വരിക്കാരറിവാൻ

  • Published on February 27, 1907
  • Svadesabhimani
  • By Staff Reporter
  • 53 Views

കൊല്ലം  താലൂക്കിലുള്ള പത്രവരി പിരിക്കുന്നതിന് പരവൂർ മിസ്തർ കേ. നാരായണപിള്ളയെയും, കൊട്ടാരക്കര, പത്തനാപുരം മുതലായ താലൂക്കുകളിലേയ്ക്ക് കൊല്ലം  മിസ്തർ കൃഷ്ണപിള്ളയേയും   ഏജൻ്റന്മാരായി നിയമിച്ചു ബില്ലുകളും കൊടുത്തയച്ചിരിക്കുന്നു. ഞങ്ങളുടെ പല മാന്യന്മാരായ പത്ര ബന്ധുക്കളും മുൻകൂറായി, പണമടച്ചും,  ഏജന്റന്മാര്‍ ചെന്നാല്‍ അനാവശ്യ താമസത്തിനും ബുദ്ധിമുട്ടിനും ഇടകൂടാതെ പണം കൊടുത്തും ഞങ്ങളെ സഹായിച്ചു വരുന്നുണ്ട്. ചുരുക്കം ചിലർ ഒന്നും രണ്ടും കൊല്ലങ്ങളിലെ വരിസംഖ്യ കുടിശ്ശിഖ നിറുത്തുകയും, ഏജന്റന്മാര്‍ ചെന്നു ആവശ്യപ്പെട്ടാൽ നിർദ്ദയം പല അവധികൾ പറഞ്ഞും മറ്റും ക്ലേശിപ്പിക്കയും ചെയ്തു വരുന്നതിനാൽ, അങ്ങനെയുള്ളവരുടെ പേരിൽ മുറപ്രകാരം നടവടി എടുത്തു പത്രവില വസൂലാക്കുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാൽ വിവരം മുൻകൂട്ടി അറിയിക്കുന്നു. 

                                                                                                                                                                                                                                                                               മാനേജർ.  

You May Also Like