപ്രകാരം നടക്കുന്ന എല്ലാ സംബന്ധങ്ങളും സാധുതന്നെ. ശേഷം 571 ാം സാക്ഷിയൊടു യോജിക്കുന്നു.

 എന്‍റെ തറവാട്ടുവസ്തുക്കളെ 1076ാമാണ്ടു രണ്ടായി നിശ്ചയപത്രപ്രകാരം വീതിച്ചു. ഛിദ്രം വരാതിരിക്കാന്‍ വേണ്ടി ഭാഗിച്ചു. പൊതുവില്‍ വസ്തു ഒട്ടു വച്ചിട്ടില്ലാ.

                                                          574 ാം സാക്ഷി

 കൃഷ്ണന്‍ കൃഷ്ണന്‍, 54 വയസ്സ്, താനോലിവീട് - ആലാപ്രവൃത്തി-കരം 15 രൂപ

 8 ബി പാതി;   സി  കാല്‍ ഭാഗം. 9 ഏ 2 അമ്മ മരിച്ചശേഷം വീതിക്കാം 14 ബി അറ്റഭാഗം ആവാം. ശേഷം 571ാം സാക്ഷിയൊടു യോജിക്കുന്നു

                                                       575 ാം സാക്ഷി

 മാര്‍ത്താണ്ഡന്‍ കൃഷ്ണന്‍-വയസ്സ് 57, പൂവണ്ണാമുറിവീട്, കരം 150 രൂപാ ചെങ്ങന്നൂരു, 14 ബി അറ്റഭാഗം അനുവദിക്കാം 1050-ല്‍ ഒരു അകന്ന ശാഖക്കാരെ അറ്റഭാഗം കൊടുത്തു പിരിച്ചു. 

You May Also Like