ജാപ്പാൻ ചരിത്രസംഗ്രഹം
- Published on May 15, 1907
- By Staff Reporter
- 495 Views
ജാപ്പാന്‍ എന്ന അത്ഭുതരാജ്യത്തിന്‍റെ പ്രാചീനകാലചരിത്രം തുടങ്ങി ഇപ്പോഴത്തെ വിസ്മയനീയമായ പരിഷ്കാരങ്ങള്‍ വരെ സകല സംഗതികളെക്കുറിച്ചും അറിവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ മേല്പടി പുസ്തകം വാങ്ങി വായിച്ചാല്‍ മതി. ലളിതമായ ഭാഷയില്‍, ആര്‍ക്കും മനസ്സിലാകത്തക്കവിധം, സുഗമമാക്കി എഴുതീട്ടുള്ള ഈ പുസ്തകത്തിന് ഇരുനൂറോളം പുറം ഉണ്ട്.
ഏതാനും പ്രതികള്‍ മാത്രമേ ഇനി ഇരുപ്പുള്ളു.
ആവശ്യക്കാര്‍ ഉടന്‍ അപേക്ഷിക്കണം.
"മദിരാശിമെയില്‍" മുതലായ ഇംഗ്ലീഷ് പത്രങ്ങളും, "സ്വദേശാഭിമാനി" "മലയാളി" മുതലായ മലയാളപത്രങ്ങളും ഒന്നുപോലെ പ്രശംസിച്ചിട്ടുള്ള ഈ പുസ്തകത്തിന്
വില ഒരു ഉറുപ്പിക ആകുന്നു.
എന്നാല്‍, "സാരബോധിനി" മാസിക പുസ്തകത്തിന്‍റെ വരിക്കാര്‍ക്കുമാത്രം
12 അണയ്ക്കു കൊടുക്കും.
ആവശ്യക്കാര്‍ താഴെക്കാണുന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കുക.
എം. നാരായണന്‍ നായര്‍,
‘സാരബോധിനി‘ പത്രാധിപര്‍,
പാലക്കാട് (തപാല്‍)