സമുദായ പരിഷ്‌കാരം

  • Published on April 04, 1910
  • By Staff Reporter
  • 866 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കന്യാകുമാരി മുതൽ ഗോകർണ്ണം വരെ മലയാളഭൂമിയാണെന്ന് പറയുന്നുണ്ടെങ്കിലും, മലയാളത്തിൻെറ പ്രധാനഭാഗങ്ങൾ തിരുവിതാംകൂർ, കൊച്ചി, മലബാർ ഈ ദേശങ്ങൾ ആകുന്നു. ഇവയിൽ തിരുവിതാംകൂറും, കൊച്ചിയും നാട്ടുരാജാക്കന്മാരാലും മലബാർ ബ്രിട്ടീഷ് ഗവണ്മെന്‍റിനാലും ഭരിക്കപ്പെട്ടുവരുന്നു. ഇവയിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ സ്വീകരിച്ചതും, അതു പ്രചാരത്തിൽവന്നു പ്രബലപ്പെട്ടതും തിരുവിതാംകൂറിൽ ആകുന്നു. ഈ ദേശങ്ങളെ അധിവസിക്കുന്നവരിൽ അധിക ഭാഗവും മരുമക്കവഴിക്കാരാണ്. ഈ ദായക്രമം അതിനെ പിന്തുടരുന്നവരുടെ ക്ഷേമാഭിവൃദ്ധിക്ക് പലേ ദോഷങ്ങളും ചെയ്യുന്നുണ്ടെന്ന് അനുഭവം കൊണ്ടും, മലയാളത്തിൽ കുടിയേറിപാർത്ത് മക്കവഴിയെ പിന്തുടരുന്ന ഇതര സമുദായങ്ങളുടെയും അയൽദേശവാസികളുടെയും യോഗക്ഷേമാദികളെക്കണ്ടും, മരുമക്കത്തായികളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവരും, അവരോടുചേർന്നു ഭരണകർത്താക്കന്മാരും നിശ്ചയിച്ച്, മരുമക്കവഴിക്കാരെ ബാധിച്ചിട്ടുള്ള പലേ ന്യൂനതകളെയും, പരിഹരിക്കുന്നതിന് പരിശ്രമിക്കയും ഒട്ടൊക്കെ ഫലപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് മലബാറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാബല്യം സിദ്ധിച്ചത് പിമ്പിൽ ആണെങ്കിലും, അതിൻ്റെ ഗുണങ്ങൾ അധികമായി പ്രകാശിക്കുന്നത് അവിടെയാണെന്ന് സമ്മതിച്ചേ കഴിയൂ. മലയാളഭൂമി അനാചാരക്കുണ്ടിൽ ആണ്ടുപോയിരിക്കുന്നു എന്നു കുപ്രസിദ്ധി സമ്പാദിച്ചതു  അർത്ഥശൂന്യവും അനർത്ഥോൽപാദകവുമായ സംബന്ധക്രമത്താലാകുന്നു. രഹസ്യമായും പരസ്യമായും ഉള്ള ഈ സംബന്ധത്തെ ക്രമപ്പെടുത്തുന്ന നിയമം ആദ്യമായുണ്ടായത് മലബാറിൽ ആകുന്നു. സ്വാർജിത സ്വത്തിനെ മരണപത്രപ്രകാരം ദാനംചെയ്‌വാനുള്ള പൂർണ്ണസ്വാതന്ത്ര്യം ആദ്യമായിസിദ്ധിച്ചത് ബ്രിട്ടീഷ് മലയാളികൾക്കു തന്നെയാണല്ലോ. ഇതിലധികം സ്വയാർജിത ബുദ്ധിയെ സഹായിക്കുന്നതായി മറ്റൊരു ഏർപ്പാടും ലോകക്ഷേമകാംക്ഷികൾ ചെയ്‌വാനില്ല. ഇംഗ്ലീഷുകാരുടെ നിരതിശയമായ വിജയത്തിനും പ്രാബല്യത്തിനും മറ്റും കാരണമായിട്ടുള്ളത് ഈ സ്വാതന്ത്ര്യം ആകുന്നു. ഒരുവൻ്റെ സ്വന്തസമ്പാദ്യത്തെ അയാളുടെ ഇഷ്ടാനുസരണം വിനിയോഗിക്കുന്നതിനോ ദാനം ചെയ്യുന്നതിനോ അധികാരവും അവകാശവും അയാൾക്കില്ലാതെ വരുന്നതിൽപരം കഷ്ടം മറ്റെന്താണുള്ളത്! മരണപത്രം എഴുതിവയ്ക്കാതെയോ, വിവാഹം രജിസ്റ്റർ ചെയ്തു നിയമാനുസൃതമാക്കാതെയോ ഉള്ള ഒരുവൻ്റെ സ്വയാർജത്തിൻെറ അവകാശികളെ നിർണ്ണയിക്കുന്ന ഒരു നിയമം മലബാറിലെ മരുമക്കത്തായികൾക്ക് താമസിയാതെ ലഭിക്കുന്നതാണ്. അവിടെ ഈ പന്ഥാവിൽ പരിശ്രമിക്കുന്നതിനു ആരംഭിച്ചതും, ആ ശ്രമത്തെ ഫലപ്പെടുത്തിയതും, ഇപ്പോൾ മദിരാശി ഹൈക്കോടതി ജഡ്ജിയായിരിക്കുന്ന ശ്രീമാൻ ശങ്കരൻനായർ അവർകൾ ആകുന്നു. അദ്ദേഹത്തെ പിന്തുടർന്ന് മരുമക്കത്തായത്തിൻെറ പലേ ദോഷഭാഗങ്ങളെയും പരിഹരിക്കുന്നതിന് ബഹുമാനപ്പെട്ട മന്നത്തു കൃഷ്ണൻനായർ, കൊല്ലംകോട്ടു വാസുദേവരാജ ആദിയായ മഹത്തുക്കൾ പുറപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ബ്രിട്ടീഷ് മലയാളത്തിലുള്ള മരുമക്കത്തായികളുടെ നേതാവായിരിക്കുന്നതിനു വേണ്ട യോഗ്യതയും അവകാശവും ശ്രീമാൻ ശങ്കരൻനായർ അവർകൾക്കാണെന്ന് അദ്ദേഹത്തിൻ്റെ പൊതുജനോപയോഗകാരമായ പരിശ്രമങ്ങളെക്കൊണ്ട് സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം അഭിപ്രായപ്പെടാവുന്നതാണ്. 

