വാർത്തകൾ
- Published on May 30, 1908
- By Staff Reporter
- 815 Views
കമ്പിത്തപാല്‍ സംഘത്തില്‍ ഹാജരാകുന്നതിന് ലിസ്ബണിലേക്ക് പോയിരുന്ന ഇന്ത്യയിലെ കമ്പിത്തപാല്‍ ഡയറക്ററര്‍ മിസ്റ്റര്‍ ചാറല്‍സ് റേനാള്‍ഡ് പരലോക പ്രാപ്തനായിരിക്കുന്നു.
ആലിപുരത്തു വച്ചുനടന്നുവരുന്ന അഗ്ന്യസ്ത്രബഹളക്കേസ്സ്, വീണ്ടും 21 ം 22 ം തീയതികളില്‍ ഇന്‍സ്പെക്ടന്മാരേയും സാക്ഷികളില്‍ സാരഥഘോഷിനേയും വിസ്തരിച്ചശേഷം തെളിവുകള്‍ ശേഖരിക്കുന്നതിനായി 15 ദിവസത്തെ അവധിവേണമെന്ന് മിസ്റ്റര്‍ നാട്ടന്‍ അപേക്ഷിക്കയാല്‍, ജൂണ്‍ 6ാം നു-ലെക്ക് മാറ്റിവച്ചിരിക്കുന്നു.
കാലിഫോർനിയായിലെ മാറള്‍ എന്നയാളുടെ ആകാശക്കപ്പലിന് 450 അടി നീളവും 5 സ്വയം ചലത്ത് (മോട്ടോര്‍) വണ്ടിയുടെ വേഗവും ഉള്ളതാണെന്നും മേ 24 നു- ആ കപ്പലിനെ ആകാശത്തോടിച്ചതില്‍ 300 അടി ഉയര്‍ന്നശേഷം കേടുതട്ടി താഴെ വീഴുകയും 16 പേര്‍ക്ക് പരുക്കുകള്‍ പററുകയും ചെയ്തുവെന്നുംഅറിയുന്നു.
അല്‍ഡര്‍ഷാട് എന്ന സ്ഥലത്തുള്ള മൈതാനത്തില്‍ വെടിക്കബാത്ത് ചെയ്തുകൊണ്ടിരുന്ന ശിപായികളില്‍ ഒരാള്‍ നിറച്ച തോക്കിലെ തോട്ടായെടുത്ത് മാററുന്നതിന് മറന്നുപോകയും യദൃഛയായി അയാളുടെ കൈതട്ടി കാഞ്ചി ഇളകിവീണ് വെടിതീരുകയും തന്നിമിത്തം സര്‍ജന്‍റ് ഐസക്‍സണ്‍ വെടികൊണ്ട് മരിക്കയും ചെയ്തിരിക്കുന്നു.
ഇംഗ്ലാണ്ടിലെ വെല്‍സുരാജകുമാരനും പത്നിയും ഇന്ത്യാസന്ദര്‍ശനം നടത്തിയ സന്ദര്‍ഭത്തില്‍ സമ്മാനാര്‍ഹന്മാരായികണ്ട പോലീസ്, മജിസ്റ്റീരിയല്‍, ഈ തുറകളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് യഥോചിതം സമ്മാനങ്ങള്‍ നല്‍കിയ കൂട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറലിന് 9447 രൂപാ സമ്മാനം നല്‍കിയിരിക്കുന്നു.
മദിരാശി സംസ്ഥാനത്തെ പള്ളിക്കൂടങ്ങളില്‍ പാഠ്യപുസ്തകങ്ങള്‍ നിശ്ചയിക്കുന്നതിനും വിദ്യാഭ്യാസചട്ടങ്ങള്‍ ചേരാത്ത ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും കൊടുക്കുന്നതിനും *********************************************************
കല്‍ക്കത്താ************************************************************യ പ്രഭാസചന്ദ്രഛത്രജി എന്ന ബംഗാളി അഗ്ന്യസ്ത്രബഹളത്തില്‍ തന്നെ ഒരു ഉപജാപകനെന്ന് അവിടുത്തെ യൂറോപ്യഉദ്യോഗസ്ഥന്‍ സംശയിക്കുന്നതായി കണ്ട് റെയില്‍ പാഥയില്‍ വീഴുകയാല്‍ വണ്ടികയറി മരിച്ചുപോയിരിക്കുന്നു.
ക്ഷാമപീഡിതങ്ങളായ വടക്കന്‍ ഐക്യനാടുകളില്‍ ആഹാരത്തിന് കഴിവില്ലാതെ വരികയാല്‍ കുട്ടികളെ രക്ഷകന്മാര്‍ എട്ടണാവീതംവിലയ്ക്കു വിറ്റുപോകുന്നതായി പഞ്ചാബ് സര്‍വകലാശാലയിലെ ഒരു ബിരുദധാരിയായ ഹരിദ്വാന്‍ പ്രസ്താവിച്ചിരിക്കുന്നു.
പഞ്ചാംഗങ്ങള്‍ ഗണിക്കുന്നതിന് ഒരു പുതിയമാര്‍ഗ്ഗം ആലോചിക്കുന്നതിനായി മിസ്റ്റര്‍ ജസ്റ്റീസ് മിത്രായും മിസ്റ്റര്‍ സാഹിത്യാചാര്യപണ്ഡിതരും മറ്റനേക പണ്ഡിതന്മാരും ചേര്‍ന്ന് കല്‍ക്കത്തയില്‍ ഒരു മഹായോഗം കൂടിയിരിക്കുന്നു.
മേലാല്‍ എഡ്വെഡ് ചക്രവര്‍ത്തിയുടെ തിരുനാള്‍ ആഘോഷം ഇംഗ്ലണ്ടില്‍ നടത്തുന്ന തീയതി തന്നെ ഇവിടേയും നടത്തുന്നതാണ് ഇയ്യാണ്ട് ജൂണ്‍ 26 നു- യാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്
ബംഗാളത്തെ സര്‍ക്കീട്ടുദ്യോഗസ്ഥന്മാര്‍ക്ക് സ്വയം ചലത്ത് (മൊട്ടൊര്‍) വണ്ടികള്‍ ഗവര്‍ന്മേണ്ടില്‍നിന്ന് നല്‍കപ്പെടുന്നതാണെന്ന് അറിയുന്നു.
വിലാസപുരത്തെ രാജാവിനോട് തിരിയെ രാജ്യത്തുപോയി രാജ്യഭാരം കൈയ്യേള്‍ക്കുന്നതിന് ഗവര്‍ന്മേണ്ട് ആജ്ഞാപിച്ചിരിക്കുന്നു.
സര്‍ റെമണ്ട് നൈറ്റ്, ഐ സി എസ്സിനെ ബാംബയിലെ ഹൈക്കോര്‍ട്ട്ജഡ്‍ജിയായി നിയമിച്ചിരിക്കുന്നു.
ലേഡിമിന്‍ടൊ ബാംബേയില്‍നിന്നും കഴിഞ്ഞ ഞായറാഴ്ച സിംലായില്‍ എത്തിയിരിക്കുന്നു.