പെരുമ്പാവൂർ
- Published on May 29, 1906
- By Staff Reporter
- 717 Views
നായർ സമാജമന്ദിരം
പണിവകയ്ക്ക് വേണ്ടതായ കല്ലുകൾ മുറിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഉടൻ പണി ആരംഭിക്കുന്നതാണ്.
ആവശ്യം
ഇവിടെ ഒരാശുപത്രി ഇല്ലായ്കയാൽ ജനങ്ങൾ ക്രമത്തിലധികം കഷ്ടപ്പെടുന്നു. ഇതിനെപ്പറ്റി പലതവണ പറഞ്ഞിട്ടും ഫലപ്പെട്ട് കാണാത്തത് ശോചനീയം തന്നെ.
ഇരട്ടമൃതി
മഞ്ഞപ്ര എന്ന സ്ഥലത്ത് ഒരു ഈഴവൻ തൻ്റെ ഭാര്യയെ എന്തോ കാരണവശാൽ വെട്ടി കൊല ചെയ്തതിൻ്റെ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു.
അനുജ്ഞാകലശം
സ്ഥലം ശാസ്താങ്കോവിൽ പണി കഴിക്കുന്നതിനെ സംബന്ധിച്ചുള്ള കലശം ഭംഗിയായി നടന്നിരിക്കുന്നു.
പൗണ്ട്
ഈ സ്ഥലത്ത് ഒരു പൗണ്ട് ഇല്ലായ്കയാൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങൾ അവർണ്ണനീയമായിരിക്കുന്നു. ഇതിലേക്ക് അധികൃതന്മാർ ദൃഷ്ടി വയ്ക്കേണ്ട കാലം ഏറ്റവും അതിക്രമിച്ചിരിക്കുന്നു.