സ്വദേശി ഇരണിയൽ കസവുതരങ്ങൾ
- Published on June 06, 1908
- By Staff Reporter
- 325 Views
നമ്മുടെ സ്വദേശീയ വസ്ത്രങ്ങളെ കേരളീയര്‍ മിക്കവാറും ഉപയോഗിക്കണമെന്നുള്ള കരുതലോടുകൂടി, ഈ പരസ്യം പ്രസിദ്ധപ്പെടുത്തുന്നു. ഇവിടെ മലയാള സ്ത്രീപുരുഷന്മാര്‍ ഉപയോഗിക്കുന്നതായ പുടവ, കവുണി മുതലായതുകളും, നസ്രാണികള്‍ക്കുള്ള ചുട്ടിമുറി, ധാവണി, സാരി, പൊതക്കവണി ഇത്യാദികളും, ആവശ്യക്കാരുടെ അപേക്ഷപോലെയും, യാതൊരുതരവ്യത്യാസംകൂടാതെയും, നെയ്യിച്ചു അയച്ചുകൊടുക്കുന്നതാണ്. ഇവിടെ ഉപയോഗിക്കുന്നത് എത്രയും ശോഭിതമായ ഡൂട്ടല്‍ മൂന്നാംനംബര്‍ കസവാണ്. അഞ്ചുറുപ്പികയില്‍ കവിയുന്ന തുകയ്ക്കു ഉദ്ദേശവിലയില്‍ നാലിലൊന്നു മുന്‍കൂറു അയയ്ക്കണം. എന്ന്,
ഇ. പി. ചിദംബരംപിള്ള,
മാനേജര്‍
സ്വദേശി വീവിങ് എസ്റ്റാബ്ലിഷ്മെന്‍റ്
കീഴത്തെരുവ് - ഇരണിയല്‍.
(നെയ്യൂര്‍പോസ്റ്റ്)