സ്വദേശിമുക്ക്
- Published on November 26, 1909
- By Staff Reporter
- 504 Views
ആവശ്യക്കാർ മാത്രം നോക്കുവിൻ !
ഒന്നു പരീക്ഷിച്ചാൽ എപ്പൊഴും ആവശ്യപ്പെടുന്നതാണ് !!
സ്വദേശിമുക്ക് !!!
ഒരു കാലത്തും ചായം പോകാത്തതും മറ്റു വ്യാപാരസ്ഥലങ്ങളിൽ കിട്ടാത്തതും ആയ കറുപ്പ്, ചുമപ്പ്, പച്ച, മഞ്ഞ, ചായനൂൽ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും, വില്പാൻ എപ്പൊഴും തയ്യാർ. തുണികള്‍ ചായം മുക്കിക്കൊടുപ്പാനും തയ്യാര്‍. കൂടുതല്‍ വിവരമോ, മാതൃകയൊ, വേണ്ടിവരുന്നതായാൽ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേൽവിലാസത്തിൽ എഴുതി അയയ്ക്കുക.
എന്ന്
എസ്സ്. എസ്സ്. ശേണായി.
തേരകം, ചേർത്തല