ഹജൂരാപ്പീസ് ജീവനക്കാർ

  • Published on April 30, 1909
  • By Staff Reporter
  • 429 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

രാജ്യഭരണകർത്താക്കന്മാർ പ്രതിജ്ഞാലംഘനം ചെയ്യുന്ന പക്ഷത്തിൽ അവരെക്കുറിച്ചു് ഭരണീയന്മാർക്കും അന്യന്മാർക്കും ഉള്ള വിശ്വാസവും ബഹുമാനവും അസ്തമിക്കുന്നതാണെന്ന് ഞങ്ങൾ ഇതിനിടെ പ്രസംഗവശാൽ പറഞ്ഞിരുന്നുവല്ലൊ. ഈ വിഷയത്തിൽ, തിരുവിതാംകൂർ ദിവാൻ മിസ്റ്റർ രാജഗോപാലാചാരി, ബഹുജനങ്ങൾ അദ്ദേഹത്തെപ്പറ്റി വരിച്ചിരുന്ന ആശകൾക്കു വിപരീതമായി പാപികളുടെ ഗണത്തിൽ ഉൾപ്പെടുന്നതിനു തക്ക അപക്രമങ്ങൾ കാട്ടി വരുന്നുണ്ടെന്നും ഞങ്ങൾ വ്യസനിച്ചിരുന്നു. തങ്ങളെക്കുറിച്ച് ഇതരന്മാർ ഉന്നതമായ അഭിപ്രായം കൊണ്ടിരിക്കണമെന്നുള്ള അഭിവാഞ്ഛയാൽ, കാഴ്ച്ചക്കു മോഹനങ്ങളായ പ്രമാണങ്ങളെ തങ്ങളുടെ പ്രവൃത്തി പ്രമാണങ്ങളായി വിജ്ഞാപനം ചെയ്യുന്ന ഒരു വക രാജ്യതന്ത്രജ്ഞന്മാർ ഉണ്ട്. അവർ; ആന്തരമായ ഉദ്ദേശത്താൽ സ്വാഭിലാഷ സാധനത്തിൽ ഓരോരോ പ്രമാണങ്ങളെ പ്രകടിപ്പിക്കയും, ഇവ പരസ്പരം വിപരീതങ്ങളല്ലാ എന്നു കാണിപ്പാൻ വേണ്ടി ഓരോരോ സമാധാനങ്ങൾ പറകയും ചെയ്യുന്നത് അവരുടെ ശീലമാണ്. സർക്കാരുദ്യോഗങ്ങളിൽ സ്വദേശികളെ നിയമിക്കയന്ന്യേ, പരദേശികളെ നിയമിച്ചുകൂടാ എന്നു ഒരു നിബന്ധന ഏതൊരു സംസ്ഥാനത്തും എപ്പൊഴും സ്വീകാരയോഗ്യമായിരിക്കയില്ലാ എന്നുള്ളതിൽ രണ്ടു പക്ഷത്തിന് ഇടയില്ലാ. ഒരുദ്യോഗത്തിന് അത്യാവശ്യമായ യോഗ്യത തികഞ്ഞവരായി ഒരു സ്വദേശിയും ഒരു പരദേശിയും അപേക്ഷക്കാർ ഉണ്ടായിരുന്നാൽ, പരദേശിയെ വിടുകയും, സ്വദേശിയെ നിയമിക്കയും ചെയ്യുന്നത് തന്നെയാണ് യുക്തമായ നടവടി. ഉദ്യോഗം നടത്തുന്നതിനു വേണ്ടി ആളുകളെ കരുതുകയല്ലാതെ, ആളുകൾക്കു വേണ്ടി ഉദ്യോഗങ്ങൾ കരുതുവാൻ ഗവർന്മേണ്ടിനു് ആവശ്യമില്ലെന്നിരിക്കുമ്പോൾ, ഒരുദ്യോഗത്തിനു് യോഗ്യതത്തികവുള്ള ഒരു പരദേശിയെ കളഞ്ഞിട്ട് യോഗ്യതക്കുറവുള്ള ഒരു സ്വദേശിയെ, സ്വദേശിയെന്ന സമാധാനത്തിന്മേൽ നിയമിക്കുന്നത് യുക്തമായുള്ളതല്ലാ. സർക്കാരുദ്യോഗ നിയമന കാര്യങ്ങളിൽ ഈ പ്രമാണങ്ങളെ ശരിയായി അനുഷ്ഠിച്ചാൽ, സ്പർദ്ധയ്ക്കു ന്യായമായ അവകാശം ഇല്ല തന്നെ. എന്നാൽ, ഈ പ്രമാണങ്ങളെ വിസ്മരിച്ച് സ്വേച്ഛാസാധനത്തിനു തുനിയുമ്പോൾ, പലർക്കും സ്പർദ്ധാസംരംഭം