വൃത്താന്തകോടി
- Published on February 09, 1910
- By Staff Reporter
- 612 Views
ബറോഡയിലെ മഹാറാണിക്കു സുഖക്കേടായിരിക്കുന്നു.
-----------------------
ലാഹൂരിൽ ഒരു " പ്രെസ് ലീഗ് ,, ഏർപ്പെടുത്തുവാൻ ആലോചിച്ചിരിക്കുന്നു.
----------------------------
ഫെബ്രവരി 5 നു-വരെ പാലക്കാട്ടു ആകെ 154 പേർക്കു പ്ലേഗ് പിടിപെട്ടതിൽ 120 പേർ മരിച്ചിട്ടുണ്ട്.
-----------------------------------
ചൈനയിൽ നിന്ന് വ്യാജമായ ഒട്ടേറെ രൂപാനാണയങ്ങൾ ഇന്ത്യയിലെക്കു വന്നുചേരുന്നുവെന്നറിയുന്നു.
-------------------------------
പർഷ്യയുടെ തെക്കേഭാഗത്ത് അക്രമികളുടെ വർദ്ധന നിമിത്തം , കച്ചവടക്കാർക്ക് വളരെ ക്ലേശങ്ങൾ നേരിട്ടിരിക്കുന്നു.
----------------------------------
മരുമക്കത്തായ നിയമപരിഷ്കാരാർത്ഥം മദ്രാസ് നിയമനിർമ്മാണസഭ മുമ്പാകെ ഒരു ബിൽ പ്രയോഗിപ്പാൻ കൊല്ലങ്കോട്ടു രാജാ വാസുദേവരാജാ അവർകൾ ഭാവിക്കുന്നുണ്ടുപോൽ.
----------------------------------
കോഴിക്കോട്ടുനിന്നു മദിരാശിയിൽ പ്രൈവറ്റു മെഡിക്കൽ പ്രാക് ടീസ് ചെയ് വാൻ വേണ്ടി പോയിരുന്ന പി. ജാനകി അമ്മാളെ മംഗലപുരത്തു ലേഡി അപ്പോത്തിക്കിരിയായി നിശ്ചയിച്ചതായി അറിയുന്നു.
---------------------------------
പാഠശാലകളിൽ ഉപയോഗിക്കാൻ കൊള്ളാവുന്ന പാഠ്യപുസ്തകങ്ങളുടെയും, സമ്മാനപുസ്തകങ്ങളുടെയും, വായനശാലയിൽ വയ്ക്കാവുന്ന പുസ്തകങ്ങളുടെയും ഒരു ലിസ്ത് കൽക്കത്താഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
-------------------------------------
വെടിവച്ചു കൊല്ലപ്പെട്ട ഡിപ് ടിപോലീസ് സൂപ്രെണ്ട് ഷംസുൽ ആലമിൻ്റെ വിധവയായ ഭാര്യക്കു ഗവർന്മെണ്ടിൽ നിന്നു കരമൊഴിവായി കുറെ നിലങ്ങൾ വിട്ടുകൊടുപ്പാൻ ആലോചനയുണ്ട്. തൽക്കാലം 1, 500 രൂപ ചെലവിനു കൊടുത്തിരിക്കുന്നു.
-------------------------------
പല്ലപ്പുഴ വടക്കിനിയെടത്ത് കിരാങ്ങാട്ടമനക്കൽ ശ്രീധരൻ എന്ന അനുജൻ നമ്പൂതിരിപ്പാട് അവർകളുടെ മലയിൽ ഇതിനി ടെ നാലു ദിവസം കൊണ്ട് ആറു ആനകൾ കുഴിയിൽ വീണിരിക്കുന്നതായി അറിയുന്നു. ഇതിൽ രണ്ടു കൊമ്പൻകുട്ടികളും മൂന്നു പിടികളും ഒന്ന് തരം തിരിയാത്ത ഒരു കുട്ടിയുമാണത്രേ.
-----------------------------------