വാർത്ത

  • Published on April 04, 1910
  • By Staff Reporter
  • 429 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 രാജദ്രോഹകരങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ "സ്വരാജ്,, പത്രാധിപര്‍ മിസ്തര്‍ നന്ദഗോപാലനെ, അലഹബാദ് സെഷന്‍ ജഡ്‍ജി പത്തു കൊല്ലത്തെ നാടുകടത്തല്‍ ശിക്ഷയ്ക്കു വിധിച്ചിരിക്കുന്നു. ഈ വിധിയിന്മേല്‍ മിസ്തര്‍ നന്ദഗോപാലന്‍ അപ്പീല്‍ ചെയ്യാന്‍ ആലോചിച്ചിരിക്കുന്നു. ജൂറിമാര്‍ ഇക്കേസ്സില്‍ പ്രതി കുറ്റക്കാരനല്ലെന്നു ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു പോല്‍.

 ഇക്കൊല്ലത്തെ മദ്രാസ് സര്‍വകലാശാലാ ബിരുദധാരണ യോഗം ഏപ്രില്‍ 1നു- സെനററ് ഹാളില്‍ വച്ചു വയിസ്സ് ചാന്‍സ്ലര്‍ ജസ്റ്റീസ് വാലീസ്സന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയിരുന്നു. ഗ്രാഡ്വേറ്റുകളൊടു പതിവായി ചെയ്യാറുള്ള ഉപദേശപ്രസംഗം ഇത്തവണ ഹൈക്കോടതി ജഡ്‍ജി മിസ്തര്‍ അബ്ദല്‍ റഹിം ആണ് നടത്തിയത്.

You May Also Like