Alleged Sedition Case Against Svadesamitran
- Published on August 22, 1908
- By Staff Reporter
- 1612 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
1908.08.22 നു മിസ്റ്റർജി.സുബ്രഹ്മണ്യയ്യർ പത്രാധിപരായി പ്രസിദ്ധീകരിച്ചു വരുന്ന "സ്വദേശമിത്രൻ" എന്ന തമിഴ്ദിനപത്രത്തിന്റെയും മിസ്റ്റർ ശ്രീനിവാസാചാരി നടത്തുന്ന "ഇന്ത്യ" എന്ന തമിഴ് പ്രതിവാരപത്രികയുടെയും ആഫീസുകളെ, ഇന്നലെ പ്രസിഡൻസി മജിസ്ട്രേറ്റിന്റെ വാറണ്ടിൻ പ്രകാരം പോലീസുകാർപരിശോധന ചെയ്തിരിക്കുന്നു. ഈ പത്രങ്ങളിൽ രാജദ്രോഹകരങ്ങളായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുഎന്ന സംഗതിക്കായിട്ടാണ് മിസ്റ്റർസുബ്രഹ്മണ്യയ്യരേയും മിസ്റ്റ്‍റ്റർ ശ്രീനിവാസാചാരിയെയും പിടിപ്പാൻ വാറണ്ട് കൊടുത്തിട്ടുണ്ട്.