ദേശവാർത്തകൾ - തിരുവിതാംകൂർ

  • Published on October 02, 1907
  • By Staff Reporter
  • 489 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കാഴ്ചബംഗ്ളാ തോട്ടങ്ങളില്‍ കിടക്കുന്ന ചില പുലികളെ 400 രൂപയ്ക്കു വില്‍ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു.

 മഹാരാജാവു തിരുമനസ്സുകൊണ്ട്, കന്യാകുമാരി ക്ഷേത്രത്തിലേക്ക് ഒരു "ഹിമഗിരി", വാഹനം പണി ചെയ്യിപ്പിച്ചിരിക്കുന്നു.

 റേഞ്ജ് ഇന്‍സ്പെക്ടരായി നിയമിക്കപ്പെട്ട മിസ്റ്റര്‍ രംഗസ്വാമി അയ്യങ്കാരുടെ ശമ്പളം 300 രൂപയാകുന്നു.

 ഗവര്‍ന്മേണ്ട് ഫൊട്ടാഗ്രാഫറുടെ ആഫീസ്, പട്ടത്ത് മിസസ്സ് റൊസാരിയോവിന്‍റെ ബങ്കളാവിലേക്ക് മാറ്റിയിരിക്കുന്നു.

 എഡ്യുക്കേഷനല്‍ അണ്ടര്‍സിക്രട്ടരി, മിസ്തര്‍ രാജരാജവര്‍മ്മാവിന്‍റെ ശമ്പളം ഇപ്പോള്‍ 350 ക ആണ്. രണ്ടുകൊല്ലംകൊണ്ട് 400 ക ആകുന്നതാണ്.

 തിരുവല്ലാ തഹശീല്‍മജിസ്ട്രേറ്റ് മിസ്റ്റര്‍ കെ പപ്പുപിള്ള ബീ. ഏ. ഏതാനുംദിവസത്തെ ഒഴിവിനു അപേക്ഷിച്ചിരിക്കുന്നു.

 രാജകീയ ഇംഗ്ലീഷ് ആണ്‍കാളേജില്‍ പടംവരപ്പുകാരനായി അരത്തം ആശാരി എന്നാളെ നിയമിച്ചിരിക്കുന്നു.

 കൊല്ലത്ത് കടല്‍കയറ്റം ഉണ്ടാകകൊണ്ട് കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് കഞ്ഞിവച്ചുപകരുവാന്‍ ഗവന്മേണ്ടില്‍നിന്ന് 100-രൂപാ അനുവദിച്ചിരിക്കുന്നു.

 ആശുപത്രികളില്‍ മെഡിക്കല്‍ പുസ്തകങ്ങള്‍ കുറവാകയാല്‍, ആക്ടിങ് ഡര്‍ബാര്‍ഫിസിഷ്യന്‍റെ ശുപാര്‍ശപ്രകാരം കുറെ പുസ്തകങ്ങള്‍ വരുത്തുവാന്‍ നൂറ്റി***പരം രൂപ അനുവദിച്ചിരിക്കുന്നു.

  ഫിനാന്‍ഷ്യല്‍ സിക്രട്ടരിയായ മിസ്റ്റര്‍ കൃഷ്ണസ്വാമിച്ചെട്ടിക്ക് സപ്തംബ  20   മുതല്‍ "മദ്രാസ് മെയില്‍“ പത്രം സര്‍ക്കാര്‍ ചെലവിന്മേല്‍ വരുത്തിക്കൊടുക്കാന്‍ അനുവദിച്ചിരിക്കുന്നു.

 ഇക്കുറി "കാളേജ് ഡേ" ഉത്സവത്തിന് അധ്യക്ഷസ്ഥാനം മിസ്തര്‍ ഏ. ജേ. വിയറയും; പ്രസംഗകര്‍തൃസ്ഥാനം മിസ്തര്‍ കേ. വെങ്കടേശ്വരയ്യര്‍ ബി. ഏ; എല്‍.ടീ യും ഏറ്റിരിക്കുന്നു.

 തിരുവിതാങ്കൂറിലെ സംഗീതത്തെയും, ഗായകന്മാരെയും, കുറിച്ച് ഈ വെള്ളിയാഴ്ച വൈകീട്ട്, ജൂബിലി ടൌണ്‍ഹാളില്‍വച്ച് മിസ്തര്‍ ടി. ലക്ഷ്മണന്‍പിള്ള ഉദാഹരണപൂര്‍വം പ്രസംഗിക്കുന്നതാണ്.

