കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on July 31, 1907
  • By Staff Reporter
  • 589 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

നിയമനിര്‍മ്മാണസഭയുടെ ഒരുയോഗം കഴിഞ്ഞിരിക്കുന്നു.

 പൂജപ്പുരജേല്‍ ഹെഡ്ജേലര്‍ മിസ്റ്റര്‍ കൃഷ്ണരായര്‍ ആറുവാരത്തെ ഒഴിവുവാങ്ങിയിരിക്കുന്നു.

 തോവാള ഡിപ്ടിതഹശീല്‍ദാരായി മിസ്തര്‍ കേ. നാരായണമേനോനെ നിശ്ചയിച്ചിരിക്കുന്നു.

 ഹജൂര്‍ അസിസ്റ്റന്‍റുസിക്രട്ടരി മിസ്തര്‍ രാമചന്ദ്രഅയ്യര്‍ക്ക് 50 രൂപ ശമ്പളക്കൂടുതല്‍കൊടുത്തിരിക്കുന്നു.

 ആക്ടിംഗ് ഹെല്‍ത്താഫീസര്‍ ബി. കേശവറാവുവിനെ ആ വേലയില്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

 കണ്ടെഴുത്തുദിവാന്‍പേഷ്ക്കാര്‍ മിസ്തര്‍ പത്മനാഭയ്യര്‍ തെക്കന്‍തിരുവിതാംകൂറില്‍ സര്‍ക്കീട്ടുപോയിരിക്കുന്നു.

 തിരുവനന്തപുരം കരകൌശല വിദ്യാശാലാ സൂപ്രേണ്ട് മിസ്തര്‍ നാരായണഅയ്യര്‍, കുറ്റാലത്തേക്കുപോയിരിക്കുന്നു.

 കഠിനങ്കുളം ലഹളാകേസ്സ് അന്വേഷിപ്പാനായി പൊലീസ് ഇന്‍സ്പെക്ടര്‍ ആറുമുഖംപിള്ളയെ നിയോഗിച്ചിരിക്കുന്നു.

 ഡര്‍ബാര്‍ഫിസിഷ്യന്‍ ഡാക്ടര്‍ പെര്‍ക്കിന്‍സ് വടക്കന്‍സര്‍ക്കീട്ടുകഴിഞ്ഞ് ഇന്നലെ തലസ്ഥാനത്തു മടങ്ങി എത്തിയിരിക്കാനിടയുണ്ട്.

 തിരുവല്ലാമുന്‍സിഫ് മിസ്തര്‍ എം. ആര്‍ നാരായണപിള്ളയെ തിരുവനന്തപുരം അഡിഷനല്‍ മുന്‍സിപ്പായി മാറ്റുവാന്‍ ഇടയുണ്ട്.

 തിരുവനന്തപുരം പ്രിന്‍സിപ്പാല്‍ഡിസ്ട്രിക്ട് മുന്‍സിഫ് മിസ്റ്റര്‍ പി. ചെറിയാനെ ആക്ടിംഗ് ജില്ലാ രണ്ടാം ജഡ്ജിയായി നിയമിച്ചിരിക്കുന്നതായറിയുന്നു.

പത്തനാപുരത്ത് ശല്യംചെയ്യുന്ന ഒരു കടുവയെ വെടിവച്ചുകൊല്ലുന്നവര്‍ക്ക് നൂറുറുപ്പിക ഗവര്‍ന്മേണ്ട് ഇനാം കൊടുക്കുന്നതാണെന്ന് പരസ്യപ്പെടുത്തിയിരിക്കുന്നു.


 രാ. രാ. പി. വി നാണുപിള്ള ബി. ഏ, സി. മാത്തന്‍ എന്നീ ഡിസ്ട്രിക്ട് രജിസ്ട്രാര്‍മാരുടെ തല്‍കാല ഉദ്യോഗാവധി 1083 കര്‍ക്കടകം അവസാനംവരെ നീട്ടിയിരിക്കുന്നു.

