ബോമ്പ് കേസ്
- Published on August 25, 1909
- By Staff Reporter
- 741 Views
മുതലായ അരാജകത്തിലുള്ള വിഷയങ്ങളിലല്ല നമ്മുടെ ശ്രദ്ധപതിയേണ്ടത്. കൈത്തൊഴിൽ വർദ്ധിപ്പിപ്പാൻ നാം ശ്രമിക്കുക. സ്വദേശീയത്തെ പരത്തുക. സഹോദരന്മാരെ സഹായിച്ചു കീർത്തി സമ്പാദിക്കുക! സ്വരാജ്യത്തിൽ നിന്ന് ദിനംപ്രതി നാടുകടക്കുന്ന ധനത്തെ പിടിച്ചുനിർത്തുക. കഴിയുന്നതും ഞങ്ങളുടെ കൈത്തൊഴിൽ സംഘം വക കമ്പനികളിൽ ഉണ്ടാക്കുന്ന സോപ്പുകളെ വാങ്ങി ഉപയോഗിക്കുക. പനിനീർ, നാരങ്ങ, ജവന്തി, യൂക്കാലിപ്തസ്സ്, പിച്ചകം, ചമ്പകം, ആറഞ്ച , പെപ്രമെൻറ് മുതലായ വാസനയേറിയ സോപ്പുകളുടെ ഗുണങ്ങൾ അനവധി തന്നെ. കാർബോളിക്, നീമോയിൽ, പുൽതൈലം തൊട്ടുള്ള രോഗഹരങ്ങളായ മെഡികെയ്റ്റെഡ് സോപ്പുകളുടെ ഗുണങ്ങൾ കൈകണ്ടത്. ആന, ആൾ , താമരപ്പൂവ്, ഇവയുടെ രൂപങ്ങളിൽ കുട്ടികൾക്കുള്ള കൌതുക സോപ്പുകളുടെയും ഒരു കേക്കിൽ പല നിറവും വാസനയുമുള്ള സോപ്പുകളുടെ ഭംഗിയും കണ്ടറിയേണ്ടതു തന്നെ. ഉദ്യോഗസ്ഥന്മാരുടെ കച്ചേരിക്കും കാര്യസ്ഥന്മാരുടെ ആപ്പീസുകൾക്കും മറ്റും ഭൂഷണമായ ഞങ്ങളുടെ മുദ്രക്കുള്ള അരക്കുകോൽ, യന്ത്രത്താൽ പുഷ്പങ്ങളിൽ നിന്നും മറ്റുമെടുക്കുന്ന സുഗന്ധദ്രവ്യങ്ങൾ, ഞങ്ങളുടെ സുഗന്ധ ധൂപപ്പൊടി, ഇന്ത്യയിലുണ്ടാക്കുന്ന വിശേഷമായ ഷാപ്പുസാമാനങ്ങൾ ഇവ വളരെ ചുരുങ്ങിയ വിലയ്ക്കു വിറ്റു വരുന്നു. എല്ലാ സ്ഥലങ്ങളിൽ നിന്നും ഏജൻറ്മാരെ ആവശ്യമുണ്ട്. കമീഷൻ റൂളുകൾക്കും വില വിവരത്തിന്നും അരയണ സ്റ്റാമ്പ് അടക്കം ചെയ്ത് ആവശ്യപ്പെടേണ്ടതാണ്.
മേൽവിലാസം . മാനേജർ
ഇൻഡസ്ട്രിയൽ യൂനിയൻ ആപ്പീസ്സ്
തത്തമംഗലം, പാലക്കാട് ;
മലബാർ.