സാക്ഷാൽ ആര്യവൈദ്യശാല
- Published on June 21, 1909
- By Staff Reporter
- 497 Views
രോഗികളെ മിതമായ പ്രതിഫലത്തിന്മേലും അഗതികളെ ധർമ്മമായും പ്രത്യേകം ശ്രദ്ധവച്ചു ചികിത്സിക്കുന്നതാകുന്നു.
കഷായങ്ങൾ, ഗുളികകൾ, ഘൃതങ്ങൾ, ചൂർണ്ണങ്ങൾ, ദ്രാവകങ്ങൾ, തൈലങ്ങൾ, ലേഹ്യങ്ങൾ മുതലായ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും എപ്പൊഴും വില്പാൻ തയാർ.
കഷായങ്ങളെല്ലാം ഇംഗ്ലീഷ് സമ്പ്രദായത്തിൽ പരിഷ്കരിച്ചു പഴക്കത്താൽ കേടുവരാത്തവിധം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആവശ്യപ്പെട്ടാൽ ഏതുയോഗവും വേണ്ടുംവിധം തയാറാക്കികൊടുക്കുന്നതിനു ഒരുക്കമുണ്ട്.
ദൂരസ്ഥന്മാർക്കു എല്ലാ മരുന്നുകളും അവരവരുടെ ചെലവിന്മേൽ വി. പി.യായി അയച്ചു കൊടുക്കുന്നതിനു ഞങ്ങൾ എല്ലാപ്പോഴും ഒരുങ്ങിയിരിക്കുന്നതാണ്.
ഞങ്ങളുടെ ചില പ്രധാന മരുന്നുകൾ.
1 . എണ്ണകൾ.
ക്ഷീരബലാതൈലം ക . ണ .
101 ആവർത്തിച്ചതു 1 ഔൺസ് 3 0
ടി ടി 16 ടി 40 0
ധാന്വന്തരം 21 1 ടി 1 0
ടി ടി 16 ടി 18 0
ബലാതൈലം 16 ടി 12 0
2. കഷായങ്ങൾ.
കരിമ്പിരുമ്പാദി കഷായം ചെറിയത്
16 കഷായം അടങ്ങിയകുപ്പി 1 ന്ന് 2 8
ടി വലിയത് ടി ടി 3 8
ഗുൽഗുലുതിക്തം കഷായം ടി 3 0
ദ്രാക്ഷാദികഷായം ടി 3 0
ധാന്വന്തരം കഷായം ടി 3 0
മഹാതിക്തം കഷായം ടി 2 0
ടി പാവുകൂടിയത് ടി 3 0
രാസ്നാദികഷായം ചെറിയത് ടി 2 0
ടി വലിയത് ടി 2 8
സുകുമാര കഷായം ടി 3 8
3 .ഗുളികകൾ.
കറുത്ത ഗുളിക ഡസൻ 1ന്നു 0 12
ഗോരോചനാദി ഗുളിക ടി 0 6
ധാന്വന്തരം ഗുളിക ടി 0 6
ബൃഹൽജ്വരാങ്കുശം ടി 0 10
മേഹസംഹാരി ഗുളിക ടി 1 8
മർമ്മഗുളിക ( വിശേഷപ്പെട്ടതു) 0 12
ടി ( 100 എണ്ണം ) ടി 5 0
വിഷൂചികാരി ഗുളിക ടി 0 9
ടി ( 100 എണ്ണം ) ടി 4
4 . ഘൃതങ്ങൾ .
അമൃതപ്രാശഘൃതം ഔൺസ് 16 ന്നു 5 0
അശ്വഗന്ധാദി വലിയത് ടി 5 0
ഗുൽഗുലുതിക്തഘൃതം ടി 5 0
ദേഹപോഷണയമകം ഔൺസ് 8 2 0
മഹാതിക്തഘൃതം ഔൺസ് 16 4 0
സുകുമാരഘൃതം ടി ടി 6 0
5. ചൂർണ്ണങ്ങൾ.
ദശനകാന്തിചൂർണ്ണം റാത്തൽ ഒന്നിന് 2 0
നാസികാചൂർണ്ണം വലിയതു ടി 7 8
6. രസങ്ങൾ, ദ്രാവകങ്ങൾ.
വിഷൂചികാരിദ്രാവകം 1 ഔൺസ് കുപ്പി ഒന്നിന് 8 0
ശാരിബാരസം ( വിശേഷപ്പെട്ട നന്നാറിസത്ത്)
ഔൺസ് കുപ്പി ഒന്നിന് 1 7
ടി ടി 2 12
സുവർണ്ണദ്രാവകം ഔൺസ് 1ന്ന് 8 0
7 . ലേഹ്യങ്ങൾ, രസായനങ്ങൾ.
അശ്വഗന്ധാദി ലേഹം റാ. 1ന്ന് 3 12
കസ്തൂര്യാദി ലേഹം ഒന്നാന്തരം ടി 40
ടി രണ്ടാന്തരം ടി 10 0
ചാതുർജ്ജാതരസായനം ടി 12 0
ചിഞ്ചാദിലേഹം വലുതു ടി 7 8
ച്യവനപ്രാശം ടി 4 0
മദനകാമേശ്വരി ടി ചെറുതു ടി 5 0
ടി വലുതു ടി 7 8
അധികവിവരം അറിയേണ്ടവർക്കു വില വിവരം ലിസ്തു വെറുതെയും, എല്ലാ മരുന്നുകളുടെയും ഉപയോഗക്രമം, ഗുണം, പഥ്യം, മാത്ര, സാരോപദേശങ്ങൾ മുതലായ സകലവിവരങ്ങളും അടങ്ങിയ ഔഷധപ്പട്ടിക 8 -ണ വിലയ്ക്കും അയച്ചു കൊടുക്കുന്നതാകുന്നു.
ആര്യവൈദ്യശാല,
കോട്ടയ്ക്കൽ, തെക്കേമലയാളം.