  കോട്ടയം ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ ഹെഡ് രായസം കേ. ആര്‍. കൃഷ്ണപിള്ള ബി.ഏ, ബി. എല്‍ അവര്‍കളെ ജെനറല്‍ ആന്‍ഡ് റെവന്യൂസിക്രട്ടറിയറ്റില്‍ ഒരു 3ാംഗ്രേഡ് ക്ലാര്‍ക്കായി നിയമിച്ചിരിക്കുന്നു എന്നറിയുന്നു.

 ദിവാന്‍ മിസ്റ്റര്‍ ഗോപാലാചാര്യര്‍, ആഗസ്റ്റ് 10 നു- കൊല്ലത്തെത്തി, മഹാരാജാവു തിരുമനസ്സിലെ കാണുകയും, വേലവിട്ട് തിരികെപോവുകയും ചെയ്തിട്ടുള്ളതാണെന്ന് കേള്‍ക്കുന്നു.

 തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയില്‍ പുസ്തകങ്ങള്‍ വയ്ക്കുന്നതിന് ഇംഗ്ലണ്ടില്‍നിന്ന് 75 പവന്‍ വിലയ്ക്ക് മൂന്ന് "ബുക്സ്റ്റായ്ക്" വരുത്താന്‍ ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നു.

 ശ്രീകണ്ഠേശ്വരം കുത്തുകേസ്സില്‍ അന്യായഭാഗം തെളിവു കഴിഞ്ഞിരിക്കുന്നു. ഈ കേസ്സിലെ പ്രതിയെപിടിച്ച കാണ്‍സ്റ്റബിളിന് ഇനാംകൊടുപ്പാന്‍ ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നുവത്രേ.

 കോട്ടാര്‍, കൊല്ലം, പറവൂര്‍, മാവേിക്കര ഈ സ്ഥലങ്ങളിലെ ഇംഗ്ലീഷ് ഹൈസ്ക്കൂളുകളില്‍, 8 രൂപാ വീതം ശമ്പളത്തില്‍ 83 ചിങ്ങം 1നു-മുതല്‍ ഓരോ ക്ലാര്‍ക്കുകളെ നിശ്ചയിച്ചിരിക്കുന്നു.

 കുതിരസ്സവാരി അഭ്യസിച്ചുകൊണ്ടിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ഓവ്വെന്‍ജോസേഫിനെ കൊല്ലത്തേക്കും, മിസ്തര്‍ ഗോപാലസ്വാമിനായിഡുവിനെ കൊട്ടാരക്കരയ്ക്കും നിയമിച്ചിരിക്കുന്നു.

 മഹാരാജാവുതിരുമനസ്സുകൊണ്ട് കുറ്റാലത്തു എത്തിയാല്‍, സവാരിക്ക് ഉപയോഗിപ്പാന്‍, ആറുസാറട്ടുവണ്ടികളും, 12 കുതിരകളും തിരുവനന്തപുരത്തു നിന്ന് കുറ്റാലത്തേക്കു അയച്ചിരിക്കുന്നു.

 കോട്ടയം സര്‍ക്കാര്‍പെണ്‍പള്ളിക്കൂടത്തിലെ ഉയര്‍ന്ന ക്ലാസുകളായ 5 ം 6 ം ക്ലാസുകള്‍ 83 ചിങ്ങം 1നു-മുതല്‍ നിറുത്തലിലാക്കുന്നതിനും, അവിടത്തെ ചില വാധ്യാന്മാരെ സ്ഥലംമാറ്റുന്നതിനും തീര്‍ച്ചപ്പെടുത്തീക്കുന്നു.

 അടുത്ത കൊല്ലം മുതല്‍ പൊലീസ് സൈന്യത്തിലെ കണ്‍സ്റ്റബിള്‍, ഹെഡ് കണ്‍സ്റ്റബിള്‍ എന്നിവര്‍ക്ക് ആണ്ടില്‍ ഈരണ്ടു "പട്ടി" എന്ന സാധനം വെറുതേ കൊടുക്കുന്നതിന് ഗവര്‍ന്മേണ്ട് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.


   അഞ്ചല്‍വകുപ്പുപരിഷ്കാരം അടുത്ത ചിങ്ങം 1നു- മുതല്‍ നടപ്പിലാകും - പലര്‍ക്കും ശമ്പളക്കൂടുതല്‍ കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം ചീഫ് അഞ്ചലാപ്പീസിൽ ************************************

 ജൂലയിമാസത്തെ "ഇന്ത്യന്‍ റിവ്യൂ" പുസ്തകത്തില്‍, ഇപ്പോള്‍ എഡിന്‍ബറോവില്‍ കൃഷിശാസ്ത്രം അഭ്യസിക്കുന്ന തിരുവനന്തപുരം കുഞ്ഞന്‍പിള്ള എം. ഏ, ബി. എസ്. സി അവര്‍കള്‍ "ഇന്ത്യയിലെ കൃഷിവ്യവസ്ഥ"യെക്കുറിച്ച് ഒരു ലേഖനം എഴുതിയിരിക്കുന്നു.

 കരപ്പുറംവ്യവസായക്കമ്പനി ഭാരവാഹികള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന എണ്ണച്ചക്കിന്‍റെപണികള്‍ മിക്കവാറും തീര്‍ന്നിരിക്കുന്നു. ഇനി ചക്കുകള്‍ ബാംബയില്‍നിന്ന് വരെണ്ടതായിട്ടേയുള്ളു. അടുത്ത ചിങ്ങത്തോടുകൂടി കൊപ്രാ ആട്ടിത്തുടങ്ങുമെന്നറിയുന്നു. (ഒരു ലേഖകന്‍)

 ആലങ്ങാട്ടുവച്ച് വ്യാജമായി കൊണ്ടുവരപ്പെട്ട കറുപ്പ് (അവിന്‍) പിടിച്ചേല്പിച്ചതിന്, ആ കറുപ്പ് വിറ്റു കിട്ടുന്ന മുതലില്‍ 600 രൂപ ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ കേ. നാരായണപിള്ളയ്ക്കും, ഒരു കാണ്‍സ്റ്റബിളിനും കൂടി ഇനാംകൊടുക്കുവാന്‍ ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നു.

 മഹാരാജാവുതിരുമനസ്സുകൊണ്ട് കുറ്റാലത്തേക്ക് എഴുന്നള്ളുന്ന ദിവസംമുതല്‍ തിരിയെ മടങ്ങി എത്തുന്നതു വരെ, കന്യാകുമാരിഅമ്മയ്ക്കും, കുറ്റാലിംഗസ്വാമിക്കും, അമ്മനും , ആര്യങ്കാവുശാസ്താവിനും പാല്‍പ്പായസം തുടങ്ങിയ വഴിവാടുകള്‍ ദിവസംപ്രതി, കഴിക്കുന്നതിന് ഏര്‍പ്പാടുചെയ്തിരിക്കുന്നു.

 ഇപ്പോള്‍ മദ്രാസ് മെഡിക്കല്‍കാളേജില്‍ അംഗവിജ്ഞാനീയം സംബന്ധിച്ച് പ്രയോഗകര്‍ത്താവായി നിയമിക്കപ്പെട്ടിരിക്കുന്ന, തിരുവനന്തപുരം വഞ്ചിയൂര്‍ എം. കൃഷ്ണപിള്ള ബി. ഏ, എം. ബി. സി. എം. അവര്‍കള്‍ക്കു ബര്‍മ്മയില്‍ പണികിട്ടുകയാല്‍, അദ്ദേഹം അവിടേക്ക് പോകുന്നുണ്ടെന്നറിയുന്നു.

 നെടുമങ്ങാട്ടുസ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മീനാക്ഷിഅമ്മ ഒരുവണ്ടിയില്‍ നെടുമങ്ങാട്ടു പോകുമ്പോള്‍ അവരെ, കരകുളത്തിനുസമീപം പബ്ളിക്റോഡില്‍വച്ച് ഇക്കഴിഞ്ഞ 7ാനു-ചെറുപ്പക്കാരായ ഏതാനുംപേര്‍ കൂടി അന്യായമായി തടഞ്ഞ്, ഉപദ്രവിക്കപ്പെട്ടതായി പോലീസ് സ്റ്റേഷന്‍ രജിസ്തരില്‍ കേസെടുത്തിരിക്കുന്നു എന്ന് നെടുമങ്ങാട്ടു ലേഖകന്‍എഴുതുന്നു.

 തിരുവിതാംകൂറിലെ അഞ്ചല്‍മാര്‍ഗ്ഗങ്ങളെയും, അഞ്ചലാപ്പീസുകളില്‍ അഞ്ചല്‍പോക്കുവരവു സമയങ്ങളെയും കുറിക്കുന്ന ഒരു പുസ്തകത്തിന്‍റെപ്രതി, അഞ്ചല്‍സൂപ്രേണ്ടവര്‍കള്‍ ഞങ്ങള്‍ക്കയച്ചുതന്നിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ സന്തോഷിക്കുന്നു. ബ്രിട്ടീഷ് തപാല്‍നിയമവിവരങ്ങള്‍ക്ക് അപ്പൊഴപ്പോള്‍ ഓരോ ഗൈഡ് പ്രസിദ്ധീകരിക്കാറുള്ളതിന്മണ്ണം, തിരുവിതാംകൂര്‍ അഞ്ചല്‍ ഗൈഡ് ഒന്നുപ്രസിദ്ധീകരിക്കാന്‍ സൂപ്രേണ്ടു ശ്രദ്ധവച്ചാല്‍കൊള്ളാം.

 രണ്ടുലക്ഷത്തിനാല്പതിനായിരം രൂപാതൂക്കമുള്ള പഴയ വെള്ളിച്ചക്രം ഗവര്‍ന്മേണ്ടില്‍നിന്ന് വില്‍ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇതു വാങ്ങാന്‍ ഏറ്റിരിക്കുന്നത് മദ്രാസില്‍ സെക്കോര്‍പ്പേട്ടയില്‍ മങ്കമ്മ ജെ സ്റ്റാസിംഗ് എന്ന ആള്‍ ആണ്. ഈചക്രം മുഴുവനും കൊച്ചിയില്‍ കൊണ്ടുപോയി എല്പിച്ചു കൊടുക്കണമെന്നാണ് ആ ഇടക്കച്ചവടക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാംതരം ചക്രത്തിനു നൂറ്റി*******രണ്ടാംതരത്തിന് *** വീതവും ആണുപോല്‍ വിലവച്ചിട്ടുള്ളത്.


News round up – Travancore

  • Published on July 31, 1907
  • 589 Views

A legislative session has concluded.

Mr. Krishnarayar, the Head Jailer of Poojappura Jail, has commenced a six-week leave.

Mr. K. Narayana Menon has been appointed as Deputy Tahsildar of Towala.

Court Assistant Secretary Mr. Ramachandra Iyer has received a salary increment of Rs. 50.

Acting Health Officer B. Kesava Rao has been confirmed in that post.

Mr. Padmanabha Iyer, the Land Revenue Dewan Peshkar, is currently on a tour of South Travancore.

Mr. Narayana Iyer, the Superintendent of Thiruvananthapuram Craft College, has travelled to Kuttalam.

Police Inspector Arumugam Pillai has been tasked with investigating the Kadinamkulam riot case.

It is possible that Durbar physician Dr. Perkins returned to the capital yesterday after completing the northern circuit.

There is a possibility that Mr. M. R. Narayanapillai, the Thiruvalla Munsiff, will be appointed as the Additional Munsiff of Trivandrum.

It has been learned that Mr. P. Cherian, the Trivandrum Principal District Munsiff, has been appointed as the Acting Second District Judge.

It has been advertised that the government will offer a reward of Rs. 100 to individuals who kill a troublesome tiger in Pathanapuram.

