നോട്ടീസ്
- Published on August 05, 1908
- By Staff Reporter
- 417 Views
കേരളീയരഞ്ജിനി വക.
കേരളീയരഞ്ജിനി പത്രവരി പിരിവിലേക്ക് ഏജന്‍റുമാരെ ബില്ലുകള്‍ സഹിതം അയച്ചതില്‍, മാന്യവരിക്കാരില്‍ പലരും അവധിപറകയും, ചിലര്‍ തീരെ നിഷേധിക്കയും ചെയ്തിരിക്കുന്നതായി അറിയുന്നു. അതിനാല്‍ മേല്പടി പത്രവരിപ്പണം കുടിശ്ശിഖ ഇട്ടിട്ടുള്ള വരിക്കാര്‍ അവരവര്‍ അയക്കേണ്ടതായ തുക ഈ മാസം 25 ാംനു -ക്കകം താഴെക്കാണുന്ന എന്‍റെ മേല്‍വിലാസത്തില്‍ മണിയാര്‍ഡരായി എത്തിച്ചുതരുവാന്‍ നിര്‍ബന്ധപൂര്‍വം ഇതിനാല്‍ അറിവിച്ചുകൊള്ളുന്നു. മേല്പറഞ്ഞ അവധിക്കകം കുടിശ്ശിഖപണം എത്തിച്ചുതരാത്ത വരിക്കാരുടെ പേരില്‍ സിവിലായി വ്യവഹാരപ്പെടുന്നതിന് ഇടവരുന്നതാണ്. എന്ന് - കേരളീയരഞ്ജിനി ഉടമസ്ഥര്‍.
പി. ആര്‍. ശങ്കരപ്പിള്ള
പുത്തന്‍വീട് , രാമമങ്ങലംകര
മൂവാറ്റുപുഴ