തിരുവിതാംകൂറിലെ മരുമക്കത്തായികളുടെ അനാചാര പരിഷ്‌ക്കാരങ്ങൾ ഒരു പ്രത്യേക ഗതിയെ സ്വീകരിച്ചിരിക്കയാണ്. മലബാറിലുള്ള മരുമക്കത്തായക്കാരെ പൊതുവെ ഗുണപ്പെടുത്തുന്ന ഏർപ്പാടുകൾ, തിരുവിതാംകൂറിൽ കടന്നപ്പോൾ, അവ ഇവിടുത്തെ നായന്മാരെ മാത്രം സംബന്ധിക്കുന്ന രൂപത്തിലാണ് ആദ്യം ചിലർ കൊണ്ടുചെന്നുവിട്ടത്. നായന്മാർ മാത്രമേ ഈ പരിഷ്‌ക്കാരങ്ങൾ ആവശ്യപ്പെട്ടു നിൽക്കുന്നുള്ളു എന്നാണത്രെ ഇവരിൽചിലർ ശഠിക്കുന്നത്! അതെങ്ങനെയും പോകട്ടെ, സമുദായ പരിഷ്‌ക്കരണേശ്ചുക്കളുടെ ദീർഘകാലത്തെ നിലവിളികൾ കേട്ട്, തിരുവിതാംകൂർ ഗവൺമെന്‍റ്  ഇതിൻെറ നിവാരണത്തിനായി ഒരു മരുമക്കത്തായ കമ്മിറ്റി ഏർപ്പെടുത്തി. ആ കമ്മിറ്റിയുടെ കൈക്കുള്ളിൽ ഗവൺമെന്‍റ്   നിശ്ചയങ്ങൾ ചെന്നുചേർന്നപ്പോൾ ആ കമ്മിറ്റി തനിയെ തന്നെ നായർ കമ്മീഷനായി പരിണമിച്ചു. കമ്മിറ്റിയുടെ അംഗമായ ഒരു സാമന്തൻ, കമ്മിറ്റിക്കു അനുവദിച്ചിട്ടില്ലാത്ത അധികാരത്തെ തടയുകയാൽ, സാമന്തന്മാരെക്കൂടി, ആ കമ്മിറ്റിയുടെ നിർദ്ധിഷ്ട ജോലിക്കു വിഷയമായി സ്വീകരിച്ചു പ്രസ്തുത കമ്മിറ്റിക്കാർ തിരുവിതാംകൂറിൽ എങ്ങും ഘോഷയാത്ര സഞ്ചരിച്ച് ഗവൺമെന്‍റിൽ സമർപ്പിച്ച റിപ്പോർട്ടിന് ഇതേവരെ യാതൊരു ഗതിയും ഉണ്ടായിട്ടില്ലാ. റിപ്പോർട്ട് തന്നെയും, വെള്ളവും എണ്ണയും കലർന്നാലെന്നപോലെ ഒരു പെരുംകുഴപ്പങ്ങളുടെ സ്ഥൂലപിണ്ഡമെന്നു പറയാമെന്നു തോന്നുന്നുണ്ട്. ആ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള ചില സംഗതികളെ ആസ്പദമാക്കി, ഒരു ബിൽ മദ്രാസ് നിയമനിർമ്മാണ സഭയിൽ അധികൃതന്മാർ ഹാജരാക്കുകയോ ഹാജരാക്കുവാൻ ഗൗരവമായി ശ്രമിച്ചു വരുകയോ ചെയ്യുന്നുണ്ട്. തിരുവിതാംകൂറിലെ സമുദായ പരിഷ്‌ക്കരണേശ്ചുക്കളുടെ പരിശ്രമങ്ങൾ ഒക്കെ, കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതിനു പലേ കാരണങ്ങൾ ഉണ്ട്. അവയെ സവിസ്തരം അടുത്തൊരു ലക്കത്തിൽ ഞങ്ങൾ ഉപന്യസിക്കാമെന്നു വിചാരിക്കുന്നു.   