 പൂജപ്പുരജേല്‍ സൂപ്രേണ്ട്, മദ്രാസ് സംസ്ഥാനത്തിലെ ജെയിലുകളെയും, ദുര്‍ഗുണപരിഹാര പാഠശാലകളെയും സന്ദര്‍ശിക്കാന്‍ പോയിരിക്കുന്നു. പകരം, ഹെഡ് ജേലര്‍ മിസ്തര്‍ കൃഷ്ണറാവു ആ ജോലി നോക്കുന്നു.

 തിരുവിതാങ്കൂര്‍ ഗവര്‍ന്മേണ്ടിലേക്ക് കടലാസ് മുതലായവ കൊടുക്കുന്നത് ജാണ്‍ഡിക്കിന്‍സണ്‍ കമ്പനി ആണല്ലൊ. കഴിഞ്ഞാണ്ടത്തേക്ക് 30,000 ല്‍ ചില്വാനം രൂപവിലയ്ക്ക് അവര്‍ സമ്മാനം ഏല്പിച്ചിരുന്നു എന്നറിയുന്നു.

 മരിച്ചുപോയ സര്‍ക്കാര്‍വക്കീല്‍ മിസ്റ്റര്‍ പ്രിന്‍സിന്‍റെ വകയായി നന്തന്‍കോട്ടുള്ളസ്ഥലം, ഗവര്‍ന്മേണ്ടില്‍ നിന്ന് വിലയ്ക്കുവാങ്ങുന്നതിന് നിശ്ചയിച്ചിരിക്കുന്നു.

  ഡാക്ടര്‍നായര്‍ കഴിഞ്ഞ ബുധനാഴ്ച ഇവിടെ എത്തി**************

  *************ശുപാര്‍ശചെയ്തതില്‍, ആക്ടിങ് ദിവാന്‍ജി അതിനെ അനുവദിക്കാതെ മേല്പടി ജീവനക്കാരന് ഒരാണ്ടത്തേക്കുകൂടി ഉദ്യോഗാവധി നീട്ടികൊടുത്തിരിക്കുന്നു.

 പത്മനാഭപുരം ലേഖകന്‍ എഴുതുന്നതു:- "കല്‍ക്കുളം താലൂക്ക് പൊതുജനസംഘംവക യോഗം (അനുവദിക്കപ്പെട്ടതനുസരിച്ച്) കന്നി 14നു-4 മണിക്ക് തക്കലെ ഇംഗ്ലീഷ് സ്കൂളില്‍ കൂടി. പരേതനായ ശിവന്‍പിള്ളഅവര്‍കളുടെ പുത്രന്‍ ഇലങ്കത്തുവീട്ടില്‍ മിസ്തര്‍ പി എസ് മരതനായകംപിള്ളയെ ശ്രീമൂലം പ്രജാസഭ മെമ്പറായി പ്രസ്തുതസംഘം തിരഞ്ഞെടുത്തിരിക്കുന്നു. ശ്രീമൂലം പ്രജാസഭയില്‍ പ്രതിപാദിക്കേണ്ട വിഷയങ്ങളേക്കുറിച്ചും പ്രസ്തുതയോഗത്തില്‍ ആലോചിക്കയുണ്ടായി. ചില മാന്യന്മാര്‍, താങ്കള്‍ കഴിഞ്ഞലക്കം പത്രത്തില്‍ അഭിപ്രായപ്പെട്ടപ്രകാരം, കൈക്കൂലിക്കാര്യത്തെപ്പറ്റി, സഭയില്‍ പ്രസ്താവിക്കേണ്ടതാണെന്നു വാദിച്ചു. വടശ്ശേരിക്കോവില്‍കേസ്സും, പൂഞ്ഞാറ്റിടവകക്കേസ്സും, മറ്റും യോഗത്തില്‍ പ്രസ്താവിക്കപ്പെട്ടു. ഇവ പ്രജാസഭയില്‍ പ്രതിപാദിക്കപ്പെടുമെന്ന് ആശിക്കപ്പെട്ടിരിക്കുന്നു."

  1083-വൃശ്ചികം ഒടുവിലത്തെ തീയതികഴിഞ്ഞാല്‍ പിന്നെ  രണ്ടുചക്രം വിലയുള്ള വെള്ളിനാണയം തിരുവിതാംകൂറില്‍ നാണയമായി ഉപയോഗിക്കുന്നതല്ലെന്നു മഹാരാജാവു തിരുമനസ്സിലെ വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

 


 

You May Also Like