ജനിക്കുന്നത് സ്വഭാവികവുമാണ്. മിസ്റ്റർ രാജഗോപാലാചാരി, ഹജൂർ കച്ചേരിയിലെ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ ചുമതലയൊക്കെ ചീഫ് സെക്രട്ടറിയെ ഏല്പിച്ചിരിക്കുന്നതാണെന്ന് നടവടികളാൽ ഊഹിക്കേണ്ടിവരുന്നുണ്ടെങ്കിലും; ചിലപ്പൊൾ പ്രമാണനിഷ്ഠയില്ലാതെ പ്രവർത്തിക്കുന്നതായി കാണപ്പെടുന്നതു ശോചനീയം തന്നെയാണ്. ഹജൂരാഫീസിൽ ഒഴിവാക്കുന്ന പലേ ജോലികൾക്കും ഓരോരോ ഗ്രാഡ്വേറ്റുകളെ സബ് പ്രോട്ടം, ആക്ടിങ്, എന്നും മറ്റും വിശേഷണത്തോടുകൂടി നിയമിച്ച് എത്രയോ കാലം താണ ശമ്പളത്തിൽ വച്ച് കഷ്ടപ്പെടുത്തുന്നു എന്ന സംഗതി വിസ്മരിക്കത്തക്കതല്ലാ. മറ്റുള്ള വകുപ്പുകളിൽ ശമ്പളക്കൂടുതൽ കൊടുത്തിട്ടും, ഹജൂരാഫീസിൽ ഗ്രാഡ്വേറ്റുകൾ ശമ്പളക്ഷാമം കൊണ്ട് കഷ്ടപ്പെടണമെന്ന് വിചാരിക്കുന്നത്, തലമറന്നു എണ്ണ തേക്കുന്ന സമ്പ്രദായമല്ലയോ എന്നു് ഞങ്ങൾ സംശയിക്കുന്നു. സംസ്ഥാനത്തിലെ സകല വകുപ്പുകളിലേക്കുമുള്ള എഴുത്തുകുത്തുകളുടെ ഉല്പത്തിസ്ഥാനം ഹജൂരാഫീസാണ്: അതു നടത്തുന്നവർക്കു ജോലി ചെയ്യാൻ തക്ക ആരോഗ്യവും സുഖവും ഉണ്ടായിരിക്കേണ്ടത് എത്രയോ ആവശ്യവുമാണ്. ദിവാൻജിയുടെ ശ്രദ്ധ ഇതിൽ പതിയാത്തതോ കഷ്ടമാണെന്നിരിക്കട്ടെ. ഒഴിവ് വരുന്ന ജീവനങ്ങൾക്ക് അതാതു വകുപ്പിൽ യോഗ്യതക്കൂടുതലും സർവീസുമുള്ളവർക്കു അവകാശമുറയ്ക്കു കയറ്റം കൊടുക്കേണ്ടതിനു പകരം, മറ്റു വകുപ്പുകളിൽ നിന്നു ഓരോരുത്തരെ "കുത്തിയെടുത്തു" നിയമിക്കുന്നത് തന്നെ യുക്തമായ നയമല്ലാ: ഇതിലുമപ്പുറം, ഇഷ്ടന്മാരുടെ ശിപാർശക്കത്തുകളോടുകൂടി വരുന്ന അന്യന്മാരെ, വളരെക്കാലത്തെ സർവീസും യോഗ്യതയുമുള്ള ജീവനക്കാരുടെ അവകാശങ്ങളെ തടഞ്ഞുങ്കൊണ്ട്, വലിയ ശമ്പളം കൊടുത്തു നിയമിക്കുന്നത്, തൽകർത്താവു പ്രമാണ സ്ഥൈര്യമില്ലാത്ത ഒരു വ്യാജതന്ത്രക്കാരനാണെന്ന് ഉൽഘോഷിക്കുന്നതിന് തുല്യവുമാണ്. ഹജൂർ കച്ചേരിയിലെ ചില പഴമപരിചയക്കാരായ ജീവനക്കാരെ വല്ലതും അടുത്തൂൺ കൊടുത്ത് പിരിച്ചയയ്ക്കുവാൻ ആലോചിക്കുന്നുണ്ടെന്നും, ഈ ഒഴിവുകളിൽ, മറുനാടുകളിൽ നിന്നും ശിപാർശക്കത്തുകളും കൊണ്ട് വന്നിട്ടുള്ള ചില ചെറുപ്പക്കാരെ, ഇവിടെയുള്ള യുവാക്കന്മാരായ ജീവനക്കാരുടെ "തലയ്ക്കു മീതെ" നിശ്ചയിപ്പാൻ ഭാവമുണ്ടെന്നും ചില കേൾവികൾ ഇപ്പോൾ പ്രബലപ്പെട്ടു വരുന്നതുകൊണ്ടാണ് ഞങ്ങൾ ഇത്രയും പറയേണ്ടിവന്നത്.         

