1083 - കന്നി 15 -ാ തീയതിയിലെ തിരുവിതാംകൂർ സർക്കാർഗസറ്റിൽ നിന്ന്

  • Published on October 02, 1907
  • By Staff Reporter
  • 274 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

  തിരുവനന്തപുരം ടൌണില്‍ ഹൌസ് സ്കാവഞ്ചിങ്ങ് (അതാതു ഭവനങ്ങളിലെ കക്കൂസുകള്‍ ശുചീകരണം ചെയ്യുന്നതിനുള്ള ഏര്‍പ്പാടു) കിള്ളി പാലത്തിനുപടിഞ്ഞാറും,  കോട്ടയ്ക്കകം പൊലീസ്സ്റ്റേഷനു കിഴക്കും, തമ്പാനൂര്‍ ഏലാമുതല്‍ തൈക്കാട്ടു ആശുപത്രിവരെയുള്ള അതിര്‍ത്തിക്കു തെക്കും, ആറന്നൂരും പുത്തരിക്കണ്ടവും ഏലാകള്‍കള്‍ക്കു വടക്കും ഉള്ള ചാല ഡിവിഷന്‍ ബി. സി. വാര്‍ഡുകളില്‍ കൂടി നടപ്പില്‍ വരുത്തുന്നതാണെന്നും, അതിലേക്ക് റൂള്‍സിന്‍പ്രകാരമുള്ള വരി ഏര്‍പ്പെടുത്തണമെന്നും, 1083 ചിങ്ങം 24നു- കൂടിയ പ. പ. കമ്മിറ്റിയുടെ ഒരു പ്രത്യേക യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ അതിന്മണ്ണം ചാല ഡിവിഷനില്‍ മുന്‍പറഞ്ഞിട്ടുള്ള അതിര്‍ത്തിക്കകത്ത് ഹൌസ് സ്കാവഞ്ചിങ്ങ് ഏര്‍പ്പാടു നടപ്പില്‍വരുത്തണമെന്നും റുള്‍സിന്‍പ്രകാരമുള്ള വരി ഏര്‍പ്പെടുത്തണമെന്നും നിശ്ചയിച്ചിരിക്കുന്നു;

 ഗവര്‍ന്മേണ്ടു എഡ്യൂക്കേഷനല്‍ സെക്രിട്ടരി എന്ന ഉദ്യോഗത്തെ നിറുത്തല്‍ ചെയ്തിരിക്കുന്നതുകൊണ്ട് (എഡ്യുക്കേഷനല്‍) വിദ്യാഭ്യാസ വിഷയകം ആയ എല്ലാ എഴുത്തുകുത്തുകളും മേലാല്‍ ഗവര്‍ന്മേണ്ടു ചീഫ് സെക്രിട്ടരിക്കു അയയ്ക്കേണ്ടതാകുന്നു.

 ഈ വരുന്ന നാട്ടുഭാഷാമുഖ്യപരീക്ഷയ്ക്കുള്ള ക്ഷേത്രഗണിത പാഠവിവരപ്പട്ടികയെ സംബന്ധിച്ച് അപേക്ഷകന്മാര്‍ക്കു ചില സംശയങ്ങള്‍ ജനിച്ചിരിക്കുന്നതായി കാണുന്നതിനാല്‍ മേല്പറഞ്ഞ വിഷയത്തെപ്പറ്റി ഇനി ഒരു പരസ്യം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുവരെ ടി പരീക്ഷയ്ക്കു ഇപ്പോഴുള്ള ക്ഷേത്രഗണിത വിവരപ്പട്ടിക തന്നെ നടപ്പില്‍ ഇരിക്കുന്നതാകുന്നു.

 മ. രാ. രാ. കേ. നാരായണന്‍പണ്ഡാല ബി. എ. ബി. എല്‍ -നു പകരം 4ാം ഗ്രേഡ് തഹശില്‍ദാരായി തിരുവല്ലാ താലൂക്കു സബ് പ്രോട്ടം 4ാംഗ്രേഡ് തഹശില്‍ദാര്‍ മ. രാ. രാ. കേ. പപ്പുപിള്ള ബി. ഏ. യെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

മിസ്തർ കേ. പപ്പുപിള്ള ബി. ഏ. ക്കു പകരം സബ്പ്രൊട്ടം 4ാം ഗ്രേഡ് തഹശില്‍ദാരായി.......................................

 മിസ്റ്റര്‍ കെ ശങ്കുണ്ണിപ്പിള്ളയ്ക്കു പകരം കായങ്കുളം സബ് പ്രോട്ടം 2ാം ക്ലാസു മജിസ്ട്രേട്ടായി ചെങ്കോട്ട സബ് പ്രോട്ടം മജിസ്ട്രേട്ടു മുന്‍സിഫ്  മിസ്തര്‍ എസ്. വെങ്കിടാചലം അയ്യര്‍ ബി. എ. ബി. എല്‍ നെ നിയമിച്ചിരിക്കുന്നു.

 മിസ്തര്‍ എസ് വെങ്കിടാചലം അയ്യര്‍ ബി. എ, ബി എല്‍-നു പകരം ചെങ്കോട്ട മജിസ്ട്രേട്ടു മുന്‍സിപ്പായി തിരുവനന്തപുരം ഡിസ്ട്രിക്ട് കോര്‍ട്ടു ശിരസ്തദാര്‍ മിസ്തര്‍ ആര്‍. പപ്പുപിള്ള ബി.എ, ബി. എല്‍ നെ നിയമിച്ചിരിക്കുന്നു.

 മാ. രാ. രാ. കേ. നാരായണന്‍പണ്ടാല ബി.ഏ, ബി. എല്‍-നു പകരം കരുനാഗപ്പള്ളി തഹശീല്‍ദാരും 2ാം ക്ലാസു മജിസ്ട്രേട്ടും ആയി ഇപ്പോള്‍ സെറ്റില്‍മെന്‍റു അസിസ്റ്റന്‍റുകാര്യംവിചാരിക്കുന്ന  മ. രാ. രാ എന്‍-നാരായണപിള്ള ബി.ഏ. യെ നിയമിച്ചിരിക്കുന്നു.You May Also Like