പുഷ്പാജ്ഞലിസ്വാമിയാര്‍ ഒരു കാര്യം ശട്ടം കെട്ടുന്നതിലേക്ക്, തന്‍റെ കാര്യസ്ഥന്മാരില്‍ ഒരാളുടെ വശം മൂവായിരം രൂപ കൊടുത്തയച്ചതില്‍, അയാള്‍ രണ്ടായിരം രൂപാ ഒരു സേവനു കൊടുത്തു കാര്യം സാധിക്കുകയും, ആയിരം രൂപാ സ്വന്തം ഉപയോഗത്തിനു എടുത്തുകൊള്ളുകയും ചെയ്തതായി ഒരു കേസ്സുണ്ടായിരിക്കുന്നു. ഈ സ്വാമിയാര്‍ക്ക് ഇക്കുറി പതിവില്‍ കൂടുതലായി 6 കൊല്ലങ്ങള്‍ക്കു പകരം 12 കൊല്ലങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്തു കൊണ്ടാണെന്നും മറ്റുമുള്ള രഹസ്യസംഗതി, ഈ കേസ്സ് ശരിയായി നടക്കുന്നപക്ഷം, അതിന്‍റെ പരിണാമത്തില്‍ പക്ഷേ വെളിവാകുന്നതാണ്.