പുതിയവരവ്
- Published on March 07, 1908
- By Staff Reporter
- 360 Views
കുടകള്‍ ! ബനിയന്‍ !
ജവുളികള്‍ !
ഒരേ വില- കണിശവില.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യോഗ്യമായ
ശീലക്കുടകള്‍.
12 ണ (വാട്ടര്‍പ്രൂഫ്) മുതല്‍ 15 രൂപാ (പട്ട്) വരെ വിലയ്ക്കു ഇവിടെയുണ്ട്. എസ്. ആദംസേട്ട് എന്ന് പേരു അച്ചടിച്ച് എനിക്കായി ഉണ്ടാക്കീട്ടുള്ള കുടകള്‍-
പര്‍ഷ്യാ - വില - 1 ക 10-ണ
250 - കട്ടിക്കമ്പി ,, 1 10
ടി പൊള്ള ,, ,, 1 12
ശിവാജി ,, 1 6
278 ,, 1 4
ജവുളി - പലതരത്തിലുണ്ട്.
നെയിത്തുകാര്‍ക്കു ആവശ്യമുള്ള
ഇഴനൂലുകള്‍, പലതരത്തില്‍ ശേഖരിച്ചു വില്‍ക്കുന്നു. ഒന്നാന്തരം നെയിത്തു കസവുകള്‍ നെയിത്തുകാര്‍ ഇവിടെ നിന്നു വാങ്ങുന്നു.
കസവുചരടുകള്‍, നാടകള്‍ എന്നിവയും
പലമാതിരി ബനിയന്‍—
ചീട്ടിത്തുണികള്‍, ചെക്ക് തുണികള്‍, കൈലേസ്സ്, മഞ്ഞുതൊപ്പി മുതലായ സാമാനങ്ങളും ഇവിടെകിട്ടും.
S. ADAM SAIT,
CHALAI BAZAAR,
Trivandram.
എസ്. ആദംസേട്ട്, ചാലഭജാര്‍,
തിരുവനന്തപുരം.
എന്നു പേര് അച്ചടിച്ചിട്ടുള്ള ശീലക്കുടകള്‍ എനിക്കായി വിശേഷാല്‍ ഉണ്ടാക്കീട്ടുള്ളവയാണെന്നറിവിന്‍. ഒരിക്കല്‍ പരീക്ഷിച്ചാല്‍ പിന്നെ ഇവിടെതന്നെ നിങ്ങള്‍ വരും.
എന്‍റെ കട ചാലയില്‍ വലത്തെ വരിയില്‍. ഇംഗ്ലീഷ്, മലയാളം, തമിഴ്, എന്നീ ഭാഷകളില്‍ എസ്. ആദംസേട്ട്, ജനറല്‍ മര്‍ച്ചന്‍റ് എന്ന് കടയ്ക്കു മുകളില്‍ ബോര്‍ഡ് വച്ചിട്ടുണ്ട്.
കടതെറ്റരുതെ ! കടതെറ്റരുതെ !