രാജധാനിവാർത്ത
- Published on January 12, 1910
- By Staff Reporter
- 551 Views
തിരുവനന്തപുരം.
വരും കാര്യങ്ങൾ.
നാളെ പകൽ 6 ന് മണിക്ക് വ്വൈ. എം. സി. ഏ . ഹാളിൽ വച്ച് മൈസൂർ പഞ്ചഭാഷ നരസിംഹ അയ്യങ്കാരവർകളുടെ വിനോദപ്രകടനം.
------------------------
ശ്രീമൂലം പ്രജാസഭായോഗം മിനിഞ്ഞാന്ന് അവസാനിച്ചിരിക്കുന്നു.
-----------------------
****വരി 19- നു ബ്രിട്ടീഷ് റെസിഡണ്ട് മിസ്തർ ******** യിലെക്കു സർക്കീട്ടു പോകുന്നതാണ്.
-------------------------
********* സ്ത്രീസമാജത്തിൻ്റെ സാധാരണ ************ പകൽ ജൂബിലി ഹാളിൽ കൂടുന്നതാകുന്നു.
--------------------------------
***************മില്ലിൽ കടലാസുണ്ടാക്കിത്തുടങ്ങിയിരിക്കുന്നതായി ************കമ്പിവാർത്ത എത്തിയിരിക്കുന്നു.
-------------------------------
********* മിസ്തർ ആർ. സി. സി.കാർ********* വൈകുന്നേരം എത്തും.
--------------------
സാൽവേഷൻ ആർമി മേലാളായ ബൂത്ത് ടക്കർ സായിപ്പും, മിസസ് ടക്കർ മദാമ്മയും ഇന്ന് ഈ നഗരത്തിൽ എത്തുന്നതാണെന്നറിയുന്നു.
---------------------------
ഈ വരുന്ന ശനിയാഴ്ച ജൂബിലിടൌൺ ഹാളിൽ വച്ച് സാൽവേഷൻ ആർമിയിലെ മിസസ് ടക്കർ, സ്ത്രീസമാജത്തിൻ്റെ ഒരു യോഗത്തിൽ പ്രസംഗിക്കുന്നതാണ്.
--------------------------
കരമനെ കൃഷിത്തോട്ടം ഇൻസ്പെക് ടർ മിസ്തർ ജി. ശിവരാമപിള്ളയെ കൊട്ടാരക്കരയ്ക്കും, അവിടെനിന്ന് മിസ്തർ മാധവൻപിള്ളയെ ഇവിടത്തെക്കും മാററിയിരിക്കുന്നു.
----------------------------
പത്മനാഭപുരം ഡിവിഷനിൽ നിന്ന് നിയമനിർമ്മാണസഭാസാമാജികനായി തെരഞ്ഞെടുക്കപ്പെട്ട മിസ്തർ മാധവൻതമ്പിയെ അനുമോദിച്ച് കുഴിക്കോട്ടു നായർ ബ്രദർഹുഡ് കാർ ഒരു സൽകാരം നൽകുവാൻ ആലോചിച്ചിരിക്കുന്നു.
- ----------------------------
പുതിയ എഡ്യുക്കേഷനൽകോഡിനെപ്പറ്റി സംശയങ്ങൾ നിവർത്തിപ്പാനും മററുമായി ഹെഡ് മാസ്റ്റർമാരുടെ ഒരു യോഗം ഇന്നലെ രാജകീയ ഇംഗ്ലീഷ് കാളേജിൽ വച്ച് ഇൻസ്പെക്ടർമാരുടെ അധീനതയിൽ കൂടിയിരുന്നു. ഇന്നു ഡയറക് ടരുടെ അധ്യക്ഷതയിൽ യോഗം കൂടിയിരിക്കുന്നു.
----------------------------------
മിനിഞ്ഞാന്നു ഹജൂർ അക്കൌണ്ടാഫീസ് മുറിക്കുള്ളിൽ, കെട്ടിടത്തിൻ്റെ മച്ചിലുള്ള ഒരു നീണ്ട പലക ഇളകി വീഴുകയും, ഒരു ജീവനക്കാരൻ ഇരുന്നിരുന്ന കസാലയും ഒരു മേശയുടെ ഏതാനും ഭാഗവും തകർന്നുപോകയും ചെയ്തതായും, ആളപായം ഉണ്ടാകാതെ കഴിഞ്ഞതായും അറിയുന്നു. പുത്തൻകച്ചേരിക്കെട്ടിടത്തിൻ്റെ മേൽപ്പുര പൊളിച്ചു നന്നാക്കുന്ന പണി നടന്നുവരുകയാണ്.
----------------------------------
പറവൂർ താലൂക്കു പ്രതിനിധി മിസ്തർ അച്യുതപ്പണിക്കർ ആ താലൂക്കിൽ മുനമ്പത്തുള്ള കുത്തകപ്പാട്ടം വസ്തുക്കളുടെ വിലയർത്ഥമെന്ന വിഷയത്തെക്കുറിച്ച് കഴിഞ്ഞ പ്രജാസഭയിൽ, ജലദോഷം കാരണം സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു മെമ്മൊറാണ്ടം സമർപ്പിച്ചു. അപ്പൊൾ ആ വിഷയത്തിൽ സങ്കടക്കാരനായ സാമാജികനല്ലാത്ത ഒരുവൻ തന്നെ സംസാരിക്കാനനുവദിക്കണമെന്ന് സഭയിൽ അപേക്ഷിക്കയും അതുപാടില്ലെന്നും പിന്നീടു മുറയ്ക്കു സങ്കടം കേട്ടുകൊള്ളാമെന്നും ദിവാൻജി മറുവടി പറകയും ഉണ്ടായി.
---------------------------------------
രാജകീയ ഇംഗ്ലീഷ് കാളേജ് മലയാള പണ്ഡിതസ്ഥാനം വഹിക്കുന്ന മിസ്തർ സി. എൻ .ഏ. രാമയ്യാ ശാസ്ത്രി എം. ഏ., ആ ഉദ്യോഗം ഒഴിഞ്ഞ് തിരികെ ഹജൂരിലെക്കു പോകുവാനിടയുള്ളതായും; പകരം ചാല മലയാളം ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഇഞ്ചക്കൽ കേശവപിള്ള, ബി. എ. അവർകളെയും; അതിനുപകരം, കോട്ടയ്ക്കകം മലയാളം ഗർത്സ് ഹൈസ്ക്കൂൾ 1 -ാം അസിസ്റ്റൻറ മിസ്തർ പത്മനാഭപിള്ളയെയും, അതിനുപകരം, ശ്രീമതി കെ. കെ. ജാനകി അമ്മയെയും നിശ്ചയിപ്പാൻ ആലോചനയുള്ളതായും ഒരു ലേഖകൻ കേൾക്കുന്നു.
---------------------------------------