The tenures of District Registrars P. V. Nanupillai B.A. and C. Mathan have been extended until the end of 1083 Karkatakam (mid-August 1907).

It is learned that Kottayam District Magistrate Court Head Writer K. R. Krishna Pillai BA, B.L. has been posted as a 3rd Grade Clerk in the General and Revenue Secretariat.

It is rumoured that Mr. Gopalachari Iyer, the Dewan, visited Kollam on the 10th of August, met with His Highness the Maharajah, and subsequently resigned from his post before returning to his earlier post as the District Judge of Tirunelveli

The government has decided to procure three "Book stacks" from England at a cost of 75 sovereigns to be used for storing books in the Thiruvananthapuram Public Library.

In the Sreekandeswaram stabbing case, the examination of evidence from the aggrieved party has concluded. It has been recommended to reward the constable who apprehended the accused in this case.

In the English High Schools at Kottar, Kollam, Paravoor, and Maveikkara, one clerk each has been appointed, starting from the 1st of Chingam in the year 1083 (mid-September 1907) at a salary of Rs. 8.

Police Inspector Mr. Owen Joseph, who was practising horse riding, has been reassigned to Kollam, while Mr. Gopalaswami Naidu has been posted to Kottarakkara.

Six closed-type horse carriages and twelve horses have been dispatched from Thiruvananthapuram to Kuttalam to facilitate riding arrangements in case the Maharajah visits Kuttalam.

It has been decided to discontinue the 5th and 6th classes of Kottayam Government Girls School starting from the 1st of Chingam 1083 (mid-September 1907) and transfer some of the teachers elsewhere.

Starting next year, the government has decided to provide two "puttees"* to constables and head constables in the police force at no cost.

The Postal departmental reform will come into effect from the next 1st of Chingam (mid-September), with many individuals receiving increased pay. Thiruvananthapuram Chief Post office***(text missing)***

An article written by Kunhanpillai M. A., B. Sc. of Thiruvananthapuram, who is currently studying agriculture in Edinburgh, on "Agricultural System in India" has been published in the July edition of the "Indian Review" book.

The construction of the oil mill, which the officials of the Karapuram Industrial Company have decided to establish, is nearly complete. However, the arrival of the chucks from Bombay are still pending. It is anticipated that by the coming September, the processing of copra will commence. (as reported by a writer)

The government has decided to reward Inspector Mr. K. Narayana Pillai and a constable with an amount of 600 rupees from the proceeds of the sale of the opium, for their role in seizing opium (Avin) smuggled into Alangat.

From the day when the Maharajah arrives in Kuttalam until his departure, offerings such as milk porridge are to be presented daily to the deities Kanyakumari Amma, Kutalingaswamy, Amman, and Aryankavu Shasta.

 Vanchiyur M. Krishna Pillai, B.A., M.B.C.M. of Thiruvananthapuram, who is currently serving as an anatomist at Madras Medical College, is contemplating a move to Burma after securing a job opportunity there.

Nedumangattu School's headmistress, Mrs. Meenakshi Amma, was travelling to Nedumangattu in her vehicle when she was unjustly stopped by some youngsters on the 7th, on the public road near Karakulam. A reporter from Nedumangattu states that a case has been filed in the police station register indicating that she was physically hurt during the incident.

We are pleased to announce that the Postal Superintendent has sent us a book detailing postal routes in Travancore, along with information on postal arrival and departure times at post offices. It would be beneficial if the Superintendent could consider publishing a comprehensive Travancore postal guide, similar to the British guide for postal laws.

Some old silver coins worth two lakh forty thousand rupees are set to be sold by the government. Mankamma J. Stasingh of Secorpetta, Madras, has agreed to purchase them. The middleman has requested that the entire collection be transported to Kochi for delivery. The first-class rated coins will be sold at one hundred *** (text missing) *** each, while the second-class rated coins will be sold at *** (text missing) *** each.

==

Translator’s note:

*Puttees: A long strip of woollen cloth wound spirally round the leg from ankle to knee for protection and support. It helps to regulate blood flow to the legs.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like