ദേവി സോപ് ഫാക്ടറി
- Published on April 08, 1910
- By Staff Reporter
- 325 Views
തത്തമംഗലം.
ഈ ദേവി സോപ് ഫാക് ടറി കൊച്ചി ഗവർൺമെണ്ടിൽ നിന്നു വിലയേറിയ സഹായം ലഭിച്ചിരിക്കുന്നതാകുന്നു.
നോക്കുവിൻ ! ആദായകരം !!
സോപ്പുണ്ടാക്കുന്ന തൊഴിൽ പഠിപ്പിച്ചുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരിക്കുന്നു. എഴുത്തുകൾ വഴിയായി വേണ്ട അറിവുകൾ കൊടുക്കാം. ഏപ്രിൽ മുതൽ ഞങ്ങളുടെ ഫാക് ടറിയിൽ സോപ്പുശാല ഏർപ്പെടുത്തുന്നു. ഇംഗ്ലീഷ് അറിയാത്തവർക്കും ഇതു പഠിപ്പിച്ചു കൊടുക്കുന്നതാണ്. ഫീസ് ആകെ 50- - രൂപാ.
അപേക്ഷകൾ.
മാർച്ച് 15 നു-ക്കുളളിൽ അയയ്ക്കണം.
എല്ലാ വിവരങ്ങൾക്കും കത്തയച്ചു ചോദിക്കുക.
കൊച്ചി സർക്കാരിലെ ആശുപത്രികളിൽ ഉപയോഗിപ്പാൻ പതിവായി ഞങ്ങളുടെ സോപ്പുകൾ അയച്ചു കൊള്ളണമെന്ന് കൊച്ചി സർക്കാർ കല്പന അയച്ചിരിക്കുന്നു.
റോസ് - വളരെ വാസനയുള്ളതും കാണുവാൻ വളരെ ഭംഗിയുള്ളതും ആയ 3 എണ്ണം അടങ്ങിയ ഒരു പെട്ടിക്ക് വില 7- ണ.
കർബോളിക് - ( 10 p.c.) പെട്ടി 1 ന് 10 ണ.
മരുന്നുകൾ.
1. പഞ്ചബാണഗുളിക - രതീദേവിയാൽ പ്രത്യേകമായി അനുകൂലിക്കപ്പെട്ട ഒരു സിദ്ധൌഷധം. കായബലം ഇല്ലാത്ത പുമാന്മാർക്കു ഇതു ഒരിക്കൽ മാത്രം സേവിച്ചാൽ ഗുണം കിട്ടുമെന്നുള്ളത് ഒരിക്കൽമാത്രം ഉപയോഗിച്ചു നോക്കിയാൽ അറിയുന്നതാണ്.
ഒരു ഡസൻ അടങ്ങിയകുപ്പിക്ക് 1 -കമാത്രം.
ആവശ്യപ്പെടേണ്ട മേൽവിലാസം.
മാനേജർ, ഇൻഡസ്ട്രിയൽ യൂനിയൻ ;
തത്തമംഗലം - മലബാർ.
Thathamangalam Malabar.