Community reform

  • Published on April 04, 1910
  • 866 Views

Although the stretch from Kanyakumari to Gokarnam is said to be Malayalam land, the main parts of it are Travancore, Kochi, and Malabar. Of these, Travancore and Kochi are ruled by native kings and Malabar by the British Government. Among these, Travancore was the first to adopt English education, and it became popular and flourished. Most of the inhabitants of these lands are Marumakkathayees. It is well known that this practice does a lot of harm to the wellbeing of those who follow it. The other communities and neighbouring people who migrated to the region and followed the practice of “own children” inheritance have reaped many benefits. The English-educated among the Marumakkathayees and the administrators have jointly made efforts to address many of the shortcomings that have plagued the Marumakkathayees and have been successful to a certain limit. Although English education in British Malabar was established later, it must be admitted that its merits are seen clearly.

The Malayalam land has gained notoriety for being in a superstitious gorge because of its meaningless and adventurous practice of Sambandham. Malabar was the first to have a law regulating this relationship, whether secret or public. The British Malayalees were the first to have complete freedom to donate their self-acquired property according to their will. No other arrangement by these universal wellwishers is more helpful to one’s intelligence than this rule. It is this freedom that has led to the unprecedented success and influence of the British. What is worse than not having the authority and the right to dispose of one's own wealth according to one's will or to donate it! Marumakkathayees in Malabar will soon have a law that determines the heirs of one's estate without a death certificate or marriage being registered and legalised. It was Mr. Sankaran Nair, who is now a judge of the Madras High Court, who started the effort in this direction and brought it to fruition. Following him, the venerable Mannathu Krishnan Nair and Kollamkottu Vasudevaraja et al have set out to remedy the many evils of Marumakkathayam. Therefore, it can be said without doubt that Mr. Sankaran Nair has earned the right to be the leader of the Marumakkathayees in British Malabar through his public service efforts.

The unorthodox reforms of the Marumakkathayees in Travancore have taken a peculiar course. The arrangements that generally benefited the Marumakkathayees in Malabar, when introduced in Travancore, were at first treated by some as if it was something relating only to the Nair community. Some of them insist that only the Nair community is demanding these reforms! Be that as it may, responding to the long standing outcries of community reformers, the Travancore Government has set up a special committee to address this issue.

When government decisions came up for implementation, the committee itself evolved into the Nair Commission. As a vassal, who is a member of the committee, has objected to the functioning of the committee ,which had no authority granted to it to act as such, the vassal community was also included as the subject of the proposed work of that committee. The report submitted to the government after much fanfare and information gathering from around the whole of Travancore has not found any tangible result yet. The report itself seems to be a morbid mass like a mixture of oil and water. Based on some of the items contained in that report, the authorities have introduced or are seriously considering introducing a bill in the Madras Legislature. There are many reasons why the efforts of the community reformers in Travancore have remained muddled.

We think we will cover them in detail in one of our forthcoming issues.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like