അഗ്രശാലാ പരിഷ്‌കാരം - 3

  • Published on July 23, 1909
  • By Staff Reporter
  • 779 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കഴിഞ്ഞ ലക്കം പത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ദോഷങ്ങളെ നിർമൂലമാക്കുന്നതായാൽ, അഗ്രശാലയിലേക്ക് വേണ്ടിവരുന്ന ചിലവ് വളരെ ചുരുങ്ങുമെന്നുള്ളതിൽ സന്ദേഹമില്ലാ. ബ്രാഹ്മണരിൽ മാന്യനിലയിലുള്ളവർ ഏറെക്കുറെ ഈ ധർമ്മാന്നത്തെ ഭുജിക്കുവാൻ ആഗ്രഹിക്കുന്നവരല്ലെന്നു പറഞ്ഞേ കഴിയൂ. അഗ്രശാലയെ ശരണീകരിച്ചിരിക്കുന്ന ബ്രാഹ്മണർ, വേറെ യാതൊരു തൊഴിലുമില്ലാതെ, ധർമ്മ ദാനത്തിൽ അവലംബം വച്ചുങ്കൊണ്ട് ജീവിതത്തെ വൃഥാവ്യയം ചെയ്യുന്നവരായി കാണപ്പെടുന്നതാണ്. ഗവർന്മെണ്ടിന്റെ ഈ അവസ്ഥ അവരെ അലസന്മാരാക്കിത്തീർക്കുകയും, ഒരു സമുദായത്തിന്നു വ്യാപരിക്കുവാനുള്ള ശക്തിയെ മൃതപ്രായമാക്കി സമുദായത്തിന്നു ഏറെക്കുറെ ജാഢ്യം ഉണ്ടാക്കുകയും ചെയ്യുന്നതാകുന്നു. വിശേഷിച്ചും, പ്രജകളിൽ, കരം കൊടുക്കുന്നവർ ഒരു പ്രത്യേക സമൂഹത്തിന്നു ധർമ്മാന്നം കൊടുപ്പാൻ വേണ്ടി പ്രയത്നം ചെയ്യേണ്ടതായും, ധർമ്മം അനുഭവിക്കുന്നവർ വേല ചെയ്യാനാവശ്യമില്ലാത്തതായും ഗവർന്മെണ്ട് ഭേദവിചാരം ചെയ്യുന്നു എന്നുള്ള പരാതിക്കും, പ്രജാസമൂഹങ്ങൾക്ക് തമ്മിൽ അസൂയയ്ക്കും വിരോധത്തിനും ഹേതുവാകുകയും ചെയ്യുന്നുണ്ട്. ഈ വിരോധവും അസൂയയും മറ്റു മനോവികാരങ്ങളും മുളയ്ക്കുന്നതിനുള്ള വിശേഷകാരണം, മറ്റു ജാതിക്കാരോടൊപ്പം സർക്കാർ പണികളിലും, കച്ചവടം മുതലായ പ്രവർത്തികളിലും ഏർപ്പെട്ട് നടക്കുന്നവർക്കുകൂടെ, അവരുടെ ജോലിക്കു കിട്ടുന്ന പ്രതിഫലം കൊണ്ട് നിത്യവൃത്തിച്ചെലവു നോക്കേണ്ട ആവശ്യമില്ലാതെ, ധർമ്മമായി ചോറു കൊടുക്കുന്നു എന്നുള്ളതാണ്. ഈ ധർമ്മസ്ഥാപനങ്ങൾ ആദ്യം സ്ഥാപിച്ചപ്പോൾ, സാക്ഷാൽ ബ്രാഹ്മണധർമ്മങ്ങളെ ആചരിക്കുന്നവരെ മാത്രം സഹായിക്കണമെന്നേ ഉദ്ദേശമുണ്ടായിരുന്നുള്ളു; ബ്രാഹ്മണധർമ്മമോ ലോകക്ഷേമം വളർത്തുന്നതിനു വേണ്ടി തങ്ങളുടെ പക്കലുള്ള ജ്ഞാന സഞ്ചയത്തെ ലോകർക്ക് ഉപദേശിച്ചു കൊടുത്ത്, അങ്ങനേ ജീവിതം നയിക്കുക എന്നതായിരുന്നു. ഈശ്വരവിചാരപരമായ ആ ജീവിതമാതൃക, പണസമ്പാദനലോഭത്തിങ്കൽ പെട്ട് വ്യാമോഹപ്പെടുന്ന ഇക്കാലത്തെ ബ്രാഹ്മണർ ദുർല്ലഭമായിട്ടേ പിന്തുടരുന്നുള്ളു. ഇക്കാലത്തു്, പണം കിട്ടുന്ന ഏതൊരു തൊഴിലിനും പോകുവാൻ ബ്രാഹ്മണർക്ക് മടിയില്ലാതിരിക്കുമ്പോൾ, ഊട്ടുപുരകളുടെ പരിപാലനത്തിന് പൂർവാചാരത്തെ മാർഗ്ഗദർശകമായി കരുതേണ്ട ആവശ്യമെന്താണുള്ളത്? അതിനാൽ, ബ്രഹ്മധ്യാനനിരതന്മാരായി, പരമാർത്ഥത്തിൽ സദാചാര  നിഷ്ഠന്മാരായി, ലോകക്ഷേമാർത്ഥം സ്വാർത്ഥ തല്പരതയെ വെടിഞ്ഞ് ജീവിക്കുന്ന ബ്രാഹ്മണർക്കല്ലാതെ, സുരാപാനം, മോഷണം, ചൂതുകളി, വ്യഭിചാരം, സ്ത്രീജനദ്രോഹം, പരോപദ്രവം മുതലായ കുറ്റങ്ങൾ ചെയ്‌തു ബ്രാഹ്മണധർമ്മം വിട്ടു നടക്കുന്നവർക്കും, ഇതരന്മാരോടൊപ്പം പണാർജ്ജനത്തിന്നായി ഓരോരോ തൊഴിലുകളിൽ പ്രവേശിച്ചിരിക്കുന്നവർക്കും കൂടെ ധർമ്മമായി ഭക്ഷണം കൊടുക്കുന്നതിന് അനുവദിക്കുന്നത് രാജധർമ്മമല്ലാ. ഈ ഭാഗമത്രയും, അപാത്രദാനത്തിന്‍റെ അയുക്തതയെ കാണിക്കുന്നതു മാത്രമാണ്. ഇനി, ഈ ധർമ്മം നിമിത്തമുള്ള ദൂഷണത്തെ ചിന്തിക്കുക . ഊട്ടുപുരകളുമായുള്ള സമ്പർക്കം ബാലികാബാലകന്മാരുടെ മൃദുമനസ്സിനെ ദൂഷ്യപ്പെടുത്തുന്നതാണെന്നും, അതിനാൽ സ്‌കൂൾ വിദ്യാർഥികൾക്കു ഊട്ടിൽ ചോറ് കൊടുത്തുകൂടുന്നതല്ലാ എന്നും, മിസ്റ്റർ രാമചന്ദ്ര റാവു തന്റെ ധർമ്മസ്ഥാപന റിപ്പോർട്ടിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ സിദ്ധാന്തം ഇവിടെയും പറ്റുന്നതു തന്നെയാണ്. ബാലികാബാലകന്മാരെയുടെ മനസ്സു ഉറച്ചിട്ടില്ലാത്തതിനാൽ ദൂഷ്യപ്പെടുവാനിടയാകുന്നതുപോലെ, ദുഷ്പ്രലോഭനങ്ങക്കു വശപ്പെട്ടു പോകാവുന്ന സ്ത്രീജനങ്ങളുടെ മനസ്സ് ദുർവൃത്തികളിലേക്ക് ചായുവാനും ഈ അഗ്രശാല കാരണമാകുന്നുണ്ട്. ധർമ്മാന്നം അനുഭവിച്ചും, മനസ്സിനാകട്ടെ ശരീരത്തിനാകട്ടെ ന്യായവും നിർദ്ദോഷവുമായ ജോലിയൊന്നുമില്ലാതെയും ഇരിക്കുന്ന