ഒരു വിശേഷ തീരുമാനം
- Published on July 31, 1907
- By Staff Reporter
- 1102 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഹജൂര്‍ക്കച്ചേരിയിലെ ശേവുകക്കാർ തങ്ങൾക്ക് ശമ്പളക്കൂടുതൽ കിട്ടണമെന്ന് ഈയിടെ ദിവാന്റെ അടുക്കൽ ഹർജി ബോധിപ്പിച്ചതിലേക്ക് ഹർജിയിൽ കൈ ഒപ്പിട്ടിട്ടുള്ള എല്ലാ ശേവുകക്കാരാരുടെയും ഓരോ മാസത്തെ ശമ്പളം പിടിക്കണമെന്ന് തീരുമാനിക്കുകയും; അവർ വീണ്ടും കരഞ്ഞു പറഞ്ഞതിൽ അവരുടെ ശിക്ഷ കുറച്ചു ഓരോരുത്തർക്കും ഒരു രുപ വീതം പ്രായശ്ചിത്തം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു . ഇതെന്തു കഷ്ടമാണ് ? അഞ്ചും ആറും രൂപ കൊണ്ട് വളരെ ബുദ്ധിമുട്ടി മുപ്പതു ദിവസവും കഴിച്ചു കൂട്ടുന്ന ജീവനക്കാരുടെ കഷ്ടതയേക്കുറിച്ചു രണ്ടായിരം രൂപ പ്രതിമാസം കെട്ടി വാങ്ങുന്ന ദിവാന് അറിയാമോ ? അപ്പം ചോദിച്ച മക്കൾക്ക് കല്ലുകൾ പെറുക്കി കൊടുക്കുന്ന നിർദ്ദയനായ ഒരു പിതാവിന്റെ കഥ ഓർമ്മയിൽ വരുന്നു.