Employees of the Collectorate

  • Published on April 30, 1909
  • 429 Views

It may be recalled that in one of our earlier editorials we had pointed out that people would lose their belief and respect for the rulers if they violated the principles by which they are bound to act. We had also expressed our regret regarding the fact that Mr. Rajagopalachari, the Diwan of Travancore, was acting in a manner which was counter to the hopes and trust people had placed in him. There is a class of rulers who will notify certain ‘apparently attractive principles’ as their own in the hope of winning the esteem and high opinion of others. They often act differently from their expressed principles and try to justify both the behaviours with lame excuses. There can be no two opinions that no foreigner shall be appointed in place of a native in government service in a state, if a suitable native applicant for the same post is already there. The rational approach in this matter will always be choosing the native applicant over the foreign job seeker if the former is also equally qualified for the position. As a government is expected to appoint people to run office rather than creating posts for people of their choice, it is also not at all sensible for them to exclude a foreigner who is perfectly qualified for a particular job in favour of a native on the strength of his being a native alone. If these principles are adhered to, there will not be any space for rivalry in this regard.

However, when rulers behave autocratically, forgetting these principles, it is quite natural that it leads to rivalry among many people. Though it can be inferred from Mr. Rajagopalachari’s actions that he has transferred the responsibility of appointing employees at the collectorate to the Chief Secretary, it is certainly deplorable to see at times that his actions are bereft of any principles. The practice of posting officers temporarily, designating such posts as ‘sub pro tem,’ ‘acting’ etc. and putting them to much difficulty cannot be forgotten either. Even though officers in other departments have been given increments in their pay, the approach of the government towards the graduate officers at the Collectorate has neither rhyme nor reason. It is from the Collectorate that communications to all other government offices in the state originate. Hence, it is indispensable that the government provide the officers at the Collectorate with all facilities so that they can maintain their health and comfort without any hitch.

It is deplorable that the Diwan’s attention does not fall on this. It is not a rational policy to 'import' officers from other departments to fill vacancies, instead of promoting highly qualified and experienced officers to higher posts as and when suitable vacancies for such promotions arise. On top of that, the action of appointing those who come with letters of recommendation at higher pay, overlooking the claims of the others with equally suitable qualifications for the same posts, also serves to show that the appointing authority is a trickster without any principles. We had to say so much about this matter, against the backdrop of reports gaining strength that the authorities are contemplating to retire the experienced ‘old guards’ at the Collectorate on superannuation so that young men from other states, who have come with letters of recommendation, can be brought in to fill vacancies thus created.

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like