പലേ വിധവകളും, അഗ്രശാലയുടെ പരിസരങ്ങളിൽ പാർത്തു ദുർജ്ജീവിതം നയിക്കാൻ ഇടയാകുന്നുണ്ട്. ഇവർ നിമിത്തം മറ്റു സ്ത്രീജനങ്ങൾക്കും വൃഥാപവാദത്തിന് സംഗതിയാകുന്നുമുണ്ട്. ഞങ്ങളുടെ അഭിപ്രായം സ്ത്രീജനങ്ങളെ അഗ്രശാലയിൽ ഉണ്ണുവാൻ അനുവദിച്ചുകൂടാ എന്നാകുന്നു. ഇങ്ങനെ ഒരു നിർബന്ധം വിധവകൾക്കു വിശേഷിച്ചും വ്യസനത്തിനിടയാകുമെങ്കിലും, അവരുടെ കഷ്ടജീവിതത്തെ വീണ്ടെടുക്കുവാൻ, വിധവാശ്രമങ്ങൾ ഏർപ്പെടുത്തീട്ടോ മറ്റോ അവർക്ക് നിത്യവൃത്തിക്ക് മാർഗ്ഗമുണ്ടാക്കിക്കൊടുക്കുകയാണ് ഉത്തമമെന്ന് ഞങ്ങൾക്കു തോന്നുന്നു. സ്ത്രീകൾ, വിദ്യാർത്ഥികൾ, സർക്കാർ പണിക്കാർ, കച്ചവടം മുതലായ തൊഴിലുകളിൽ ഏർപ്പെട്ടവർ ഇത്തരക്കാർക്കു അഗ്രശാലയിൽ ചോറു കൊടുക്കുന്നതല്ലെന്ന് നിർബന്ധിച്ചാൽ, പിന്നെ, വെറും ദരിദ്രന്മാരും വഴിപോക്കരും മാത്രമേ ഊണിന്നു ഉണ്ടാകുവാൻ തരമുള്ളു. ഇവർക്കായിട്ട് അത്രയേറെ ചെലവും വേണ്ടി വരികയില്ലാ; ചെലവു ചുരുങ്ങുമ്പൊൾ, അതിലേക്കുള്ള സിൽബന്ധികളുടെ എണ്ണവും ചുരുക്കാമെന്നുള്ളതാണ്. ചില്ലറ ശമ്പളങ്ങളിൽ അനേകം പേരെ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ, അവർക്കു അഴിമതി ചെയ്യാൻ ദുർമ്മോഹമുണ്ടാകാതിരിക്കത്തക്കവണ്ണം കൂടുതൽ ശമ്പളത്തിൽ ഏതാനും പേരെ നിയമിക്കുകയാണ് ഭേദം. ഈ വഴിയായുള്ള നിഷ്ഠന്മാരായി, ലോകക്ഷേമാർത്ഥം സ്വാർത്ഥ തല്പരതയെ വെടിഞ്ഞ് ജീവിക്കുന്ന ബ്രാഹ്മണർക്കല്ലാതെ, സുരാപാനം, മോഷണം, ചൂതുകളി, വ്യഭിചാരം, സ്ത്രീജനദ്രോഹം, പരോപദ്രവം മുതലായ കുറ്റങ്ങൾ ചെയ്‌തു ബ്രാഹ്മണധർമ്മം വിട്ടു നടക്കുന്നവർക്കും, ഇതരന്മാരോടൊപ്പം പണാർജ്ജനത്തിന്നായി ഓരോരോ തൊഴിലുകളിൽ പ്രവേശിച്ചിരിക്കുന്നവർക്കും കൂടെ ധർമ്മമായി ഭക്ഷണം കൊടുക്കുന്നതിന് അനുവദിക്കുന്നത് രാജധർമ്മമല്ലാ. ഈ ഭാഗമത്രയും, അപാത്രദാനത്തിന്‍റെ അയുക്തതയെ കാണിക്കുന്നതു മാത്രമാണ്. ഇനി, ഈ ധർമ്മം നിമിത്തമുള്ള ദൂഷണത്തെ ചിന്തിക്കുക . ഊട്ടുപുരകളുമായുള്ള സമ്പർക്കം ബാലികാബാലകന്മാരുടെ മൃദുമനസ്സിനെ ദൂഷ്യപ്പെടുത്തുന്നതാണെന്നും, അതിനാൽ സ്‌കൂൾ വിദ്യാർഥികൾക്കു ഊട്ടിൽ ചോറ് കൊടുത്തുകൂടുന്നതല്ലാ എന്നും, മിസ്റ്റർ രാമചന്ദ്ര റാവു തന്റെ ധർമ്മസ്ഥാപന റിപ്പോർട്ടിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ സിദ്ധാന്തം ഇവിടെയും പറ്റുന്നതു തന്നെയാണ്. ബാലികാബാലകന്മാരെയുടെ മനസ്സു ഉറച്ചിട്ടില്ലാത്തതിനാൽ ദൂഷ്യപ്പെടുവാനിടയാകുന്നതുപോലെ, ദുഷ്പ്രലോഭനങ്ങക്കു വശപ്പെട്ടു പോകാവുന്ന സ്ത്രീജനങ്ങളുടെ മനസ്സ് ദുർവൃത്തികളിലേക്ക് ചായുവാനും ഈ അഗ്രശാല കാരണമാകുന്നുണ്ട്. ധർമ്മാന്നം അനുഭവിച്ചും, മനസ്സിനാകട്ടെ ശരീരത്തിനാകട്ടെ ന്യായവും നിർദ്ദോഷവുമായ ജോലിയൊന്നുമില്ലാതെയും ഇരിക്കുന്ന പലേ വിധവകളും, അഗ്രശാലയുടെ പരിസരങ്ങളിൽ പാർത്തു ദുർജ്ജീവിതം നയിക്കാൻ ഇടയാകുന്നുണ്ട്. ഇവർ നിമിത്തം മറ്റു സ്ത്രീജനങ്ങൾക്കും വൃഥാപവാദത്തിന് സംഗതിയാകുന്നുമുണ്ട്. ഞങ്ങളുടെ അഭിപ്രായം സ്ത്രീജനങ്ങളെ അഗ്രശാലയിൽ ഉണ്ണുവാൻ അനുവദിച്ചുകൂടാ എന്നാകുന്നു. ഇങ്ങനെ ഒരു നിർബന്ധം വിധവകൾക്കു വിശേഷിച്ചും വ്യസനത്തിനിടയാകുമെങ്കിലും, അവരുടെ കഷ്ടജീവിതത്തെ വീണ്ടെടുക്കുവാൻ, വിധവാശ്രമങ്ങൾ ഏർപ്പെടുത്തീട്ടോ മറ്റോ അവർക്ക് നിത്യവൃത്തിക്ക് മാർഗ്ഗമുണ്ടാക്കിക്കൊടുക്കുകയാണ് ഉത്തമമെന്ന് ഞങ്ങൾക്കു തോന്നുന്നു. സ്ത്രീകൾ, വിദ്യാർത്ഥികൾ, സർക്കാർ പണിക്കാർ, കച്ചവടം മുതലായ തൊഴിലുകളിൽ ഏർപ്പെട്ടവർ ഇത്തരക്കാർക്കു അഗ്രശാലയിൽ ചോറു കൊടുക്കുന്നതല്ലെന്ന് നിർബന്ധിച്ചാൽ, പിന്നെ, വെറും ദരിദ്രന്മാരും വഴിപോക്കരും മാത്രമേ ഊണിന്നു ഉണ്ടാകുവാൻ തരമുള്ളു. ഇവർക്കായിട്ട് അത്രയേറെ ചെലവും വേണ്ടി വരികയില്ലാ; ചെലവു ചുരുങ്ങുമ്പൊൾ, അതിലേക്കുള്ള സിൽബന്ധികളുടെ എണ്ണവും ചുരുക്കാമെന്നുള്ളതാണ്. ചില്ലറ ശമ്പളങ്ങളിൽ അനേകം പേരെ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ, അവർക്കു അഴിമതി ചെയ്യാൻ ദുർമ്മോഹമുണ്ടാകാതിരിക്കത്തക്കവണ്ണം കൂടുതൽ ശമ്പളത്തിൽ ഏതാനും പേരെ നിയമിക്കുകയാണ് ഭേദം. ഈ വഴിയായുള്ള “കൊള്ള“യും ഇല്ലാതാക്കുവാൻ കഴിയുന്നു. അരി കോപ്പ് (സ്വയം പാകം) കൊടുപ്പിലും പകർച്ച കൊടുപ്പിലും കൈമുറുക്കി പിടിക്കേണ്ടതായിട്ടുണ്ട്. അഗ്രശാലയിൽ ഉണ്ണാൻ പാടില്ലാഞ്ഞ് സ്വയം പാകത്തിന്നു അരിയും കോപ്പും വാങ്ങിക്കയും, അഗ്രശാലയിൽ കയറി ഊണു കഴിക്കയും ചെയ്യുന്നവരായും; ഊണു കഴിക്കാത്തവരായും പലരുണ്ട്. ഇവരുടെ സംഖ്യ ഇപ്പൊൾ എത്രയോ മടങ്ങു വർദ്ധിച്ചിരിക്കുന്നു . ഉദ്യോഗസ്ഥന്മാരുടെയും ധാരാളം പണം വരവുള്ളവരുടെയും കുഡുംബങ്ങളിലേക്കുകൂടെ സ്വയം പാകം കൊടുക്കാറുള്ളതായി അറിയപ്പെട്ടിട്ടുണ്ട്. ഈ ഏർപ്പാടും നിശ്ചയമായും പരിഷ്കരിക്കേണ്ടതാണ്. ചോറും കറികളും പകർച്ചയായി കൊടുക്കുന്നത് തീരെ ആക്ഷേപാർഹമായ വിധത്തിൽ ഉള്ള നടവടിയാണ്. വലിയ ശമ്പളമുള്ള സർക്കാർ ജീവനക്കാർക്കു ഇതു തീരെ അനുചിതമായ ധർമ്മദാനവുമാണ്. ഈ പകർച്ചകൾ ഈ നഗരത്തിൽ പലേ ദുർവ്യാധികളെ വിളയിക്കുന്ന വയലുകളാണ്; എന്തെന്നാൽ, അഗ്രശാലയിൽ വെച്ച് തയ്യാറാക്കുന്ന ചോറും കറികളും എത്രയോ വഷളാണെന്നു നാം അറിഞ്ഞിട്ടുള്ളതാണല്ലൊ. ഇവയെ തീരെ നിർത്തൽ ചെയ്യേണ്ടതാവശ്യമാകുന്നു: അങ്ങനെ ചെയ്താൽ, അത്രയും ചോറും കറികളും ഉണ്ടാക്കുവാനുള്ള യത്നം ചുരുങ്ങും; പ്രയത്നക്കാരുടെ സംഖ്യയും ചുരുക്കാം. പിന്നെ വേല ചെയ്യാൻ പാടില്ലാത്ത അംഗവികലന്മാരായവർക്കും തീരെ ദരിദ്രന്മാർക്കും അല്ലാതെ, മറ്റാര്‍ക്കും പകർച്ച ഏർപ്പാട് ധർമ്മാനുസൃതമല്ലതാനും. ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങൾ അഗ്രശാലയിൽ ഉടനടി ചെയ്യാതെ, ഈ നഗരത്തിന് പുറമെയുള്ള ഊട്ടുകളെ നിറുത്തുകയോ പരിഷ്കരിക്കയൊ ചെയ്യുന്നതുകൊണ്ട് പറയത്തക്ക വിശേഷാൽ ഗുണമില്ലാ. ഞങ്ങൾ മുമ്പ് പറഞ്ഞിട്ടുള്ളതിന്മണ്ണം, പുറമെ നിന്നുള്ള ധർമ്മാന്നഭുക്പ്രവാഹം ഈ നഗരത്തിൽ തിക്കിത്തിരക്കി വരും മുമ്പ്, അതിലെക്കുള്ള മാർഗ്ഗങ്ങൾ അടയ്ക്കുവാനാണ് ഭരണപരിഷ്കാരകർത്താക്കന്മാർ അവശ്യം ശ്രദ്ധിക്കേണ്ടത്. 

