സൗജന്യം
- Published on November 13, 1907
- By Staff Reporter
- 440 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
പാറപ്പുറം ഒന്നാം പുസ്തകം, കഴിഞ്ഞകൊല്ലത്തില്‍ സ്വദേശാഭിമാനി വരിക്കാര്‍ക്ക്, പകുതിവിലയ്ക്ക് കൊടുത്തിരുന്നതുപോലെ, ഇപ്പോള്‍ രണ്ടാംപുസ്തകത്തിനും ഈ സൌജന്യം അനുവദിക്കണമെന്ന് പലേ വരിക്കാരും അപേക്ഷിക്കുകയാല്‍, 1083- തുലാം 30-നു-വരെ അപേക്ഷിക്കുന്ന സ്വദേശാഭിമാനി വരിക്കാര്‍ക്ക് ഓരോപ്രതിമാത്രം, പകുതി വിലയായ 1-രൂപയ്ക്കു കൊടുക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. അപേക്ഷക്കാര്‍ പേരും രജിസ്റ്റര്‍നമ്പരും വ്യക്തമായി എഴുതിയിരിക്കണം.
സ്വദേശാഭിമാനി മാനേജര്‍,
തിരുവനന്തപുരം.