വാരവൃത്തം
- Published on June 12, 1907
- By Staff Reporter
- 708 Views
തിരുവനന്തപുരം
1082.ഇടവം 27- നു-
വിദ്യാഭ്യാസവകുപ്പില്‍
ഈയിട നടത്തിയ ചില മാറ്റങ്ങള്‍, എത്ര തന്നെ സാധുവായ കാരണങ്ങളാല്‍ ചെയ്യപ്പെട്ടവയാണെന്നിരുന്നാലും, തീരെ ആക്ഷേപയോഗ്യമല്ലെന്നു പറവാന്‍ പാടില്ലെന്നാണ് എന്‍റെ അഭിപ്രായം. പുതിയ എഡ്യുക്കേഷനല്‍ സിക്രട്ടരിക്ക് പലേ യോഗ്യതകളും ഉണ്ടെന്നിരുന്നാലും, തിരുവിതാംകൂര്‍ വിദ്യാഭ്യാസ വകുപ്പില്‍ പഴമ പരിചയമില്ലെന്നുള്ള ന്യൂനത, അദ്ദേഹത്തിന്‍റെ പ്രവൃത്തികളില്‍ പ്രകാശിക്കാതിരുന്നാല്‍ ഉത്തമമായിരിക്കുമെന്ന് പൊതുവെ പലര്‍ക്കും അഭിപ്രായമുണ്ടായിട്ടുള്ളതാണല്ലൊ. ഈ ന്യൂനത കുറേശ്ശ കണ്ടു തുടങ്ങിയിരിക്കുന്നതിനാല്‍ ഞാന്‍ അത്യന്തം വ്യസനിക്കുന്നുണ്ട്. വാധ്യാന്മാരെ സ്ഥലം മാറ്റുന്ന വിഷയത്തില്‍, അദ്ദേഹം സ്വീകരിച്ചിരിക്കുന്ന കാര്യതത്ത്വം സര്‍വഥാ ശ്ലാഘനീയം തന്നെയാണ്. ശമ്പളക്രമവും മറ്റും കൊടുക്കുന്നത് ഡിപ്പാര്‍ട്ടുമെന്‍റിലെ കീഴ് ജീവക്കാര്‍ക്ക് സന്തുഷ്ടിയെ ഉദ്ദീപിക്കുമെന്നുള്ളതില്‍ സന്ദേഹമില്ലാ. എന്നാല്‍ സ്ഥലം മാറ്റം ചെയ്യുമ്പോള്‍,
ഓര്‍മ്മിക്കേണ്ട ചില സംഗതികള്‍
ഉണ്ട്. വാധ്യാന്മാരെ അപ്പൊഴപ്പോള്‍ അങ്ങുമിങ്ങും മാറ്റുന്നതുകൊണ്ട്, അവര്‍ ചുമതലയേറ്റ് പഠിപ്പിക്കുന്ന ക്ലാസ്സുകളിലെ കുട്ടികളുടെ വിദ്യാഭിവൃദ്ധിയെ സംബന്ധിച്ചുള്ള ഗുണദോഷങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളല്ലെന്നു വന്നു പോകുന്നു. ഒരാണ്ടെങ്കിലും ഒരു ക്ലാസ്സ് ചുമതലയായി പഠിപ്പിക്കാന്‍ ഒരു വാധ്യാര്‍ക്കു സാധിച്ചില്ലെങ്കില്‍, അയാളുടെ പ്രവൃത്തിയുടെ സാഫല്യ വൈഫല്യങ്ങളെപ്പറ്റിഅയാള്‍തന്നെ എങ്ങനെ നിര്‍ണ്ണയിക്കും? ഒരു ക്ലാസ്സ് ഒരാണ്ടിനുള്ളില്‍ പലേ വാധ്യാന്മാരുടെ ചുമതലയില്‍ ആയിരുന്നാല്‍, അതിന്‍റെ വര്‍ഷാന്തത്തിലെ ഗുണാഗുണസ്ഥിതിയെപ്പറ്റി ആരും ഉത്തരവാദിയായ് തീരുകയില്ലാ. കഴിവുള്ളെടത്തോളവും, വാധ്യാന്മാരെ അവര്‍ക്കും കുട്ടികള്‍ക്കും ഇണങ്ങിയ സ്ഥലങ്ങളില്‍ തന്നെ നിയമിക്കയും, മുറയ്ക്കുള്ള ശമ്പളക്കൂടുതലും കയറ്റവും ആ സ്ഥലത്തുതന്നെ കൊടുക്കുകയും, ഗത്യന്തരമില്ലാതെ വന്നാല്‍ മാത്രം മറ്റുസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് യുക്തമായുള്ളത്. അതല്ലാതെ. അല്പം ചില സര്‍വീസ് ഭേദമോ, ശമ്പളവ്യത്യാസമോ മാത്രം കരുതി, തോവാളയിലിരിക്കുന്ന ആളെ പറവൂര്‍ക്കും, പറവൂര്‍ക്കാരനെ തോവാളയ്ക്കും മാറ്റുന്ന സമ്പ്രദായം സ്വീകരിച്ചാല്‍, വാധ്യാന്മാരും വിദ്യാര്‍ത്ഥികളും, അപ്പോഴപ്പോള്‍, പരിസരങ്ങളെ പുതുക്കിപ്പുതുക്കി, അഭ്യാസഗതിക്ക് ***************************സംശയമില്ലാ.