Reforming the Temple dining hall -3

  • Published on July 23, 1909
  • 779 Views

There is no doubt that if the disadvantages highlighted in the last issue of the newspaper were to be addressed, the operational costs of the dining hall would be significantly reduced. It must be said that, among the Brahmins who hold respectable positions, except a few, there is an unwillingness to partake in this system of free food. The Brahmins who rely solely on the dining hall, without any other occupation, are often viewed as wasting their lives by depending on such charitable handouts. Such government practices tend to induce a sense of lethargy and render the community nearly docile, extinguishing the will to actively engage and contribute. Especially when there is a complaint that the government expects taxpayers to exert themselves to provide charity to a specific community, while those receiving assistance are not encouraged to work. This situation breeds jealousy and animosity among the populace. The specific reason behind the emergence of these feelings of enmity, jealousy, and other emotions is that those, along with individuals from other castes engaged in government work, trade etc., do not need to spend any portion of their wages for daily expenses; that they receive food as a form of charity. Just as the minds of boys and girls are not yet fully developed and may be susceptible to corruption, so too are the minds of women. They may be vulnerable to both evil temptations and vices through their association with these dining halls. Many widows, who receive free food without engaging in any fair and blameless work for their mind or body, reside on the premises of the dining halls and lead a wayward life. Due to their behaviour, other women are also unfairly subjected to criticism. Our opinion is that women should not be allowed to eat at the dining halls. While recognizing that such a compulsion may be particularly distressing for widows, we believe it is more beneficial to offer them opportunities for daily work. This could be achieved through the establishment of a widow's hospice or by other means, providing them a chance to regain purpose and dignity in their lives. If it is insisted that women, students, government workers, people engaged in trade etc., are not to be provided food in the dining halls, then only the poor and travellers will remain to dine there. It will not incur a significant expense for them; as the cost decreases, the number of people employed to cater for it can also be reduced.

It is preferable to appoint a few individuals on higher salaries rather than appointing many individuals on lower salaries to reduce the likelihood of corruption. In this way, the "loot" can also be eliminated. The supply of rice and grocery for self-cooking and takeaways should be strictly controlled. When these charitable institutions were initially established, their primary purpose was to assist those who sincerely practised Brahminical rituals. The fundamental principle of a Brahmin's life was to contribute to the betterment of the world by imparting knowledge to the people. Today's Brahmins, often swayed by the allure of wealth, seldom adhere to that virtuous way of life. In a time when Brahmins readily take up various salaried occupations, is there still a need to uphold old customs as a guide for the operation of dining halls? Hence, it is the Royal duty to allow only those Brahmins who lead righteous lives, display unwavering moral integrity, and dedicate themselves to the welfare of the world without selfish motives, to partake in charitable offerings. Those who forsake the Brahmin way of life for diverse professions and engage in transgressions such as drunkenness, theft, gambling, adultery, and harming others, including women, should not be included in this charitable practice.

All these passages merely show the impropriety of the charity handouts. Now, consider the deterioration caused by this practice. Mr. Ramachandra Rao has stated in his report on charitable institutions that the impressionable minds of girls and boys who come in contact with dining halls may be negatively influenced. Therefore, school children should not be provided food in such dining halls. This observation holds true here as well. For various reasons, they are not permitted to dine there but instead collect rice and groceries for self-cooking. Some of them still choose to eat there, while others do not. Their numbers have now increased significantly. It has come to light that ingredients for self-cooking are provided to the families of officials and the wealthy. This arrangement should certainly be reconsidered. Providing rice and curries as takeaways is a highly questionable practice. These takeaways have become breeding grounds for many problems in this city, as we are well aware of the substandard quality of rice and curries prepared at these dining halls. It is imperative to halt this practice. Doing so will not only decrease the effort required to prepare such large quantities of rice and curries, but also lead to a reduction in the number of workers needed. Furthermore, the takeaway arrangement is not ethically justifiable for anyone except the disabled and the very impoverished who are unable to work. There would be little benefit in discontinuing feeding at these dining halls that are located outside the city without implementing the necessary reforms promptly. As mentioned earlier, the administrators must take measures to close these channels, preventing an influx of people seeking free food from outside and potentially overwhelming the city.

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like