പത്രാധിപരുടെ അറിയിപ്പ്
- Published on July 17, 1907
- By Staff Reporter
- 426 Views
സങ്കടകക്ഷി (ചങ്ങനാശേരി) - എം കേ.
കേ. പി.- ഫ്ലൈ - കേ. ഗോപാലപിള്ള(കടയ്ക്കാവൂര്‍) - സ്ഥലച്ചുരുക്കത്താല്‍ നീട്ടിവച്ചു
സത്യവാദി (അഞ്ചുതെങ്ങ്.) - കേസ്സ് വിചാരണയിലാകയാല്‍, ഉപേക്ഷിച്ചു.
മദോന്മത്തവിലാസം - - നാടകം കൊണ്ടു വിശേഷ പ്രയോജനമെന്തുള്ളു?
ജ്യോത്സ്യര്‍ (തലശ്ശേരി) -- നിസ്സാരസംഗതിയില്‍ വാദം നിറുത്തുക.
കേ. സി. ഗോവിന്ദന്‍ -- സ്വകാര്യത്തിലുള്ളതല്ലേ. വേറേ പത്രത്തില്‍ ചേര്‍ത്തിരിക്കയാല്‍ ആവര്‍ത്തിക്കുന്നില്ല.
മീനച്ചല്‍ തിരുനാളാഘോഷം -- ഈ വിഷയത്തെപ്പറ്റി ഇത്ര ദീര്‍ഘമായ ലേഖനത്തിന് പത്രപംക്തി അനുവദിപ്പാന്‍ നിവൃത്തിയില്ലാ.
എം. സദക്കത്തുല്ലാ - നല്ല കറുത്ത മഷിയില്‍, കടലാസിന്‍റെ ഒരുവശത്തു മാത്രം, വ്യക്തമായി എഴുതിവരണം.
ലേഖകന്മാര്‍, കഴിയുന്നെടത്തോളം സംക്ഷേപിച്ചെഴുതേണ്ടതാകുന്നു. പത്രപംക്തി പലേസ്ഥലങ്ങളിലെയും ജനങ്ങള്‍ക്കായുള്ളതാകയാല്‍, ഒന്നോ രണ്ടോ ആളുകളുടെ ലേഖനങ്ങള്‍ക്ക് മാത്രം അനുവദിക്കുന്നത് യുക്തമല്ലാ.