അതിലധികം കുഴപ്പമാണ്
ഇംഗ്ലീഷ് സ്ക്കൂളുകളിലെയും മലയാളം സ്ക്കൂളുകളിലെയും വാധ്യാന്മാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ ഉണ്ടാവുന്നത് എന്നുള്ള സംഗതിയും മറന്നു കൂടുന്നതല്ലാ. അഞ്ചോ പത്തോ ഇരുപതോ കൊല്ലകാലം മലയാളം സ്ക്കൂളില്‍ വാധ്യാര്‍ വേല നോക്കി, ഇംഗ്ലീഷിനെക്കാള്‍ അധികം മലയാളഭാഷയെ വശപ്പെടുത്തി പെരുമാറിക്കൊണ്ടിരിക്കുന്ന ഒരു വാധ്യാരെ, പെട്ടെന്ന്, ഒരു ഇംഗ്ലീഷ് സ്ക്കൂളിലേക്ക് മാറ്റുന്നതും; നേരേ മറിച്ച്, ഇംഗ്ലീഷ് സ്ക്കൂളില്‍ പഴകിയ വാധ്യാരെ മലയാളം സ്ക്കൂളില്‍ മാറ്റുന്നതും ഉചിതമായ നയമെന്നു വിചാരിച്ചുകൂടാ. രണ്ടു വാധ്യാന്മാരും ഒരേ മാതിരി പരീക്ഷാ ബിരുദം സമ്പാദിച്ചവര്‍ തന്നെയായിരുന്നു കൊള്ളട്ടെ. എന്നിരുന്നാലും, രണ്ടാളുടെ ജോലി സ്ഥലം രണ്ടു മാതിരിഭാഷകള്‍ പഠിപ്പിക്കേണ്ട പാഠശാലകളായിരുന്നാല്‍, ഒരാള്‍ക്ക് ഒരു ഭാഷയില്‍ അധികം പഴമപരിചയവും, മറ്റേ ആള്‍ക്കു മറ്റേ ഭാഷയില്‍ അധികം പഴക്കവും സിദ്ധിച്ചിരിക്കും. അവര്‍ക്ക് ആ ജോലി സ്ഥലങ്ങള്‍ ഹിതത്തിനു ചേര്‍ന്നവയുമായിരിക്കും. അവരെ പരസ്പരം മാറ്റുന്നത്, മത്സ്യത്തെ വെള്ളത്തില്‍നിന്നു കരയിലും, പൂച്ചയെ കരയില്‍ നിന്നും വെള്ളത്തിലുംഎടുത്തെറിയുന്നതുപോലെ, അസ്വാസ്ഥ്യത്തിനു ഹേതുവായിരിക്കും. ഈ വിധത്തില്‍ തന്നെയാണ്. ഈയിട തിരുവനന്തപുരം പെണ്‍മലയാളം ഹൈസ്ക്കൂളിലെ ചില വാധ്യാന്മാരുടെ മാറ്റത്തെപ്പറ്റി ഞാന്‍ ഗണിക്കുന്നത്.***************കേ. ആര്‍ കൃഷ്ണപിള്ള. ബി. ഏ. വാധ്യാര്‍**********************അവിടെ തന്നെ പലപ്പോഴും ഹെഡ് മാസ്റ്റര്‍വേല നോക്കീട്ടുള്ള അസിസ്റ്റന്‍റ് മിസ്തര്‍ സി. രാമന്‍പിള്ള ബി. ഏ യെ നിയമിക്കാമായിരുന്നു. എന്തോ ചില ന്യൂനതകളാല്‍-സേവയും ശിപാര്‍ശയും ഇല്ലായ്ക എന്ന ന്യൂനത തന്നെ-പത്തിരുപതു വര്‍ഷത്തെ സര്‍വീസുണ്ടായിരുന്നിട്ടും മിസ്തര്‍ രാമന്‍പിള്ളയ്ക്ക് ന്യായമായി കിട്ടേണ്ടുന്ന ശമ്പളക്കൂടുതല്‍ ഇതേവരെ കിട്ടീട്ടില്ലെങ്കിലും.
മലയാളം ഹൈസ്ക്കൂളില്‍ സര്‍വീസ്
പഴക്കം ഉള്ള സ്ഥിതിക്ക് അദ്ദേഹത്തെ അവിടെ നിന്നുമാറ്റുവാന്‍ പാടില്ലാത്തതായിരുന്നു. അദ്ദേഹത്തെ ശമ്പളക്കൂടുതലോടുകൂടി പറവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ അസിസ്റ്റന്‍റായി അയയ്ക്കയും, അവിടെനിന്ന് ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റായിരുന്ന മിസ്തര്‍ കേശവപിള്ള ബി. ഏ. യെ തിരുവനന്തപുരത്തേക്ക് മലയാളം ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായി മാറ്റുകയും, മലയാളം ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റായി മാവേലിക്കര ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റ് മിസ്തര്‍ ******************************************************************