സ്വദേശി മേൽത്തരം ഇരണിയൽ കസവ്.....
- Published on October 02, 1907
- By Staff Reporter
- 443 Views
ബ്രാഹ്മണര്‍, നായന്മാര്‍, സുറിയാനിമാപ്പിളമാര്‍, മുസല്‍മാന്മാര്‍, തീയര്‍, മുതലായ ജാതിക്കാര്‍ക്ക്, അവരവരുടെ അപേക്ഷ അനുസരിച്ചുള്ള തുപ്പട്ടാ, കവണി, പുടക, മുണ്ടുകള്‍ മുതലായവയും, തത്ത, താമര, ദെര്‍പ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ്, എന്നീ അക്ഷരങ്ങള്‍, മറ്റുവിശേഷപ്പണികള്‍ ഇവയോടുകൂടിയ വസ്ത്രങ്ങളും, ആവശ്യപ്പെടുന്ന മാതിരിയില്‍നിന്ന് യാതൊരു വ്യത്യാസവും വന്നുപോകാത്ത വിധത്തില്‍, അപേക്ഷ കിട്ടിയതു മുതല്‍ 15- ദിവസത്തിനകം വി.പി.യായി അയച്ചുകൊടുക്കുന്നതാണ്.
ഈ കമ്പനിയില്‍ എല്ലാ കസവുകളിലും വച്ച് മേല്‍ത്തരമായ ജേ.ഡട്ടന്‍ 3-ാം നമ്പര്‍ കസവുമാത്രമേ ഉപയോഗിക്കുന്നുള്ളു. അനുഭവത്താല്‍ അറിയാം.
ഇതുകള്‍ ഒക്കേയും, ഞങ്ങള്‍ സ്വന്തമായി നെയ്യിക്കുന്നതുകൊണ്ട്, മറുവിലയ്ക്കു വാങ്ങുന്ന മറ്റുകമ്പനിക്കാരുടെ വിലയിലും തരത്തിലും കസവിലും വളരെ ഭേദപ്പെട്ടിരിക്കും. വില സഹായം, പണിത്തരം ജാത്യം, പരീക്ഷിപ്പിന്‍.
എം. സുബ്രഹ്മണ്യപിള്ള,
സ്വദേശി വസ്ത്രവ്യാപാരി സംഘം,
ഇരണിയല്‍,
നെയ്യൂര്‍ പോസ്റ്റ്.