വാർത്ത

  • Published on June 30, 1909
  • By Staff Reporter
  • 342 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
 ചാലലഹളക്കേസ്സിന്‍റെ അനന്തരനടവടികളെക്കുറിച്ച്, കോട്ടയത്തെ സഹജീവിയായ 'മലയാളമനോരമ, മിഥുനം 6 നു- ശനിയാഴ്ച  ലക്കത്തില്‍, പൊതുജനഹിതത്തിനു വിപരീതമായ വിധം പ്രസംഗിച്ചിരുന്നത്, വായനക്കാര്‍ മറന്നിരിക്കയില്ലല്ലൊ. ഇപ്പോള്‍ അതിനടുത്ത മിഥുനം 10-നു- ബുധനാഴ്ചലക്കത്തില്‍, ആ നില ഒന്നുമാറിയതായി കാണുന്നു. കുററം ചെയ്തവരെ കണ്ടുപിടിച്ച് ശിക്ഷകൊടുപ്പിക്കുന്നതിന് ഇംഗ്ലണ്ടിലും മററും ഉള്ള ജനങ്ങള്‍ പ്രത്യേകം താല്‍പര്യം വയ്ക്കുന്നതുപോലെ ഇവിടത്തെ ജനങ്ങള്‍ ചെയ്യുമാറില്ലെന്നും, ഇവിടത്തുകാര്‍ കുററത്തെ മറയ്ക്കുവാന്‍ നോക്കുന്നവരാണെന്നും മററും ജനസാമാന്യത്തെപ്പറ്റി ആക്ഷേപിക്കയും ചാലലഹളക്കേസ്സില്‍ നടവടിപ്പിശകുകാണിച്ച സര്‍ക്കാരുദ്യോഗസ്ഥന്മാരെ കഠിനമായി ആക്ഷേപിക്കാതെയും ശിക്ഷിക്കാതെയും വിടേണമെന്നു വ്യപദേശം ചെയ്കയും ചെയ്ത 'മനോരമ, ഇപ്പോള്‍, "പ്രധാനനീതിന്യായക്കോടതിയുടെ പ്രബലമായ അഭിപ്രായത്തിന് അനുസരണമായി ഇവരെ (ഹൈക്കോടതിയുടെ അപ്രീതിക്ക് പാത്രീഭവിച്ച ഉദ്യോഗസ്ഥന്മാരെ) ഗവര്‍ന്മെണ്ടില്‍ നിന്ന് ശിക്ഷിക്കാതിരിക്കുന്നത് ഗവര്‍ന്മേണ്ടിന്‍റെ സ്ഥിതിക്കു യോഗ്യമല്ലാ,, - എന്നുള്ളെടത്തോളം സമ്മതിച്ചിരിക്കുന്നു. ഇതിലെക്ക് ഒരു കമിഷന്‍ നിശ്ചയിക്കണമെന്നു ശിപാര്‍ശയും ചെയ്തിരിക്കുന്നു. ഈ ശിപാര്‍ശ അനാവശ്യമല്ല തന്നെ. എന്നാല്‍, ഇംഗ്ലണ്ടിലെയും മററും ജനങ്ങളുടെ സ്ഥിതിയെ ഇവിടുത്തുകാരോടു തുലനം ചെയ്തു പറഞ്ഞതില്‍ വ്യഞ്ജിപ്പിച്ച വിധം ആക്ഷേപം ഇക്കേസ് സംബന്ധിച്ച് ജനസാമാന്യത്തിന്മേല്‍ ആരോപിക്കുന്നത് തീരെ അബദ്ധമെന്നാണ് ഞങ്ങള്‍ പറയുന്നത്. ജനസാമാന്യം**************************************************ഭാഗത്തിന് സ്വമേധയാ തെളിവുണ്ടാക്കുവാനും മററും ഉത്സാഹിക്കാതിരുന്നിട്ടുള്ളത്, അന്യായഭാഗം കേസ് സത്യത്തിന് തീരെ വിപരീതമായ വിധത്തില്‍ രൂപീകരിച്ചിരിക്കുന്നു എന്നു കണ്ടിട്ടു തന്നെയായിരിക്കണം. അന്യായ ഭാഗത്തുനിന്ന് കേസ്സിന്‍റെ ഗതിയെ ഓരോരുത്തര്‍ ഓരോ വിധത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതും, " സ്വദേശി,, പ്രസംഗസംഗതിയെ വിചാരണയ്ക്കിടയില്‍ വച്ച് വിട്ടു കളഞ്ഞതും, മററും, അന്യായഭാഗത്തുനിന്ന് ദുര്‍വിപാകമായ ഒരു പ്രമാദത്തില്‍ ചെന്നു ചാടുവാന്‍ പോകയായിരുന്നു എന്നതിനെ അറിയിക്കുന്ന മുന്നോടികളായിരുന്നു. ഇപ്രകാരമിരിക്കെ "മനോരമ,, ജനങ്ങളുടെ മേല്‍ കുററം വ്യഞ്ജിപ്പിച്ചത് അവിവേകം തന്നെയാണ്.
You May Also Like