കൽക്കത്താകത്ത് - അഗ്ന്യസ്ത്രബഹളവും അനന്തര കൃത്യങ്ങളും
- Published on June 03, 1908
- By Staff Reporter
- 261 Views
(സ്വന്തംലേഖകന്‍)
മേ. 20 - ാനു-
(തുടര്‍ച്ച)
മുസ്സാഫൂരിലെ ക്ലബ്ബ് വാതുക്കല്‍ കിടന്ന് മരണവേദനയാല്‍ പീഡിതയായ ആ "കുമാരീ മനോഹരീ,, ആരാണെന്നറിയുന്നതിനു വായനക്കാര്‍ക്ക് ജിജ്ഞാസയുണ്ടായേക്കാം. പ്രസ്തുത സ്ഥലത്തെ പ്രധാന ബാരിസ്റ്റര്‍മാരില്‍ ഒരാളും "സ്വദേശി വിദേശീ,, വൈരാഗ്യം തീണ്ടീട്ടില്ലാത്ത ദുര്‍ല്ലഭം പാശ്ചാത്യന്മാരില്‍ ഒരാളുമായ മിസ്റ്റര്‍ കെന്നഡിയുടെ **********വധൂ രത്നം കാലഗതിയെ പ്രാപി******************മിസ്സസ്സ് കെന്നഡിയുടെ കഥ അടുത്ത ദിവസവും കഴിഞ്ഞുകൂടി. ഈ ഭയങ്കരവാര്‍ത്ത അര നിമിഷത്തിനുള്ളില്‍ പട്ടണമെങ്ങും പരന്നു. പൊല്ലീസുകാര്‍ തിരുതകൃതിയായി അന്വേഷണം തുടങ്ങി. അടുത്ത റെയില്‍വേ സ്റ്റേഷനിലെല്ലാം ഗൂഢമായി ആളുകളെ അയച്ചു പൊല്ലീസ്സ്കാര്‍ക്കു ചില തുമ്പുകളെല്ലാം കിട്ടി. ഇവിടെ നിന്നും ചിലര്‍ മുസ്സാഫൂരില്‍ എത്തിയിരുന്ന വിവരം അവര്‍ അറിഞ്ഞു. കൃത്യസ്ഥലത്തുനിന്ന് രണ്ടുതോല്‍ ചെരിപ്പുകളും ഒരുവേഷ്ടിയും അവര്‍ക്കു കിട്ടിയതിനാല്‍ റെയില്‍വേസ്റ്റേഷനില്‍ ചെരിപ്പിടാതെ വരുന്നവരെ പ്രത്യേകം സൂക്ഷിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ( പാദ ത്രാണനത്തിന് എന്തെങ്കിലും ധരിക്കാതെ കൂലിവേലക്കാര്‍കൂടി ഇവിടെ വെളിയില്‍ ഇറങ്ങുക പതിവില്ല) ഈ അവസരത്തിലാണ് കൃത്യം നടത്തിയ കദിരാംബൊസ്സ് എന്ന യുവാവ് നഗ്നപാദങ്ങളോടുകൂടി " വെയിന,, എന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. എങ്ങനെയോ ചില സംശയം ജനിക്കുകയാല്‍ പൊല്ലീസുകാര്‍ ഇയ്യാളെ പിടികൂടി. സംഗതികളെല്ലാം വെളിയിലായി. ബന്ധനസ്ഥനാക്കിയ സമയം ഇയ്യാളുടെ കയ്യില്‍ 30 ഉറുപ്പികയും രണ്ടു റിവാള്‍വറും ഉണ്ടായിരുന്നു, കൂട്ടുകാരന്‍റെ ഊരും പേരുമെല്ലാം ഇയ്യാള്‍ തന്നെ പറഞ്ഞുകൊടുത്തു. അയാളെ - ദിനേഷ് ചന്ദ്രറായിയെ - മൂകാംബി എന്ന സ്റ്റേഷനില്‍ വച്ച് എത്തിക്കൂടി. താന്‍ ബന്ധനസ്ഥനായി എന്ന് അറിഞ്ഞ ഉടനെ കയ്യിലുണ്ടായിരുന്ന റിവാള്‍വര്‍കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തു. തങ്ങളുടെ കൃത്യാനന്തരം, അതായത് മിസ്റ്റര്‍ കിങ് സ് ഹോര്‍ഡിനെ അപായപ്പെടുത്തിയതിന്‍റെശേഷം, അഥവാ പൊല്ലീസ്സ്കാരുടെ കയ്യില്‍ അകപ്പെടുന്നതായാല്‍ ഏതത്സംബന്ധമായി മറ്റു സംഗതികള്‍ ഒന്നും അവരെ അറിയിക്കാനിടയാക്കാതെ ആത്മനാശം വരുത്താമെന്നു തീര്‍ച്ചയാക്കിയാണ് രണ്ടുപേരും റിവാള്‍വര്‍ ശേഖരിച്ചിരുന്നത് എന്നു കദിരാംബൊസ്സ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു. നാലഞ്ചുകൊല്ലമായി ഇവിടെനടന്നുകൊണ്ടിരുന്ന ഒരു രഹസ്യ സംഘ കഥകള്‍ കദിരാംബൊസ്സ് മുഖേന പൊല്ലീസ്